" ആ എന്തായി ഗിരി .. സോറി ഞാന്‍ വിളിക്കാന്‍ മറന്നു .. "
“കുഴപ്പമില്ല എന്നാലും ഒരു ടെന്‍ഷന്‍ .. എന്തോ ഒരു എന്താ പറയുക നിന്റെ ഭാഷേ പറഞ്ഞാല്‍ ഒരു ഇരിക്കപോരുതിയില്ലായ്മഅല്ലെ ?? "
" നീ എന്തിനാ ടെന്‍ഷന്‍ അടിക്കുന്നെ സിസേറിയന് ഇപ്പൊ സാധാരണമല്ലേ .. "" അറിയാന്‍ മേലാഞ്ഞിട്ടല്ല ഇതിപ്പോ ഞാന്‍ ഒരു അച്ഛന് ആകാന്‍ പോകുവല്ലേ അത് കൊണ്ടാവും .. നീയല്ലേ ഉള്ളു എനിക്കെല്ലാം ഒന്ന്തുറന്നു പറയാന്‍.. അതാ വിളിച്ചത് നീയകുമ്പോ എന്തെല്ലാം പറഞ്ഞാലും ഒരു ഓപ്ഷന് തരും അതാ.. ഒന്ന് സമാധാനമായിഇരിക്കാന് പറ്റും "
"അവിടെ ആരുമില്ലേ നീ ഒറ്റക്കെ ഉള്ളോ ?? "
" എല്ലാരുമുണ്ട് എന്ത് പറയാനാ നിനക്കറിയാമല്ലോ എനിക്കിവരോടോന്നും സംസാരിക്കാന്‍ അറിയില്ല .... ഓക്കേ ഡാ എന്നെവിളിക്കുന്നു .. ഞാന്‍വിളിക്കാം”" ഓക്കേ ഗിരി എന്തെങ്ങിലും അത്യാവശ്യം, പൈസ അങ്ങനെ വല്ലതും വേണമെങ്ങില്‍ പറയണം "
" ഓക്കേ ഡാ താങ്ക്സ് ബൈ " അവന് ഫോണ്‍ കട്ട് ചെയ്തുഗിരീഷ് , ഞാന്‍ ഡല്‍ഹിയില്‍ വന്നോപ്പോള്‍ ഉണ്ടായിരുന്ന സഹമുറിയന് .. ഒരു പട്ടാളക്കരെന്റെ മകന് ആയതുകൊണ്ടോ എന്തോമറ്റുള്ളവരെക്കള്അടക്കവും ഒതുക്കവും .. അത് രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ വൈകീട്ട് വന്നു ആഹാരം കഴിച്ചു പാത്രംകഴുകി വയ്ക്കുന്നത് വരെ .. 10 മണിക്ക്ട്രെയിന് എങ്കില്‍ 9 മണിക്ക് സ്റ്റേഷനില്‍ കാണും അതാണ് ആളു മറ്റുള്ള ബാച്ച്ലോരെസ്പോലെ അല്ല .. ടെലികോം കമ്പനയില്‍ നല്ല ജോലി .. എന്തോനാട്ടിലേക്ക് ഒരു മാറ്റം ആഗ്രഹിച്ചില്ല എന്നു തോന്നിക്കുന്ന പെരുമാറ്റം .. എല്ലാത്തിലും ഒരു പ്ലാന്നിംഗ് ഏകദേശം എന്റെ സ്വഭാവം അവന്റെ അത്രവരില്ല എങ്കിലും ബാക്കി രണ്ടുപെരിലുംകൊള്ളമായിരുന്നത് ഞാനായത് കൊണ്ടാവും ഞങള്‍ അടുത്ത സുഹ്ര്ത്തുകള് ആയതു .. അവനാണ് എന്നെവലിയ സ്വപ്നങ്ങള്‍കാണാന്‍ പഠിപ്പിച്ചത് .. എങ്ങനെ ഈ ലോകത്ത് ജീവിക്കാം എന്നു പറഞ്ഞു തന്നതു … ഞാന്‍ വന്നു ഒരു ആറു മാസമായി കാണും,പെട്ടന്നായിരുന്നു അവന്റെ കല്യാണം ... അകന്ന ബന്ധത്തില്‍ പെട്ട ഒരു കുട്ടി സിന്ധു .. കല്യാണത്തിന് പോകുന്നതിനു മുന്‍പ് തന്നെഞങള് ഒരു നല്ല വീട്കണ്ടു പിടിച്ചു ..
കല്യാണം കഴിഞ്ഞു തിരിച്ചു വന്നു .. ഞങ്ങള്‍ക്ക് ഒരു ദിവസം അവര്‍ ട്രീറ്റ് തന്നിരുന്നു ഒരു പാവം പെണ്‍കുട്ടി ആയിരുന്നു സിന്ധു.രണ്ടുപേരുംനല്ലവണ്ണം ചേരും .. കാഴ്ചയില്‍ മാത്രമല്ല സ്വഭാവത്തിലും .. ഞങ്ങലോട് അവള് സംസാരിച്ചു തുടങ്ങിയിട്ട് നിര്ത്തിയില്ലഎന്നു പറയുന്നതാകും ശരി ..ഹിന്ദിക്കാരുടെ ഇടയില്‍ കഴിഞ്ഞു മലയാളം പറയാന്‍ ഒരു മാസമായി കൊതിക്കുന്നു എന്നാണ് അവള്‍പറഞ്ഞത് .. അവന് ഇല്ലേല് വെളിയില്പോകാറില്ല എങ്ങാനും ഒറ്റയ്ക്ക് കടേല് പോയാല്‍ ഓരോന്നും തൊട്ടു കാണിച്ചു ഒരു കിലോരണ്ടു കിലോ എന്ന് പറയും ..നല്ലൊരു പാചക ക്കാരികൂടി ആയിരുന്നു സിന്ധു ..പിന്നെയും കുറെ നാളുകള്‍ കഴിഞ്ഞു .. ഇടക്കിടക് അവര്‍ ഞങളുടെ വീട്ടില്‍ വരും .. ഞാന്‍ അവരുടെ വീടിലും പോകും ... അങ്ങനെഇരിക്കെ ഒരുവൈകുന്നേരം അവന്റെ ഫോണ്‍ വന്നത് " രഞ്ജു സണ്‍ഡേ ഇവിടെ ഫുഡ് എന്താണ് മെനു വേണ്ടത് എന്നു പറ "
"നിനക് ഇഷ്ടമുള്ളത് ""ഓക്കേ നീ അവരേം കുട്ടി വാ” റൂമില്‍ ഉള്ള തമിഴന് വെളിയില്‍ പോകുന്ന സ്വഭാവം ഇല്ല , രണ്ടാമന് മലയാളി ഒരു പെണ്ണ് വളഞ്ഞുഎന്നസന്തോഷത്തില് എല്ലാ സണ്ഡേക്കും പള്ളിയില്‍ പോകാന്‍ തുടങ്ങി .. രണ്ടു കിലോമീറെര്‍ അപ്പുറമുള്ള പള്ളിയില്‍ പോകാത്തഅവന് നാല്പതുകിലോമീറ്റര് അപ്പുറമുള്ള പള്ളീല് !! ചോദി ച്ചാല്‍ പറയും അതൊന്നും നിനക്ക് പറഞ്ഞാല്‍ മനസ്സിലാവുല്ല !!ഞാന്‍ ഗിരീഷിന്റെ വീട്ടില്‍ എത്തിയപ്പോള്രണ്ടുപേരും അമ്പലത്തില്‍ പോയി വന്നിരിക്കുന്നു ഉച്ചക്ക് ഒരു സദ്യ തന്നേ ആയിരുന്നു ..അതും കഴിഞു പിന്നെ പായസം .. "എന്താ ആരുടെയാബര്ത്ഡേ ഞാന്‍ ഒന്നും വാങ്ങിയില്ല എന്നെ കുറ്റം പറയരുത് "
" രഞ്ജു ബര്ത്ഡേ ഒന്നും അല്ലേട ഞങ്ങള്‍ രണ്ടില്‍ നിന്നും മൂന്നാകാന്‍ പോകുന്നു " എന്ത് കൊണ്ടാണെന്നറിയില്ല അവന്റെ കണ്ണ് നിറയുന്നത് ഞാന്‍കണ്ടു .... എന്നെ കെട്ടിപിടിച്ചുഅവന് പറഞ്ഞു "ഡാ ഞാന്‍ ഒരച്ചനാകാന്‍ പോകുന്നു .. നിനക്കറിയാമോ എനിക്ക് കിട്ടാതതെല്ലാം ഞാന്‍ എന്റെ കുട്ടിക്ക്കൊടുക്കും.. എന്ത് പറഞ്ഞാലും .. " അവന്റെ കണ്ണിലെ പ്രകാശം .. അതിലെല്ലാം തയ്യാറായി വച്ചിരിക്കുന്ന ഒരുവന്റെ മനസ്സ് കാണാമായിരുന്നു"എന്താടാ ഗിരി കൊച്ചു കുട്ടികളെ പോലെ അവള് എന്ത് വിചാരിക്കും "
"നീ പോടാ .. ഇതൊന്നും നിനക്ക് പറഞ്ഞ മനസ്സിലാവില്ല " അതേ രണ്ടുപേരുടെയും അഭിപ്രായത്തില്‍ നമുക്കൊന്നും മനസ്സിലാവില്ല!!!!!കുറച്ചു മാസങ്ങള്‍ ക്കു ശേഷം അവന് സിന്ധുവിനെ നാട്ടിലേക്കു പറഞ്ഞുവിട്ടു .. പിനീടൊരു ദിവസം ഞാന്‍ അവിടെ പോയി ..വീടെല്ലാം പൊടിപിടിച്ചുകിടക്കുന്നു .. അവന് ആണെങ്ങില്‍ തികച്ചും മടിയനെ പോലെ പറഞ്ഞത് " ആറേഴു മാസം കൊണ്ട് അവള്എന്റെ എല്ലാമായിരുന്നു അമ്മയും അച്ഛനുംഎല്ലാം ഇനി പഴയ പോലെ വയ്യ .. അവളെ കാണാതെ ബുദ്ധി മുട്ടാനു ജീവിധം ... "എന്തോ അവന്റെ പോക് നല്ലതല്ല എന്നു തോന്നിയതിനാല്‍ ഞാന്അവനെ ഞങളുടെ റൂമിലേക്ക് കൊണ്ട് വന്നു ..
ഒരാഴ്ചക്ക് മുന്‍പാണ് അവന് ലീവ് എടുത്തു നാട്ടില്‍ പോയത് .. ഞാന്‍ കൊണ്ടാക്കാന്‍ എയര്‍പോര്‍ട്ടില്‍ പോയിരുന്നു .. കുറെകുട്ടിയുടുപ്പുകളുംപിന്നെ അവള്‍ക്കും വീട്ടിലേക്കും ആയി ഒരു വലിയ ഷോപ്പിംഗ്ഉം കഴിഞ്ഞു .. പോകുമ്പോ പറഞ്ഞതും സ്ഥിരംവാക്കുകള് " ഡാ ഞാന്‍ അച്ഛനാകാന്പോകുവാ .. കുട്ടിയെ ഞാന്‍ എങ്ങനെ ഒന്ന് എടുക്കുക .. ശോ എനിക്ക് വയ്യ .. പിന്നെഎന്തെന്ഗിലും അത്യാവശ്യം ഉണ്ടന്ഗില് വിളിക്കും ""രഞ്ജിത്ത് അഭേ തു ക്യാ സോച് രേഹെഹോ ചല് ചായ് പീക്കെ ആതേ ഹെ "സന്ദീപ് TL ആണ് .. ഹോ ഞാന്‍ ഓഫീസില്ആയിരുന്നല്ലോ !!!!
ഞാന്‍ ജോലികളില്‍ മുഴുകി , ഉച്ചക്ക് ശേഷം അവന്റെ SMS " രണ്ഞു ഒരു പെണ്‍കുട്ടി !!!അവളെ പോലെ തന്നെ. രണ്ടു പേരുംസുഖമായിരിക്കുന്നുഞാന് വൈകിട്ട് വിളിക്കാം .."വൈകിട്ട് ഒരു 7 മണിയായിക്കാനും അവന് വിളിച്ചു "രണ്ഞു SMS കിട്ടിയല്ലോ അല്ലെ അവള് എന്നെ നോക്കി ചിരിചെടാ നിനക്ക്അറിയില്ല എന്താ പറയാനാ .. ഒരു വല്ലാത്ത അനുഭവം തന്നെയാ .. ഡാ നീ ഇവിടെ വേണ്ടതായിരുന്നു .. "
" ഗുഡ് രണ്ടു പേരും സുഖമായിരിക്കുന്നല്ലോ അതേതായാലും നന്നായി വേറെ ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലായിരുന്നല്ലോ അല്ലെ ?? "
" ഹെ ഒന്നുമില്ലായിരുന്നു . ആ പിന്നെ .. ഞാന്‍ അവളുടെ അമ്മയെ തെറി വിളിച്ചു .. ആതേ ഒരു കുഴപ്പം ഉണ്ടായുള്ളൂ "ഞാന്‍ ഒന്ന് ഞെട്ടി " ഗിരി എന്ത് പറ്റി അവര്‍ നല്ല സ്ത്രീ ആണ് നിനക്ക് അമ്മയെ പോലെ ആണ് എന്നൊക്കെ പറഞ്ഞിട്ട് "
"എന്ത് പറയാനാ .. ഡേറ്റ് കഴിഞ്ഞതിനാലാണ് സിസേറിയന് പറഞ്ഞത് .അപ്പോ മുതല്‍ ഓരോ ഡയലോഗുകലാണ് ആദ്യദിവസംഡോക്ടര് ഫ്രീ ആണ്അന്നു ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ അന്നു വേണ്ട അന്നു നാളു ഭരണി അത് ചീത്ത ദിവസം .. അടുത്ത ദിവസംപറഞ്ഞപ്പോള് അത് വേണ്ട അന്നു വെള്ളിപിന്നെ അമാവാസി .. പിന്നെ ശനി .. അത് കേട്ടപ്പോല്‍ ഡോക്ടര്‍ പോയി .. പിന്നെ എന്നെവിളിച്ചു പറഞ്ഞു നിങ്ങള്‍ അവരുടെ വാക്ക് കേള്കാതെ നടത്തുഎന്നു കുട്ടിയുടെ വെയിറ്റ് ഇഷ്യൂ ഉണ്ടാകുന്നു .അല്ലേ പിന്നെഹോസ്പിടല് മാറിക്കോ .. എന്തെങ്ങിലും പ്രശനം ഉണ്ടായാല്‍ ഞങ്ങള്‍ ഉത്തരവാദികള്ആയിരിക്കില്ല എന്നു . ഒടുവില്‍ ഞാന്വെള്ളി തീരുമാനിച്ചു വെളിയില്‍ വന്നപ്പോ പിന്നേം പ്രശ്നം രാഹുകാലം കഴിഞ്ഞിട്ട് മതി എന്ന് .. എന്താപറയുക "എന്തോ എനിക്ക് ഒന്നും പറയാന്‍ തോന്നിയില്ല ഒരു കഥ കേള്‍ക്കുന്ന പ്രതീതില് ഞാന്‍ അവനോടു ചോദിച്ചു "എന്നിട്ട് എന്തായി "
" എന്താകാനാ .. അതും കഴിഞ്ഞു ഇന്ന് അവളെ തിയട്ടരില് കെറിയപ്പോള്‍ മുതല്‍ ഒരേ ഇരുപ്പു അതിന്റെ വാതുക്കല് കുറെപ്രാത്ഥനയുമായി അത്കേട്ടു ബാക്കിയുള്ളവരും കൂടി പേടിച്ചു പോയി ഒരു സിസ്റ്റര്‍ വിളിച്ചിട്ട് പറയുവാ നിങ്ങള്‍ ആ തള്ളെമാറ്റിയിരുത്ത് അല്ലെ ഞങളുടെ മറ്റുള്ള രോഗികള്ഇറങ്ങി പോകുമെന്ന് ""കൊള്ളാം "
"ഒടുവില്‍ പ്രസവിച്ചു വെളിയില്‍ കുട്ടിയെയും കൊണ്ടുവന്നപ്പോള്‍ പിന്നേം !!! നിങ്ങക്ക് നിങളുടെ മോളെ കിട്ടി എന്റെ മോള്ഇപ്പോളും അകതാനെന്നു.. പിന്നെ എന്റെ അമ്മയോട് പറയുവാ നിങ്ങള്‍ സര്‍പ്പത്തിനു വഴിപാട് നേര്ന്നിട്ടാണ് പെണ്‍കുട്ടി പിറന്നെഎന്നു .. പിന്നെ ഞാന്‍ ഒന്നും നോക്കിയില്ലഅമ്മായിഅപ്പനെ വിളിച്ചു പറഞ്ഞു നിങ്ങള്‍ ഈ സദാനത്തെ ഇവിടുന്നു കൊണ്ട് പോഅല്ലെ ചുമ്മാ നല്ലൊരു ദിവസമായിട്ടു പണിയുണ്ടാക്കരുത് പിന്നെഎന്തോ ഒന്നും പറഞ്ഞില്ല ""നല്ല അമ്മ !!!!നീ ആയതു കൊണ്ട് നന്നായി "
" സമ്മതിച്ചു അവരുടെ മകളാണ് എന്നു വച്ച് .. എനിക്കാരുമല്ലേ ?? രണ്ഞു നീ പറ ഞാനും ഈ ജാതകത്തില്‍ ഓക്കേ വിശ്വസിക്കുന്നആളാ എന്നാലുംഈ നമ്മള് വിചാരിക്കുന്ന നേരത്ത് ഡെലിവറി നടത്തിയാല്‍ പിന്നെ ഇതിലൊക്കെ എന്താ ഒരു വിശ്വാസം അങ്ങനെആണേല്‍ പിന്നെ നമുക്ക് ആദ്യമേകണിയാന്റെ അടുക്കല്‍ പോയി ഡേറ്റ് കുറിപ്പിച്ചിട്ട് ഡോക്ടറെ പോയി കണ്ടാല്‍ പോരെ അവര്അന്നു സിസേറിയന് നടത്തി തരുമല്ലോ ചുമ്മാതാണോഇപ്പൊ ജാധകത്തില് പറയണതൊന്നും നടക്കാതെ "" ശരിയാണ് ഗിരി നീ പറഞ്ഞതു പോയിന്റ് ആണ് . അത് വിട് രണ്ടു പേരും സുഖമായിരിക്കുന്നല്ലോ അത് മതി "
" അവര്‍ സുഖമായിരിക്കുന്നു ഞാന്‍ ഒരു ചായകുടിക്കാന്‍ ഇറങ്ങിയതാ പിന്നെ വിളിക്കാം ശരി രണ്ഞു അപ്പോ പറഞ്ഞപോലെ ബൈ““ബൈ " ഞാന്‍ ഫോണ്‍ കട്ടാക്കി .
അതേ അല്ലേലും നമുക്കിതൊന്നും മനസ്സിലാവില്ലല്ലോ !!!!!!!!!!!!!!!!!!!!!!!!!!!