Sunday, April 11, 2010

പഞ്ചാരിമേളം

മുഖത്തെ തണുത്ത സ്പര്‍ശം എന്നെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി ... "എന്നെ പോലെ കൊച്ചച്ചനും ഉച്ചക്ക് ഉറങ്ങുവോ " ചേട്ടന്റെ മോളാണ് .. "അപ്പുപ്പനും ഇവിടെയിരുന്നു പേപര് വയിച്ചുറങ്ങും ".. അവള്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു അകത്തേക് കയറിപ്പോയി .. "മക്കളെ ചായ ഇന്നാ " അമ്മയാണ് .. ഞാന്‍ ക്ലോക്കിലേക് നോക്കി നാലു മണിയായിരിക്കുന്നു "അച്ഛനും ഇതുപോലെ ഇവിടെയിരിക്കും എന്നിട്ട് നിന്നെപറ്റി പറയും ."ഞാന്‍ വെറുതെ ചിരിച്ചറെ ഉള്ളു . എല്ലാം പെട്ടന്ന് വലുതാകാനുള്ള ആഗ്രഹമായിരുന്നു .. നല്ല ജോലി വലിയ വീട് എന്റെ അമ്മ മറ്റു കൂട്ടുകാരുടെ അമ്മമാരേ പോലെ രാജകീയമായി ജീവിക്കണം .. ഡിപ്ലോമ കഴിഞ്ഞു കിട്ടിയ ആദ്യ ജോലിക്ക് വടക്കേ ഇന്ത്യയിലേക്ക്‌ ട്രെയിന്‍ കയറിയപ്പോളും അവിടുത്തെ ചുടിലും തണുപ്പിലും ജീവിച്ചപ്പോലും ഇത് മാത്രമായിരുന്നു മനസ്സില്‍ .ഒടുവില്‍ ഞാന്‍ കരുതിയത്‌ പോലുള്ള ജീവിതം ആയപ്പോളെക്കും നഷ്ടങ്ങള്‍ നിരവതിയയിരുന്നു ... എന്റെ വീട് , അമ്മ , പിന്നെ.....


"കുളിച്ചിട്ടു വാ വടക്കെതീന്നു താലം ഉള്ളതല്ലേ . നീയും കുടി വാ . ഒത്തിരി നാളായില്ലേ എല്ലാം കണ്ടിട്ട് .." അമ്മ പിന്നേം ..

കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ അമ്മപരഞ്ഞതാണ് "അടുത്ത തവണ ഉത്സവത്തിനു നീ വേണം .. കരയിലെ ദേവി ആണ്‌ . നിന്നെ കാക്കുന്ന ദേവി ".

"ഞാന്‍ അമ്പലത്തിലേക് വന്നാപ്പോരെ എന്തിനാ അങ്ങോട്ട്‌ വരുന്നത് "

"നിനക്ക് പണ്ടു ഇതെല്ലാം ഇഷ്ടമായിരുന്നല്ലോ ഇപ്പൊ എന്താ ഇങ്ങനെ ..പോയി കുളിക് മക്കളെ "

ഞാന്‍ തോര്‍ത്തുമായി കുളത്തിലേക്ക്‌ ഇറങ്ങി .. ഒന്ന് മുങ്ങി നിവര്ന്നപ്പോലെകും പഴയ പതിനഞ്ചുകാരനായപോലെ .. അല്ലഹാബാടിലെ ഗംഗയില്‍ മുങ്ങിയപ്പോലും കിട്ടാത്ത ഒരു നിര്‍വൃതി ..

"പെട്ടന്ന് വാ പഞ്ചാരി മേളം തുടങ്ങി മോനെ .. അവിടെ നീ എല്ലാവരോടും സംസാരിക്കണം ഒരു വരുതന്റെ ഗമ കാണിക്കരുത് .. അല്ലാതെ തന്നെ എന്തും പറയുന്ന നാട്ടുകാരാ ... "

ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ കുറച്ചേറെ നാട്ടുകാരുണ്ടായിരുന്നു .. പലരും എന്നെ മറന്നു പോയിരിക്കുന്നു .. പലര്ക്കും ഞാന്‍ അച്ഛന്റെ ഡല്‍ഹിയിലുള്ള ആ ഇളയ മകനായിരുന്നു .. അറിയുന്നവര്‍കാകട്ടെ പറയുന്നതിന് രണ്ടു വാചകം മാത്രം ... "ഉത്സവത്തിനു വന്നത് നന്നായി .. ഇനി എന്നാണ് മടക്കം" .. ഞാന്‍ ചിരിച്ചതെ ഉള്ളു .. "അച്ഛന്റെ മകന്‍ തന്നെ എന്ത് പറഞ്ഞാലും ചിരിക്കും " . ഞാന്‍ പഞ്ചാരി മേളത്തിന്റെ ഒന്ന് രണ്ടു സ്നാപ്സ്‌ എടുത്തു .. "ഈ ഫോട്ടോകള്‍ക്ക് വെളിയില്‍ നല്ല ദിമാണ്ട്ദ് ആണല്ലേ ?" ഏതോ ഒരു ചേട്ടന്‍ ..
"എന്ത് ചെയ്യാം വെളിയില്‍ താമസിക്കുന്നു വന്നു വിചാരിച്ചു മലയാളി മലയാളി അല്ലാതകുവോ വന്ന വഴി മറക്കാന്‍ പറ്റില്ലല്ലോ ഞങ്ങളാണ് ചേട്ടാ ഓണവും വിഷുവും കേരളത്തിനേക്കാള്‍ നല്ലരീതിയില്‍ ആഘോഷിക്കുന്നത് .. ഒത്തുചേര്‍ന്നു " എന്തോ പിന്നെ ഒന്നും ചോദിച്ചില്ല

താലം കത്തിക്കുന്നതിന്റെ ഫോട്ടോ എടുക്കുകയായിരുന്നു ഞാന്‍ .."കുട്ടേട്ടന്‍ ഒത്തിരി മാറിപ്പോയിരിക്കുന്നു "ഞാന്‍ തിരിഞ്ഞു നോക്കി .അശ്വതി .
നിലവിളക് കത്തിച്ചു വച്ചപോലുള്ള മുഖശ്രി ഇല്ല .. മുടി തോല് വരെ ചെറുതായിരിക്കുന്നു.. കവിള്‍ ഒട്ടിയിരിക്കുന്നു ചുണ്ടില്‍ ലിപ്സ്ടിക് ഉള്ള പോലെ .. "നീയും " "ഞാന്‍ പുതിയ വീട് കണ്ടിരുന്നു നന്നായിട്ടുണ്ട് ആഗ്രഹിച്ചത് പോലെ എല്ലാം നടന്നുഅല്ലേ " ഞാന്‍ പിന്നെയും ചിരിച്ചതെയുള്ളൂ .. ഇത്തവണ എല്ലാം നഷ്ടപെന്ട്ടവന്റെ ചിരിയായിരുന്നെന്നു മാത്രം .. നാലു വര്‍ഷങ്ങള്‍ക് മുന്‍പ് നാഗക്കാവില്‍ അവസാനമായി കണ്ടത്തില്‍ നിന്നും ഒത്തിരി മാറിപ്പോയിരിക്കുന്നു
"മാറേണ്ടിയിരിക്കുന്നു കുട്ടേട്ടാ .. അന്നു കരഞ്ഞു തീര്‍ത്തതാണ് .. ഇപ്പോള്‍ കരച്ചില്‍ വരാറില്ല .. അന്നു എന്നെ മറക്കണം എന്ന് പറഞ്ഞു നടന്നകന്നപ്പോള്‍ ഒരു വട്ടമെങ്ങിലും തിരിഞ്ഞു നോക്കെനമെന്നു ഞാന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നു ..പിന്നീടു ഈ ജീവിധം എന്താണെന്നു എനിക്ക് മനസ്സില്ലായി ".. ഒരു ചിരി വരുത്തി അവള്‍ തിരിഞ്ഞു നടന്നുപ്പോയി ...

ഇപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കിയിരുനെങ്ങില്‍ എന്ന് ആഗ്രഹിച്ചത് ഞാനായിരുന്നു .. അപ്പോള്‍ പഞ്ചാരി മേളം കൊട്ടി തകര്‍ക്കുകയായിരുന്നു .. അകത്തും ..പുറത്തും ...