ഒരു ഞായര് ....വീക്ക് ഓഫിന്റെ സന്തോഷത്തിലും , തലേ ദിവസം നൈറ്റ് ഷിഫ്റ്റ് നു പണ്ടു ട്രെയിനില്‍ കൊണ്ടുപോയിരുന്ന ഉതിവീര്പ്പിക്കുന്ന തലയിണ വച്ച് ടേബിള്‍ മേലെ കിടന്നുരങ്ങിയതിന്റെ ക്ഷീന്നമുള്ളതിനാലും ഒരു നല്ല ഉറക്കതിലെക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന് .. അപ്പോളാണ് മൊബൈല്‍ അടിയോടടി .. നോക്കി... സുരേഷ് .. ജോലി മെയില്‍ നേഴ്സ് .. ക്ലാസ്സ് മേറ്റ് .. രണ്ടു വീടപ്പുരമാണ് താമസം .. സ്വന്തം ചേച്ചിയോടും അളിയനോടുമോപ്പം .. നമുക്കും സ്വന്തം വീട് മാതിരി .. ഡല്‍ഹിയില്‍ വന്ന ആദ്യ നാളുകളില്‍ താമസ ഭക്ഷണ സൌകര്യങ്ങള്‍ അവിടെ നിന്നുമായിരുന്നു...
"എന്താടെ രാവിലെ " ഞാന്
"അതെ രണ്ഞു ... നിനക്ക് ഇന്നലെ നൈറ്റ് ആയിരുന്നല്ലേ " അവന്
ദൈവമേ ഫോണ്‍ എടുത്താല്‍ തെറി വിളിക്കുന്ന (എന്റെ സ്വഭാവം അങ്ങനെയാണെന്നാണ് എല്ലാവരും പറയുന്നത്) ഇവനിതെന്തു പറ്റി!!
"ഡാ ഒരു ഹെല്പ് വേണം " അവന്
മനസ്സിലായി .. ഓടുന്ന പട്ടിക്കു ഒരു മുഴം മുന്പേ "ഞാന് നിന്നോട് പറഞ്ഞിട്ടില്ലേ പത്താം തീയതി കഴിഞ്ഞു പൈസ ചോദിക്കരുതെന്ന് ??"ഞാന്
"ആര്ക്കു വേണം നിന്റെ പൈസ (ദൈവമേ !!) അതൊക്കെ ഞാന് ലീവില്‍ പോകുമ്പോ മതി (ഞാനാരോ ബാങ്കോ ??) ഞാന് ഇപ്പൊ വിളിച്ചേ വേറെ ഒരു കാര്യത്തിനാ നീ ഉറക്കം അല്ലെങ്ങില്‍ കേള്‍ക് ??"
"ശരി പറ” ഞാന്
"അത് ഇന്നലെ അച്ചന് എന്റെ ജാതകം ഒരു കണിയനെ കാണിച്ചു. അപ്പോ പറഞ്ഞത്രേ ഒരു വര്ഷത്തിനകം കല്യാണം വേണമെന്ന് !! "
"അതിനു നീ എത്രയാ കണിയാന് കൈക്കുലി കൊടുത്തത് ?? " ഞാന്
"നീ രാവിലെ താമശിക്കല്ലേ എന്നെയൊന്നു സഹായിക്കു " കൊള്ളാം ഞാന് എന്ത് സഹായിക്കാന് ?? ഇനി വെല്ല പെണ്ണിനേം തപ്പി കൊടുക്കാനനാവോ ??? ഇതുവരെ എനിക്കൊരെണ്ണം കിട്ടീല്ലാ പിന്നാ ഇവന് എന്റെ ദൈവമേ ഈ ബുദ്ധി എന്റെ വീട്ടുകാര്‍ക്ക് ഇനി എന്ന് തോന്നും ?
"ഡാ നീ ആ കണിയാന്റെ അഡ്രെസ്സ് ഒന്ന് താ ... ഞാന് എന്റെ വീടിലും ഒരു പ്രഷര്‍ ഇടട്ടെ!! " ഞാന്
"അതിപ്പോ ശരീരം വലുതായിട്ട് കാര്യമില്ലെടാ നിനക്ക് പക്വത വന്നെന്നു വീട്ടുകാര്‍ക്ക് തോന്നേണം .. നീ ഇപ്പോളും അവര്ക് ബൂസ്റ്റ് ബേബി അല്ലെ ??.. അതെ ഞാന് വിളിച്ചത് നീ എന്റെ കൂടെ ഒരിടം വരെ വരണം .. "
ഹോ അപ്പോ അതാണ് കാര്യം .. ഇനി വെല്ല പെണ് കാണാനോ വെല്ലോം ആണോ ?? ദൈവമേ എന്നെ ഇങ്ങനെ പരീക്ഷിക്കല്ലേ!!
"ഡാ അതെ എനിക്കൊരു ഫോട്ടോ എടുക്കണം. വീട്ടുകാര്ക് അയച്ചു കൊടുക്കാനാ .. ഞാന് ഒരു 11 മണിയകുമ്പോ വരാം മൊബൈലില്‍ പൈസ ഇല്ല ബൈ "
"ഓ മിസ്സ് കാള്‍ മാത്രം അടിക്കാന്‍ മാത്രം അറിയാവുന്ന നീ വിളിച്ചപ്പഴെ മനസ്സില്ലായി വള്ളികെട്ടാനെന്നു ശരി അളിയാ കാണാം " ഞാന് പിന്നേം ഉറക്കത്തിലേക്കുവീണു
പടെ പടെ .. ഞാന് ചാടിയെഴുന്നേറ്റു .. ആരോ ഡോര് തല്ലിപോളിക്കുന്നു .. വാടക കൊടുട്ടതാണല്ലോ പിന്നേം ഹൌസ് ഓണര്‍ വന്നോ !! വാതില് തുറന്നു നമ്മുടെ സുരേഷ് !! മുഖത്തിന് ഒരു വെളുപ്പ് ..
"എന്താടാ ഫെയര്‍ ആന്‍ഡ് ലോവേലി ഇട്ടിട്ടു നീ അതിനു മുകളില്‍ കുടി പൌഡര് ഇട്ടോ??" (എന്റെ വേറൊരു സുഹൃത്ത് പറഞ്ഞു തന്ന വിദ്യയാണ് മുഖം വെളുപ്പിക്കാന്‍)
"അത് ഞാന് ഒരു 350 രൂപ കൊടുത്തു ഒന്ന് ഷേവ് ചെയ്തതാ " മനസ്സിലായി !!!
ശരി നീ ഇരി ഞാന് ഒന്ന് കുളിച്ചുവരാം .. ...
അങ്ങനെ ഞങ്ങള്‍ ഒരു സ്റ്റുഡിയോയില്‍ എത്തി .. കൊള്ളവുന്നതില്‍ നല്ല സ്റ്റുഡിയോയില്‍ തന്നെ പോയി .. കാരണം നല്ലോണം ഫോട്ടോ ഷോപ് അറിയാവുന്നവര് വേണ്ടേ !!! അവിടെ എത്തി കാര്യം അവുതരിപ്പിച്ചു .. ഫോട്ടോ എടുക്കണം പെണ്ണും വീട്ടുകാര്ക്ക് കൊടുക്കാനാണ് .. നല്ലതായിരിക്കണം ..(ഫോട്ടോയും വേണം നല്ലതും ആയിരിക്കാനമെന്നു കേട്ടപ്പോളെകും രണ്ടും കുടി പറ്റില്ലെന്ന് പറയനെമ്മെന്നു ഉണ്ടായിരുന്നു പക്ഷെ അത് കാലില്ലത്തവന്‍ രളില്ലാതവനെ കളിയാക്കുന്നത് പോലെ ആകു എന്നുള്ളതിനാല്‍ ഞാന്‍ ഒന്നും പറഞ്ഞില്ല ) ഫോട്ടോ ഗ്രാഫര്‍ ഉഷാറായി .. ബാല്കനി ഉണ്ടാക്കുന്നു തൂണ് വയ്ക്കുന്നു .. 2 എക്സ്ട്രാ ലൈറ്റ് വയ്ക്കുന്നു .. (മുഖം കിട്ടന്റെ ) പിന്നെ അവനെ പിടിച്ചു നിര്ത്തി ഒരു പാദം ഇങ്ങോട്ട് ഒരെണ്ണം സൈഡ് ലേക്ക് .. തൊള് ചരിച്ചു .. മുഖം ഉയര്ത്തി .. ഷര്‍ട്ട് ചുളിവു നിവര്ത്തി കോളോര്‍ ശരിയാക്കി .. ഒടിവില്‍ ക്ലിക്ക് .. ക്ലിക്ക് .. സ്മിയില് .. സ്മിയില് .. സ്മിയില് .. ഒന്ന് .. രണ്ടു .. അഞ്ചു .. പത്തു .. എത്ര ശ്രമിച്ചിട്ടും ചിരി മാത്രം വരുന്നില്ല .. ഒടുവില്‍ ഫോട്ടോ ചേട്ടന് പറഞ്ഞു നോക്ക് മക്കളെ ഇതില്ഏതാണ് നല്ലത് .. ഇതിലും നല്ല പൊസ് വരില്ല .. മനസ്സില്ല മനസ്സോടെ ഒരെണ്ണം അവന് സെലക്ട് ചെയ്തു ..
ഫോട്ടോ സൈസ് സെലക്ട് ചെയ്തു .. റേറ്റ് ചോദിച്ചു .. ഒരെണ്ണം 100 രൂപ .. മുന്നെണ്ണം ഉള്ള സെറ്റിനു 160 രൂപ ..
അവന്‍ ഒന്ന് ഞെട്ടി .. "സരമില്ലെടാ ബാക്കി ഫെയര്‍ ആന്‍ഡ് ലോവേലി അവര് ആ ഫോട്ടോയില്‍ തേച്ചു മിനുക്കും .. കാശ് ഇത്തിരി ചെലവാകും ... " ഞാന്‍
"ഒത്തിരി വെളുക്കുമോ ഒടിവില്‍ പെണ്ണ് നേരിട്ട് കണ്ടു ഫോട്ടോയില്‍ കണ്ട ചേട്ടന്‍ ഇതല്ല എന്ന് പറയുമോ " പാവം സുരേഷ് ..
"പോട്ടെടാ നമുക്ക് അപ്പോ കാണാം " ഞാന്‍
അങ്ങനെ ഞങ്ങള്‍ വെളിയിലേക് ഇറങ്ങുമ്പോള്‍ അപ്പുപ്പന്റെ കൈയില്‍ തുങ്ങി ഒരു കൊച്ചു പെണ്‍കുട്ടി അങ്ങോട്ട് വന്നത് .. ഒരു മുന്ന് നാലു വയസ്സ് കാണും .. നല്ല സ്മാര്‍ട്ട്.. വാ നിറച്ചു എന്തോ പറയുന്നു ..
"നോക്കടാ നല്ല സ്മാര്‍ട്ട് ആയ കുട്ടി അല്ലെ " ഞാന്‍
"ഹും നീ കാറിലേക് നോക്ക് ആ കുട്ടിടെ അച്ഛനേം അമ്മേം .. നമുക്കൊക്കെ ഇതുപോലൊരു കുട്ടി ഉണ്ടാകുംബോ ഒരു പത്തു തലമുറ കഴിയും " എന്റെ മനസ്സ് മനസ്സിലായപോലെ അവന്‍ പറഞ്ഞു
"വിടടാ ഈ നിറത്തിലോന്നും ഒന്നും ഇല്ലടാ മനസ്സിലാ എല്ലാം !!" ഞാന്‍ .. അല്ലാതെ എന്നേം അവനേം പോലെയുള്ളവര്‍ എന്ത് പറയും !!!!
അങ്ങനെ ഒരു ഫോട്ടോ നാടകം കഴിഞ്ഞു അവന്‍ കിട്ടാന്‍ പോകുന്ന ഫോട്ടോയെ കുറിചോര്‍ത്തും ഞാന്‍ ഇനി എന്റെ ദിവസം എന്ന് വരും എന്നോര്‍ത്തും വീടിലേക്ക് മടങ്ങി ..
No comments:
Post a Comment