"അങ്ങോട്ടല്ല..
ഇങ്ങോട്ടു.. "
തേരേഴത്തു
വീടിന്റെ മുൻപിൽ വന്നു നിർത്തിയ കാറിൽ നിന്നും ഇറങ്ങി മുഖം കുനിച്ചു ഔട്ട് ഹൌസിലേക്കു
പോകാൻ തുടങ്ങിയ രാഹുലിന്റെ കൈ പിടിച്ചു വീടിന്റെ നേരെ അമ്മച്ചി നടന്നു .
"ടോണി..
ഇവന്റെ എല്ലാ സാധനങ്ങളും അവിടുന്നു എടുത്തു അകത്തേക്ക് കൊണ്ട് പോരെ.. "
ഡ്രൈവർ
സീറ്റിൽ നിന്നും ഇറങ്ങി നിന്ന ടോണിയെ നോക്കി അമ്മച്ചി പറഞ്ഞു . രാവിലെ, ഇവിടെ വരെ ഒന്ന്
വരണം എന്ന് അമ്മച്ചി വിളിച്ചു പറഞ്ഞതനുസരിച്ചു വന്നതാണവൻ . പിന്നെ നടന്നതെല്ലാം ഒരു
സ്വപ്നം പോലെ അവനു തോന്നി . അമ്മച്ചിയും സൈമണും ഒന്നും മിണ്ടാതെ കാറിൽ കയറിയതും , കോളേജിൽ
എത്തി , എല്ലാവരുടെയും നാവടപ്പിച്ചു , രാഹുൽ തന്റെ ചെറുമകനാണെന്നു വിളിച്ചു പറഞ്ഞതുമെല്ലാം
അവനെ അത്ഭുതപെടുത്തിയിരുന്നു . തന്റെ ചെറുപ്പത്തിൽ , എന്തോ പോലീസ് കേസ് ഉണ്ടായെന്നും
, കുരിയാക്കോസ് സാറ് സൈമണിച്ചായനെ അമേരിക്കക്കു പറഞ്ഞു വിട്ടുവെന്നുമെല്ലാം അറിയാം
.. എന്നാലും , ഇനി ഇങ്ങേരുടെ മകനാണോ രാഹുൽ.
"ഡാ
.. നിന്നോട് പറഞ്ഞത് കേട്ടില്ലേ.. എല്ലാം വാരി കെട്ടി അകത്തേക്ക് കൊണ്ട് വരാൻ..
"
അമ്മച്ചിയുടെ
സ്വരം കേട്ടപ്പോൾ ഓർമ്മകളിൽ നിന്നും മുക്തമായി , ടോണി , രാഹുലിന്റെ കൈയിൽ നിന്നും താക്കോലും
വാങ്ങി ഔട്ട് ഹൌസിലേക്കു നടന്നു . അപ്പോഴേക്കും , മുറ്റത്തേക്ക് ശേഖരന്റെ ബൈക്ക് പാഞ്ഞെത്തി
. പുറകെ സ്കൂട്ടറിൽ അമൂല്യയും , ഭാമയും .
ബൈക്കിൽ
നിന്നും ചാടി ഇറങ്ങിയ ശേഖരൻ , വേഗത്തിൽ മുന്നോട്ടു നടന്നു വന്നു രാഹുലിന്റെ ഷർട്ടിന്റെ
കോളറിൽ ചേർത്തു പിടിച്ചു ഭിത്തിയിലേക്കു ചാരി നിർത്തി .
"ചള്ള്
ചെക്കാ.. നീ എന്നെ പറ്റിക്കാൻ നോക്കി അല്ലെ.. "
രാഹുൽ,
തന്റെ വലതു കൈ കൊണ്ട് ശേഖരന്റെ ഇരു കൈകളും തട്ടി മാറ്റി പുറകോട്ടു ഉന്തി , ഇടതു കാലുയർത്തി
അയാളുടെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി . ആ ചവിട്ടിന്റെ ശക്തിയിൽ പുറകോട്ടു ആഞ്ഞു പോയ
ശേഖരൻ ബൈക്കിലേക്കു കൈകൾ ഉപയോഗിച്ച് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും , ബൈക്കും
പുറകെ അയാളുമായി താഴേക്ക് മറിഞ്ഞു വീണു . അവരെ തടയാനായി മുന്നോട്ടു വന്ന സൈമൺ , രാഹുലിന്റെ
കണ്ണിലെ പക കണ്ടു പുറകോട്ടു മാറി .
"ഇനി
എന്റെ അച്ഛനെ തൊട്ടാലുണ്ടല്ലോ.. നിനക്ക് എന്ത് യോഗ്യത ഉണ്ടടാ എന്റെ അച്ഛനെ തല്ലാൻ..
നീ തന്നെ അല്ലെ എന്നെ കെട്ടിക്കൊണ്ടു പോകാം എന്ന് വെല്ലു വിളിച്ചത്.. ഇങ്ങനെ ആണോ നീ
ആണത്തം കാണിക്കുന്നേ .. വല്ലടിത്തും പിഴച്ചുണ്ടായവൻ.. "
നിലത്തു
വീണു കിടക്കുന്ന ശേഖരനെ വീണ്ടും ചവിട്ടാനായി മുന്നോട്ടു ചെന്ന അവന്റെ മുൻപിലേക്ക് അമൂല്യ
കയറി നിന്നു . ദേഷ്യം കൊണ്ട് അവന്റെ മുഖം വലിഞ്ഞു മുറുകി, കണ്ണുകൾ ചുവന്നു വരുന്നത്
കണ്ടിട്ടും അവൾ പതറിയില്ല..
"നീ
.. നീ വെറും പെണ്ണ്, ഒന്നുമറിയാത്ത പെണ്ണ്.. അത് കൊണ്ട് മാത്രം, ഇത്രയും പറഞ്ഞിട്ടും
നിന്നെ വെറുതെ വിടുന്നു.. "
അവളെ
കടന്നു മുന്നോട്ടു പോയ രാഹുൽ സ്റ്റാൻഡിൽ ഇട്ടിരുന്ന അവളുട സ്കൂട്ടർ , കൈകൾ കൊണ്ട് വലിച്ചെടുത്തു
മുറ്റത്തും നിന്നും താഴേക്ക് മറിച്ചിട്ടു.
"ഒരിക്കൽ
നിന്നോടൊരു തെറ്റ് ചെയ്തു. അതിന്റെ പ്രായശ്ചിത്തം , അത് മാത്രമാണ് നിനക്ക് വച്ച് നീട്ടിയ
ജീവിതം. പിന്നെ എന്റെ യോഗ്യത, നിന്റെ ഈ പളപളാ മിനുങ്ങണ ഉടുപ്പ് .."
തിരിഞ്ഞു
അമൂല്യക്കു നേരെ നടന്നടുത്തു തോളിൽ പിടിച്ചു , അവളുടെ ധരിച്ചിരുന്ന ചുരിദാറിന്റെ ടോപ്പിൽ
, ചൂണ്ടു വിരലും , തള്ള വിരലും ചേർത്ത് പിടിച്ചുയർത്തി അവൻ പറഞ്ഞു നിർത്തി . പിന്നെ
മറിഞ്ഞു കിടക്കുന്ന സ്കൂട്ടറിലേക്കു രാഹുൽ വിരൽ ചൂണ്ടി ..
"ദോ
.. ആ താഴേക്കു വീണു കിടക്കുന്ന നിന്റെ ശടകം പോലും എന്റെ കാശാ, എന്റെ അച്ഛന്റെ കാശ്..
അതെങ്ങെനെ ഉണ്ടായെന്നു നിനക്കറിയണോ .. "
താഴെ
വീണു കിടക്കുന്ന ശേഖരനെ പിടിച്ചുയർത്താൻ ശ്രമിക്കുന്ന ഭാമയുടെ ഇടതു കൈമുട്ടിൽ പിടിച്ചു
വലിച്ചു കൊണ്ട് വന്നു അമൂല്യയുടെ മുന്നിലേക്ക് അവൻ പിടിച്ചു നിർത്തി .
"ഇവരെ
.. ഇവരെ കാണിച്ചു , എന്റെ അച്ഛനെ പറ്റിച്ചു നിന്റെ ഈ ശേഖരൻ ഉണ്ടാക്കിയതാടി .. ഇനി പറയടി
, ഞാനാണോ പിഴച്ചുണ്ടായത് . അതോ , ഭാര്യയാവാൻ പോകുന്ന പെണ്ണിനെ കൂട്ടിക്കൊടുക്കാൻ നോക്കിയ
ഇവനുണ്ടായ നീയോ .. "
"മോനെ..
"
ദയനീയമായ
ഒരു വിളി ഭാമയിൽ നിന്നും ഉയർന്നു വന്നു ..
"എല്ലാം
എനിക്കറിയാം.. പറഞ്ഞത് സത്യമല്ലങ്കിൽ , നിങ്ങള്ക്ക് എന്നെ എന്തും ചെയ്യാം .. ഞാൻ
...ഇങ്ങോട്ടു വന്നത് ഒന്നിനും വേണ്ടിയിട്ടല്ല.. പക്ഷെ, എന്റെ അമ്മയുടെ പത്തു വർഷത്തെ
ജയിൽ ജീവിതം .. എനിക്ക് നഷ്‌ടമായ എന്റെ ബാല്യം, എന്റെ അച്ഛൻ.. പറഞ്ഞു തുടങ്ങിയാൽ നഷ്ടം
എനിക്ക് മാത്രമാണ് . തീർക്കാൻ തുടങ്ങിയാൽ ഒരുപാടു കണക്കുകൾ എനിക്ക് മിച്ചമുണ്ട്
.."
അവൻ
പറഞ്ഞു നിർത്തി അമ്മച്ചിയെ നോക്കി ..
"എനിക്കൊന്നും
അറിയില്ലായിരുന്നു മോനെ... "
നിറകണ്ണുകളോടെ
അവനെ നോക്കി അത്രയും പറഞ്ഞു അവർ താഴെക്കിരുന്നു .
"മാടവന
ശങ്കുണ്ണി നായരും തേരേഴത്തു കുര്യക്കോസും .. ആ കഥ, ആ ശങ്കുണ്ണി നായരുടെ മകന്റെ കഥ അമ്മച്ചിക്കറിയാല്ലോ
അല്ലെ... "
എന്ത്
പറയണം എന്നറിയാതെ അവനെ നോക്കി അവർ കണ്ണുനീർ വാർത്തുകൊണ്ടിരുന്നു .
"ശേഖരാ..
മറന്നിട്ടില്ല, ഞാനും അമ്മയും.. നിനക്ക് പോയത് നിന്റെ കൂടെപ്പിറപ്പും കൂട്ടുകാരനും
ആയിരുന്നെങ്കിൽ , അതിന്റെ പകരം വീട്ടാൻ ആണ് നിന്റെ ഉദ്ദേശം എങ്കിൽ .. "
താഴെ
വീണു കിടക്കുന്ന ശേഖരന് നേരെ ഒരിക്കൽ കൂടി രാഹുൽ പാഞ്ഞടുത്തു ..
"മാറി
നിൽകടീ .. "
മുന്നിലേക്ക്
നിന്ന അമൂല്യയുടെ ശിരസ്സിന്റെ ഇടതു വശത്തു കൂടി തന്റെ ഇടതു കൈ ചേർത്ത് വലതുവശത്തേക്കു
തള്ളി മാറ്റി അവൻ മുന്നോട്ടു ചെന്നു , ശേഖരന് നേരെ തന്റെ വലതു ചൂണ്ടു വിരൽ നീട്ടി കൈ
മുകളിലേക്കും താഴേക്കും ചലിപ്പിച്ചു കൊണ്ടിരുന്നു ...
"മോനെ
ശേഖരാ .. പഴയ കൂട്ടുകാരനെ നിനക്ക് ഓർമ്മയുണ്ടല്ലോ , പിന്നെ , കേറിപിടിക്കാൻ വന്ന ചെക്കന്മാരെ
വെട്ടി നുറുക്കിയ രേവമ്മയെ നിനക്ക് ഓർമ്മയുണ്ടല്ലോ , അവരുടെ മകനാ .. കത്തിക്കും ഞാൻ
.. പച്ചക്ക് കത്തിക്കും .. "
രാഹുൽ
തിരിഞ്ഞു നടന്നു ഭാമയുടെ അടുത്തെത്തി ..
"കെട്ടിയവനെ
വിളിച്ചോണ്ട് പോയി ചോറ് കൊടുത്തു ശക്തി ഉണ്ടാക്ക്.. ഞാൻ .. ഞാൻ ഇവിടെ തന്നെ കാണും..
ഈ തേരേഴത്തു വീട്ടില് ... എല്ലാ കണക്കും നമുക്ക് തീർക്കാം ... "
വീണു
കിടക്കുന്ന ശേഖരനെ നോക്കി പറഞ്ഞിട്ട് അവൻ സൈമണിന് നേരെ നടന്നടുത്തു
"സൈമാ
.. നിന്നോടും കൂടിയാ.. "
രാഹുൽ
വീടിന്റെ പടിക്കെട്ടുകൾ കയറി അകത്തേക്ക് നടന്നു .
"എങ്ങോട്ടാ..
"
ഉമ്മറ
വാതിലിൽ സിസിലി അവന്റ വഴി മുടക്കി നിന്നു.
"അതിന്
മറുപടി അമ്മച്ചി പറയും.. പിന്നെ , പണ്ട് നീ കാശ് കെട്ടു വച്ച് തന്ന ഏഴു വയസ്സുകാരനല്ല
ഞാൻ.. അത് ഓർമ്മ വേണം .. "
അമ്മച്ചി
ഇതല്ലാം എപ്പോൾ നടന്നു എന്ന അത്‌ഭുതത്തിൽ അവരെ മാറി മാറി നോക്കി .
"ഈപ്പാ..
നിനക്കും ഇവൾക്കും പറ്റുമെങ്കിൽ ഇവിടെ നിൽകാം.. ഇല്ലേൽ ഇപ്പൊ ഭാര്യേം പുള്ളേരേം കൊണ്ട്
ഇറങ്ങിക്കോണം... സൈമാ.. നിന്നോടും കൂടിയാ പറഞ്ഞെ... "
അമ്മച്ചി
തറയിൽ നിന്ന് എഴുനേറ്റു രാഹുലിന്റെ കൈപിടിച്ച് അകത്തേക്ക് നടന്നു .
മുകളിലേക്കുള്ള
കോണിപ്പടിയുടെ ഇടതു വശത്തുള്ള ഒരിക്കലും രാഹുൽ തുറന്നു കണ്ടിട്ടില്ലാത്ത മുറിയുടെ മുന്നിലേക്കാണ്
അമ്മച്ചി അവനെ കൊണ്ട് പോയത് . സാരിയുടെ തുമ്പിൽ നിന്നും താക്കോൽ കൂട്ടമെടുത്തു വാതിൽ
തുറന്നു ആദ്യം അമ്മച്ചി ആ മുറിയിൽ കയറി പുറകെ രാഹുലും . അകത്തേക്ക് കയറിചെന്നപ്പോഴേ
അതാരുടെ മുറിയായിരുന്നുവെന്നു അവനു മനസ്സിലായി . ഒരിക്കൽ പോലും അവനതു തുറന്നു കണ്ടിട്ടില്ലെങ്കിലും
, ആ മുറി വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു . വലതു വശത്തു ജാലകത്തോട് ചേർന്ന്
കിടക്കുന്ന വിശാലമായ കട്ടിലിൽ ഒട്ടും ചുളിവുകൾ വരാതെ മനോഹാരമായ ഒരു ബെഡ് ഷീറ്റു വിരിച്ചിരുന്നു
. മറു വശത്തു ഒരു മേശയും രണ്ടു കസേരകളും . മേശയുടെ മുകളിൽ ഒരു ടേബിൾ ലാമ്പും ഒരു അലാറവും
, നിറയെ പേനകളും പെൻസിലുകളും നിറഞ്ഞ ഹോൾഡറും . ഭിത്തിയിൽ മോഹൻലാലും അമിതാബ് ബച്ചനും
സച്ചിനും സ്ഥാനം പിടിച്ചിട്ടുണ്ട് .. ഡ്രസിങ് ടേബിളോടു കൂടിയ വാർഡ്രോബ്സും , അതിനോട്
ചേർന്ന് അറ്റാച്ഡ് ബാത്ത് റൂമിലേക്കുള്ള ഡോറും . അവൻ അതുഭുതത്തോടെ ചുറ്റും നോക്കി കൊണ്ടിരുന്നു
.
"അവൻ
വരുമെന്ന് കരുതി എല്ലാം സൂക്ഷിച്ചു വച്ചിരുന്നു. പിന്നെ ആ കാത്തിരിപ്പ് നിനക്കും നിന്റെ
അമ്മയ്ക്കും വേണ്ടിയായി . അവള് ജയിലിൽ പോയപ്പോ , എല്ലാം ഇട്ടെറിഞ്ഞു, നിങ്ങളു തമിഴ്
നാട്ടിൽ പോയെന്നാ സാറു പറഞ്ഞിരുന്നേ.. ഇല്ലേൽ.."
അമ്മച്ചി
പറഞ്ഞു നിർത്തി അവനെ നോക്കി ...
"ഇല്ലേലും,
എനിക്ക് അന്വഷിച്ചു വരുന്നതിനു ഒരു പരിധി ഇല്ലേ മോനെ... "
അവർ
അടുത്തേക്ക് ചെന്ന് രാഹുലിന്റെ കവിളിൽ തലോടി .
"രാവിലെ,
നീ കോളേജിൽ പോയി കഴിഞ്ഞു സൈമൺ വന്നു പറഞ്ഞപ്പോൾ, ഞാൻ ഞെട്ടിപ്പോയി.. എന്റെ മോനെ , എനിക്ക്
തിരിച്ചറിയാൻ സാധിച്ചില്ലല്ലോ... ഇനി.. ഇനി മുതൽ ഈ മുറി നിന്റേതാ.. നിന്റെ അച്ഛന്റെ
മുറി.. ശങ്കുണ്ണി നായരുടെ മോൻ, അനിലിനെ മുറി .. "
അമ്മച്ചി
, പുറത്തേക്കു ഇറങ്ങി വാതിൽ ചാരിയപ്പോൾ രാഹുൽ മേശയുടെ അരികിലേക്ക് ചെന്ന് , കസേരയിലേക്കു
ചാരി ഇരുന്നു ടേബിൾ ലാംപ് തെളിച്ചു. പിന്നെ , എന്തോ ഓർത്തെന്ന പോലെ ലൈറ്റ് അണച്ച്,
മേശയുടെ വലിപ്പുകളിലൊന്നു തുറന്നു.. അതിൽ കുറച്ചു നോട്ട് ബുക്കുകൾ .. അതിലൊന്നെടുത്തു
അവൻ കട്ടിലിനരുകിലേക്കു നടന്നു. വിരികൾ മാറ്റി , ജാലക വാതിലുകൾ തുറന്നു അവൻ ബെഡിലേക്കു
മലർന്നു കിടന്നു , കയ്യിലിരുന്ന നോട്ട് ബുക്ക് തുറന്നു നോക്കി അതിൽ മനോഹരമായി എഴുതിയിരുന്നത്
വായിക്കാൻ തുടങ്ങി.
"അനിൽ
കുമാർ എസ് , c/o കുരിയാക്കോസ് , തേരേഴത്തു .. "
പിന്നെ
ബുക്ക് താഴേക്കിട്ടു , മനസ്സിലിൽ അവൻ മനസ്സിൽ കഥ പറഞ്ഞു തുടങ്ങി , അച്ഛൻ പറഞ്ഞു തന്ന
, അമ്മ പറഞ്ഞുറപ്പിച്ച ആ പഴം കഥ .. മാടവന ശങ്കുണ്ണി നായരുടെ മകൻ അനിൽ കുമാർ , കുരിയാക്കോസ്
സാറിന്റെ മകനായ കഥ , പിന്നെ മുണ്ടക്കയംക്കാരി രേവതിയെ കണ്ട കഥ , കല്യാണം കഴിച്ച കഥ
.. ഒടുവിൽ ..
(തുടരും)
No comments:
Post a Comment