Monday, November 30, 2020

കടലാഴങ്ങൾ -16

മെയിൻ റോഡിൽ നിന്നും ഇടവഴി തിരിഞ്ഞു വലിയൊരു രണ്ടു നില വീടിന്റെ ഗേറ്റ് കടന്നു പോർച്ചിലേക്കു ബുള്ളറ്റ് കയറി നിന്നു.

"ആഹാ, നീ ഉച്ചക്ക് മുന്നേ എത്തിയല്ലോ, നന്നായി.."


വീടിനകത്തു നിന്നും ഇറങ്ങി വന്ന സ്ത്രീയുടെ ശബ്ദമാണ് ആദിയെ സ്വാബോധത്തിലേക്ക് കൊണ്ട് വന്നത്. ഇരുപത് കിലോമീറ്ററിലധികം എങ്ങനെ താൻ ബുള്ളെറ്റ് ഓടിച്ചുവെന്നോർത്തടുത്തപ്പോൾ തന്നെ മനസ്സിലേക്ക് ഭയം കടന്നു വന്നു. എന്തോ ഇപ്പോൾ ജീവിക്കണം എന്നൊരു വിചാരം തന്നിൽ ഉടലെടുത്തിരിക്കുന്നു.ഏഴുമുറ്റത്തു  നിന്നും ഇറങ്ങിയപ്പോൾ മുതൽ ചെവിയിൽ മുഴങ്ങിയിരുന്നത് അംബികമ്മായുടെ ശാപവാക്കുകൾ ആയിരുന്നു. ഒരിക്കൽ കൂടി താൻ മനസ്സാ ആഗ്രഹിക്കാത്ത ഒരു കാര്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നു.  

"ആദി, നീ എന്താ വണ്ടിയിൽ തന്നെ ഇരുന്നു കളഞ്ഞത്, വാ, കേറി വാ.."


"ആ മമ്മി , വരുന്നു, അവൻ, ജെസ്റ്റിൻ പോയോ "


ആദി ബുള്ളെറ്റ് സ്റ്റാൻഡിൽ വച്ചു അതിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി.


"ആ എന്തോ ജോലിക്കാര്യം, പോലീസ് പണി ഇങ്ങാനാ. വേണ്ടന്ന് പറഞ്ഞതാ, ഏ ഹേ.. അനുഭവിക്കുക, അത്ര തന്നെ.. വൈകിട്ട്, നീ പോകും മുൻപ് ഇങ്ങേതും.."

ആദി അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വീടിനകത്തേക്ക് കയറി.

"എന്തായി നാട്ടിലെ പ്രശ്നങ്ങളൊക്കെ. അവൻ ആദ്യമേ പറഞ്ഞതല്ലേ ഇടപെടാം എന്ന്. എങ്കിൽ ഈ പ്രശ്നമൊന്നും ഉണ്ടാകില്ലായിരുന്നല്ലോ."

സോഫയിലേക്ക് ഇരുന്നു അവർ ചോദിച്ചു.

"ഞാനായിട്ട് ഒരു പ്രശ്നവും ഉണ്ടെക്കേണ്ട എന്ന് കരുതിയാണ്...ആ ഏതായാലും നടന്നത് നടന്നു. ഇനിയെങ്കിലും എല്ലാം ഒന്നോതുങ്ങിയാൽ മതി."

"എല്ലാം നേരെയാകും മോനെ. ഞങ്ങളൊക്കെ ഇവിടില്ലേ.."

"അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം മമ്മി .."

"മഹേശ്വരൻ, അവൻ എവിടെയുണ്ടോ.. "

അവരുടെ ചോദ്യത്തിന്മുന്നിൽ ആദിയുടെ ഒരു ദീർഘനിശ്വാസമെടുത്തു.

"അറിയില്ല. രണ്ടു വർഷങ്ങൾക്ക് മുന്നേ    കാശിയിൽ വച്ചാണ് ഒടുവിൽ കണ്ടത്. തിരക്കേണ്ട, സമയമാകുമ്പോൾ എന്റെ എത്താം എന്ന് മാത്രം പറഞ്ഞു. "

അവന്റെ മുഖം മങ്ങുന്നത് അവർ ശ്രദ്ധിച്ചു.

"ജസ്റ്റിനോട് പറഞ്ഞു.."

"വേണ്ട മമ്മി , അതൊന്നും വേണ്ടാ.. എന്റെ കൂടെ പുള്ളിക്കാരൻ എപ്പോഴും ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എനിക്കൊരു ബുദ്ധിമുട്ട് വരുമ്പോഴൊക്കെ എവിടെ നിന്നോ പ്രത്യക്ഷപെടും. "

അവർ അതു കെട്ട് പൊട്ടിച്ചിരിച്ചു.

"മമ്മി, തമാശയായി പറഞ്ഞതല്ല.. "

"എനിക്ക് മനസ്സിലാകും. അവനൊരു കിറുക്കൻ ആണെന്നാണ് അച്ചായൻ എപ്പോഴും പറഞ്ഞിരുന്നത്. എല്ലാമാറിയുന്ന കിറുക്കൻ.."

"ഹ്മ്മ്.. അല്ല മമ്മി, എന്താണ് കൊണ്ടുപൊകാൻ ഉള്ളത്?"

"ആ മോനെ, അത്ഇത്തിരി പലഹാരങ്ങളും വെളിച്ചെണ്ണയുമാ.. നിനക്ക് കൊണ്ട് പോകാൻ ബുദ്ധിമുട്ട് ആകുമോ.."

അവർ മുറിയുടെ മൂലയിരുന്ന ചെറിയൊരു കാർഡ്ബോർഡ് ബോക്സ്‌ ചൂണ്ടി കാണിച്ചു..


ഇല്ലാഎന്നർത്ഥത്തിൽ അവൻ  ചുമൽ കൂച്ചി 

######

"ക്യാ ദേഖ് രഹെ ഹോ .. ചൽ ആജാ , തു സബ് ബതാവോ മേരെ കോ , ചോരി സെ ഹം ബാദ് മേ മിലെങ്കെ .."


(എന്ത് നോക്കി നിൽകുവാ , നീ അകത്തേക്ക് വന്നു വിശേഷങ്ങൾ പറയൂ , ആ പെണ്ണിനെ പിന്നെ കാണാം ) .


ലിഫ്ട് തുറന്നു മുന്നോട്ടു നടക്കുന്നതിനിടയിൽ അഞ്ജലിയുടെ ഫ്ലാറ്റിനു മുന്നിൽ ഒരു നിമിഷം സംശയിച്ചു നിന്ന ആദിയോട് കിഷോർ ദേഷ്യപ്പെട്ടു . ഞായറാഴ്ച രാവിലെ  ബാംഗ്ലൂരിൽ ബസ്സിറങ്ങിയ അവനെ കൂട്ടി തിരികെ വന്നതായിരിന്നു കിഷോർ . 


"തൂ ജാക്കെ ഫ്രഷ് ഹോ ജാ .. മേം ചായ് ബനത്താ ഹും .."


(നീ ഫ്രഷ് ആയി വാ , അപ്പോഴേക്കും ഞാൻ ചായ ഉണ്ടാക്കാം ) 


ഇരുമ്പു ഗ്രില്ലും കതകും തുറന്നു അകത്തു കയറിയ കിഷോർ തൻ്റെ കയ്യിലിരുന്ന കാർഡ്ബോർഡ് ബോക്സ് താഴേക്ക് വച്ച് ആദിയോട് പറഞ്ഞു .


"ഹ്മ്മ് .. "


ഫ്ലാറ്റിനകത്തേക്കു കയറിയ ആദി  ഒരിക്കൽ കൂടി തല വെളിയിലേക്കിട്ടു അഞ്ജലിയുടെ വാതിലിനു മുന്നിലേക്ക്‌ നോക്കി , പിന്നെ ഇരുമ്പു ഗ്രിൽ ചേർത്തടച്ചു , വാതിൽ കുറ്റിയിട്ടു, ഷോൾഡർ ബാഗ് ഹാളിലെ കസേരയിൽ വച്ചു  മുറിക്കകത്തേക്കു നടന്നു . 


"കിഷോറേ , ആ ബോക്സ് , ജസ്റ്റിൻ കി മാം നെ ദിയ ധാ , അപ്നാ നഹി ഹേ , ജോ ഇസ് ബാഗ് മേ ഹേ , വോ അപനാ ഹേ .."


(ആ ബോക്സ് , ജസ്റ്റിന്റെ 'അമ്മ തന്നു വിട്ടതാ , ഈ ഷോൾഡർബാഗിൽ ഉള്ളതാണ് നമ്മുടേത് ) 


അൽപ സമയത്തിന് ശേഷം , കുളിക്കഴിഞ്ഞു , വസ്ത്രം മാറി ടവൽ കഴുത്തിൽ ചുറ്റി , ഊണ് മേശയിൽ നിന്നും ചായക്കപ്പുമായി ആദി കിഷോറിന്റെ അടുത്ത് വന്നിരുന്നു . അവൻ ആ സമയമത്രയും ബോക്സ് എങ്ങനെ തുറക്കാം എന്ന ചിന്തയിലായിരുന്നു ..


"ഹ്മ്മ് ..  .  "


കിഷോർ ബോക്സ് മുറിയുടെ സൈഡിലേക്ക് വച്ച് , അവൻ്റെ ഷോൾഡർ ബാഗ് തുറന്നു , വസ്ത്രങ്ങളും , പുറകെ ഭക്ഷണ സാധനങ്ങളും ഒന്നൊന്നായി പുറത്തെടുത്തു .. 


"ഉസ്‌മേസെ ദോഡാ ഏക് ബോക്സ് മേ ദൽക്കർ രെകോ , മേം പടോസിയോംകോ ദേക്കർ ആത്താഹും .. "


(അതീന്നു കുറച്ചടുത്തു ഒരു ബോക്സിൽ ആക്കു , ഞാൻ അയല്പക്കകാർക്കു കൊടിത്തിട്ടു വരം )

"ഉം.. ഉം.."

ആദി  അവനെ നോക്കി ചിരിച്ചുകൊണ്ട് മുറിയിലേക്ക്  നടന്നു.

"ലോ... "

(ഇന്നാ )

മുടി ചീവിയൊതുക്കി എത്തിയ അവനു നേരെ ഒരു പ്ലാസ്റ്റിക് ബോക്സിൽ കുറച്ചു ഉണ്ണിയപ്പവും അച്ചപ്പവുമാക്കി കിഷോർ നീട്ടി.

"ജാവോ. അബ് ക്യാ ദേക് രഹേ ഹോ?"

(പോ, ഇനി എന്ത് നോക്കി നിൽകുവാ?)

ബോക്സ്‌ കയ്യിൽ മേടിച്ചു അവൻ അഞ്ജലിയുടെ ഫ്ലാറ്റിലേക്ക് നടന്നു..

കോളിംഗ് ബെല്ലടിച്ച ശേഷമാണ് ഫ്ലാറ്റിനു വെളിയിൽ കിടക്കുന്ന പുരുഷന്മാരുടെ ഷൂ അവൻ കണ്ടത്. ആരുടെയെങ്കിലും വീട്ടിൽ നിന്ന് വന്നതാവാം എന്ന് കരുതി തന്നെ ഇനി തെറ്റി ധരിച്ചാലോ എന്ന് കരുതി അവൻ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ്  ഫ്ലാറ്റിന്റെ വാതിൽ തുറന്നത്.

"ആഹ്, ആദിയേട്ടൻ.. വരൂ."

"മൈഥിലി.. ഞാൻ.. "

മൈഥിലിയുടെ പുറകിൽ ഒരു ചെറുപ്പക്കാരനെ കണ്ട് ആദി ഒന്ന് പരുങ്ങി.

"ആ ആദിയെട്ടൻ കേറി വാ, ദിയെ, അഞ്ജു.. ദേ ആദിയെട്ടൻ വന്നിരിക്കുന്നു. "

അവൻ അകത്തേക്ക് കടന്നു ബോക്സ്‌ മൈഥിലിക്കു നേരെ നീട്ടി.

"നാട്ടീന്നു രാവിലെ എത്തിയതേ ഉളളൂ. അപ്പൊ ഇത്തിരി പലഹാരം തരാം എന്ന് കരുതി.. "

"ആ, താങ്ക്സ്.. ഇരിക്കെ.."

"ആ ഇതാര്.. ഏട്ടൻ കല്യാണം കഴിഞ്ഞു ഇത്ര വേഗം പൊന്നോ.. ലീവ് നീട്ടി കിട്ടിയില്ലേ.."

സോഫയിലേക്ക് ഇരിക്കാൻ പോയ ആദി അങ്ങോട്ട് വന്ന ദിയയുടെ വാക്കുകൾ കെട്ട് വീണ്ടും എഴുനേറ്റു.

"ആ .. അതു പെട്ടന്നായിരുന്നല്ലോ. ഒന്നും പ്ലാൻ ചെയ്യാൻ പറ്റിയില്ല. ല്ലാ, ഒരാൾ കൂടി ഉണ്ടായിരുന്നല്ലോ, എന്തിയെ.."

അവന്റെ കണ്ണുകൾ അഞ്ജലിയെ തേടി.

"അവൾക്കിന്നൊരു ദൈവവിചാരം. പള്ളിയിൽ പോണം, കുർബാന കൂടണം എന്നൊക്കെ..അവൾ റെഡിയാവുകയാണ്  "

ദിയ അകത്തെ മുറിയിലേക്ക് നോക്കി പറഞ്ഞു.

"ആ.. ഓക്കേ.. എന്നാൽ ശെരി, ഞാൻ.."

"ആ ആദിയേട്ടനെ പരിചയപെടുത്താൻ മറന്നു, ഇത് സിംസൺ, അഞ്ജലിയുടെ ഫാമിലി ഫ്രണ്ട് ആണ്, പിന്നെ.. "

ദിയ ആദിയുടെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു നിർത്തി.

"ഹൈ, ഐ ആം സിംസൺ, സിംസൺസെബാസ്റ്റ്യൻ, അഞ്ജലിയുടെ വുഡ്ബി ആണ്."

സിംസൺ മുന്നോട്ട് വന്നു ആദിയുടെ നേരെ തന്റെ വലതു കൈ നീട്ടി.

"ഹൈ, ഐ ആം ആദിത്യൻ, ആദി എന്ന് വിളിക്കും."

അവൻ തിരിച്ചു തന്റെ വലതു കൈ നീട്ടി.

ആദിയുടെ കണ്ണുകളിലെ തിളക്കം നഷ്ടപെടുന്നത് പോലെ ദിയക്ക് തോന്നി. 

"ഹായ്, ആദിയേട്ടാ, സുഖമല്ലേ.. സിംസണെ പരിചയപെട്ടുവല്ലോ അല്ലെ. ഞങ്ങൾ ഒന്നിച്ചു പള്ളിയിലേക്ക് ഇറങ്ങുകയായിരുന്നു. "

അകത്തെ മുറിയിൽ നിന്നും  ഇറങ്ങി വന്ന അഞ്ജലി ഒരല്പം പുച്ഛത്തോടെ ചോദിച്ചു.

"ആ.. യെസ്.. യു ക്യാരി ഓൺ. പിന്നെ കാണാം "

മുഖത്തേക്ക് ഇറച്ചെത്തിയ വിഷാദ ഭാവം മറച്ചു അവൻ തിരിച്ചു ഫ്ലാറ്റിനു പുറത്തേക്കിറങ്ങി.

(തുടരും )