ആര്യന്റെ കവിളിൽ അധരങ്ങൾ അമർത്തി അവൾ ബെഡ്റൂമിലേക്ക് ഓടി. തനിക്കുള്ള ആര്യന്റെ ആദ്യ സമ്മാനമാണ് അതെന്നുള്ളത് അവളെ കൂടുതൽ സന്തോഷിപ്പിച്ചു. ബെഡിലെ കവറിൽ നിന്നും ആ സമ്മാനം കയ്യിലെടുത്തപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു ജാൻവിക്ക് .
ഒരു റൂബി കളർ ഗൗൺ. അവൾ അതെടുത്തു ശരീരത്തോട് ചേർത്ത് വച്ച് വാർഡ് റോബിലെ വലിയ കണ്ണാടിയിൽ സന്തോഷത്തോടെ നോക്കി . പിന്നെ ,അലമാരിയിൽ അടുക്കി വച്ചിരിക്കുന്ന തന്റെ പഴയ ഗൗണുകളുടെ ഓർമയിൽ അവളുടെ മുഖം വാടി . അവൾ ആര്യന്റെ അടുക്കലേക്ക് നടന്നു. അടുക്കളയിൽ പാചകത്തിനായി പച്ചക്കറികൾ കഴുകി എടുക്കുകയായിരുന്നു അവൻ. ജാൻവി പുറകിൽ കൂടി അവന്റെ അരയിൽ കൈകൾ ചേർത്ത് പിടിച്ച് ചുണ്ടുകൾ കഴുത്തിന്റെ പുറകിൽ അമർത്തി .
"ആരൂ , ആർ യു ഷുവർ "
"എസ് "
"അത് സ്ലീവ്‌ലെസ് ആണ്, വി നെക്ക് പിന്നെ ..
"
"പിന്നെ .."
"കഷ്ടിച്ച് മുട്ടുവരെ ഉള്ളു ഇറക്കം "
അവൻ അവളുടെ കൈകൾ അരയിൽ നിന്ന് വിടുവിച്ചു തിരിഞ്ഞു നിന്നു . ശേഷം, രണ്ടു കൈകൾ കൊണ്ടും ടോപ്പിനിടയിലൂടെ കൈകൾ ചുറ്റി അവനോടു ചേർത്തു . തന്റെ ശരീരം വിറച്ചു തുടങ്ങുന്നതായി ജാൻവിക്ക് തോന്നി.
"അപ്പോൾ ഈ ഇട്ടിരിക്കുന്ന നിന്റെ സ്ലീവ് ലെസ്സ് ലൂസ് ടോപ്പോ , ഇതിനെന്തു ഇറക്കമുണ്ട്. പിന്നെ ഈ കുഞ്ഞി നിക്കറോ "
"അത് .. അത് നീ മാത്രമുള്ളപ്പോഴല്ലേ , വേറെ ആരും കാണുന്നില്ലല്ലോ "
ആര്യന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. അവൻ രണ്ടു കൈകൾ കൊണ്ടും ജാൻവിയെ എടുത്തുയർത്തി അടുക്കളയിലെ ഗ്രാനൈറ്റ് സ്ലാബിന്റെ മുകളിലേക്കിരുത്തി.
"നീ ആ ഗൗൺ ഇടുമ്പോഴും നമ്മൾ മാത്രമേ കാണു, പിന്നെ വേറെ ആരെങ്കിലും ഉണ്ടെങ്കിലും അവർക്കിതൊന്നും നോക്കാൻ നേരം കാണില്ല.
"
"ആര്യൻ ..
"
"എന്തെ , നിനക്ക് ഗൗൺ ഇഷ്ടപെട്ടില്ലേ , ഞാൻ അറിഞ്ഞിടത്തോളം നിന്റെ ഇഷ്ടപെട്ട ഡ്രസ്സ് അല്ലെ ഇത്"
അവൻ തിരിഞ്ഞു പച്ചക്കറികൾ അരിയാൻ തുടങ്ങി.
"ആയിരുന്നു , എന്നാൽ "
"എനിക്ക് വേണ്ടി നീ ആ ഇഷ്ടം ഉപേക്ഷിച്ചു അല്ലെ.. എന്റെ മനസ്സറിയുന്ന അറിയുന്ന നിനക്ക് വേണ്ടി ഞാൻ ഇത്രയെങ്കിലും ചെയ്യണ്ടേ "
"എങ്കിലും ഞാൻ അറിയാതെ നീ എങ്ങനെ ഇത് വാങ്ങി, എന്റെ അളവ് പോലും "
"ഇടക്കൊക്കെ എനിക്കും ജയിക്കണ്ടേ ജാൻ , നിന്റെ പ്രണയത്തെ മറന്നു ഞാൻ മറ്റൊരാൾക്കായി കാത്തിരുന്നു, അപ്പോഴെല്ലാം മറ്റൊന്നും ആഗ്രഹിക്കാതെ , എനിക്ക് വേണ്ടി നീ ജീവിച്ചില്ലേ..."
"ആരൂ "
"ഞാൻ വൈകിട്ട് സർപ്രൈസ് ആയി തരാൻ ഇരുന്നതാണ്, പക്ഷെ നിനക്ക് തയ്യാറാകാൻ സമയം തന്നില്ല എന്നൊരു പരാതി ഉണ്ടാകും എന്ന് തോന്നി..
"
ആര്യൻ തന്റെ മനസ്സ് വായിക്കാൻ തുടങ്ങി എന്ന അറിവ് അവളെ കൂടുതൽ സന്തോഷിപ്പിച്ചു.
"ആര്യൻ, നീ ഇത് വൈകിട്ട് തന്നാൽ ഒരു പക്ഷെ ഇടാൻ പറ്റുമായിരുന്നില്ല. ഇത് ഇടുന്നതിനു മുൻപ് കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട് .ഞാൻ ഒന്ന് പാർലർ വരെ പോയി വരാം , പിന്നെ കുറച്ചു സാധനങ്ങളും വാങ്ങണം .
"
അവൾ ചിരിച്ചു കൊണ്ട് വിടർന്നു കിടക്കുന്ന തന്റെ മുടി കെട്ടിവയ്ക്കാൻ കൈകൾ ഉയർത്തി. ആര്യന്റെ കണ്ണുകൾ പതിവില്ലാത്ത വിധം ശരീരത്തിൽ പടർന്നു കയറുന്നത് കണ്ടു അവൾ കൈകൾ താഴ്ത്തി. ഇടം കൈകൊണ്ടു ടോപ്പിൽ പിടിച്ചു വലം കൈ ചെറുതായി ഉയർത്തി മുടി മുന്നോട്ട് ഇട്ടു. ആര്യൻ ഒരു ചെറിയ കഷണം തക്കാളി തന്റെ വായിലേക്ക് വച്ച് അവളെ കണ്ണടച്ച് കാണിച്ചു.
"ഇയാള് ഇങ്ങനെ സ്കാൻ ചെയ്യാൻ തുടങ്ങുകയാണെങ്കിൽ പെട്ടന്ന് തന്നെ പിജി യിലേക്ക് തിരിച്ചു പോകേണ്ടി വരും" അവൾ ആത്മഗതം പറഞ്ഞു
"എന്തെങ്കിലും പറഞ്ഞായിരുന്നോ"
"നീ എന്താ ഉണ്ടാക്കാൻ പോകുന്നെ എന്ന ചോദിക്കുകയായിരുന്നു.
"
"ഇപ്പോഴോ ,അതോ വൈകിട്ടോ " അവന്റെ വഷളൻ ചിരി കണ്ടു ദേഷ്യത്തോടെ അവൾ സ്ലാബിൽ നിന്നിറങ്ങി റൂമിലേക്ക് നടന്നു.
"ജാൻ, ഞാൻ പൊഹ* ഉണ്ടാക്കാൻ പോകുവാ "
മുന്പോട്ടു പോയ ജാൻവി ആശ്ചര്യത്തോടെ തിരിഞ്ഞു നിന്നു .
"നിനക്കറിയാമോ ഇതൊക്കെ "
"എനിക്ക് വേണ്ടി നിനക്ക് സാമ്പാർ ഉണ്ടാക്കാമെങ്കിൽ, നിനക്ക് വേണ്ടി പൊഹ ഉണ്ടാക്കാൻ ആണോ ബുദ്ധിമുട്ട് "
"എന്നാൽ ഒരു കാര്യം പറയട്ടെ, പൊഹ ഉണ്ടാക്കാൻ തക്കാളി വേണ്ട കേട്ടോ .."
ജാൻവി ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി , വീണ്ടും ആ ഗൗൺ ശരീരത്തിൽ വച്ച് കണ്ണാടിക്കു മുൻപിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കാൻ തുടങ്ങി.
കുറച്ചു സമയത്തിന് ശേഷം , ഷോർട്ട്സിനു മുകളിൽകൂടി ഒരു ഫ്രോക്കും ഇട്ടു ഒരു ജാക്കറ്റും ധരിച്ചു അവൾ വെളിയിൽ വന്നു. അപ്പോഴേക്കും ആര്യൻ ഒരു പ്ലേറ്റിൽ പൊഹ എടുത്തു ടേബിളിൽ വച്ചിട്ടുണ്ടായിരുന്നു . അത് പെട്ടന്ന് കഴിച്ചു അവന്റെ കവിളിൽ ചുംബിച്ചു അവൾ വെളിയിലേക്കു പോയി.
പതിനൊന്നു മണിയോടെ ആണ് അവൾ തിരിച്ചു വന്നത്. കയ്യിലെ കവറും മുഖത്തെ തെളിച്ചവും കണ്ടതോടെ അവൾ എവിടെയെല്ലാം പോയിരുന്നു എന്ന് അവൻ ഊഹിച്ചെടുത്തു.
"അവിടെ ചെന്നിട്ടു ഗൗൺ തന്നിരുന്നെങ്കിൽ കൊന്നേനെ ഞാൻ "
കയ്യിലിരുന്ന കവർ ടേബിളിൽ വച്ച് അവിടെ കിടന്ന ഫോർക്കെടുത്തു അവന്റെ നെഞ്ചത്ത് അമർത്തി അവൾ മന്ത്രിച്ചു.മറുപടിയായി അവളുടെ മിനുസമുള്ള കൈകളിൽ അവൻ മീശ കൊണ്ടുരസി.
പതിനൊന്നു മണിയോടെ രണ്ടുപേരും താഴെയെത്തി. ബൈക്കിനടുത്തേക്കു പോകാൻ തുടങ്ങിയ അവളെ ആര്യൻ തടഞ്ഞു .
"ഇന്നൊരു മാറ്റമായാലോ "
അവൻ ജാൻവിയെയും കൊണ്ട് പോയത് മറ്റൊരു പാർക്കിങ്ങിൽ കിടന്ന ഡെസ്റ്ററിനടുത്തേക്കയായിരുന്നു .
"ഇതാണ് അജിയേട്ടന്റെ കാർ , ഇന്ന് പോകുന്ന സ്ഥലം ബൈക്കിൽ പോയാൽ എത്തില്ല, ഇന്ന് നമുക്കിതിൽ പോകാം"
കാർ ബാംഗ്ലൂർ നഗരം വിട്ടു ഹൈദ്രബാദ് റൂട്ടിൽ കയറി. ജാൻവി തന്റെ ഹാൻഡ്ബാഗിൽ എന്തെല്ലാമോ പരതുന്നുണ്ടായിരുന്നു. കുറച്ചു സമയത്തിന് ശേഷം ഹൈവേയിൽ നിന്ന് കാർ ഇടത്തേക്ക് തിരിഞ്ഞു . ഏകദേശം പത്തോ പതിനഞ്ചോ കിലോമീറ്റർ ഓടിയപ്പോൾ ടാറിട്ട റോഡ് അവസാനിക്കുകയും ദൂരേക്ക് ഒരു ചെമ്മൺ പാത കാണുകയും ചെയ്തു. ആര്യൻ ഒരു ആലിന്റെ തണലിൽ കാർ നിർത്തി പുറത്തേക്കിറങ്ങി.
.
"ജാൻ , ഇനിയങ്ങോട്ട് കവറേജ് ഉണ്ടാകില്ല , ആരെയെങ്കിലും വിളിക്കണമെങ്കിൽ ഇപ്പോൾ വിളിച്ചോളൂ. ഇനി നാളെ ഉച്ചക്ക് തിരിച്ചു വന്നാലേ ഫോണിൽ കവറേജ് കിട്ടൂ " അടുത്ത് കണ്ട ചെറിയ കടയിലേക്ക് കയറി പോകുന്നതിനു മുൻപ് അവൻ വിളിച്ചു പറഞ്ഞു.
അവൻ ഒരു കുപ്പി വെള്ളവുമായി തിരിച്ചു വന്നു , ബോട്ടിൽ അവൾക്കു നേരെ നീട്ടി. അത് വാങ്ങി കൊണ്ട് അവൾ ചോദിച്ചു.
"ആരൂ, ഞാൻ ഇന്ന് വരെ നിന്നോട് ചോദിച്ചിട്ടില്ല എങ്ങോട്ടാണ് പോകുന്നത് എന്ന്, എങ്കിലും ഒരു ചെറിയ പേടി പോലെ , എപ്പോഴാ നമ്മൾ എത്തുക "
"ജാൻ, നിന്നോടൊപ്പമുള്ള ഓരോ യാത്രയും ഞാൻ ഇഷ്ടപ്പെടുന്നത് എന്ത് കൊണ്ടാണ് എന്ന് നിനക്കറിയാമോ, നിനക്കെന്നിലുള്ള വിശ്വാസം കൊണ്ട്. പോകാം എന്ന് പറയുമ്പോൾ തന്നെ , എങ്ങോട്ട്, എവിടെ എന്നൊന്നും ചോദിക്കാതെ നീ വരുന്നത് കൊണ്ട്. പേടിക്കണ്ട, ഇനി ഒരു മുപ്പതു മിനിറ്റ് കൂടി. നീ വീട്ടിലേക്കെല്ലാം വിളിച്ചില്ലേ "
അവൾ മറുപടിയായി തലയാട്ടി. ഉച്ചവെയിലിന്റെ കാഠിന്യം എ സി യെ തോല്പിക്കുന്നതായിരുന്നു. ഷാൾ കൊണ്ട് മുഖം മറച്ചു അവൾ സീറ്റ് പുറകോട്ടാക്കി കണ്ണടച്ചു .
കുറച്ചു സമയത്തിന് ശേഷം ആര്യൻ കുലുക്കി വിളിച്ചപ്പോഴാണ് അവൾ ഉണർന്നത് . ഒരു വലിയ ഗേറ്റ് കടന്നു കാർ അകത്തേക്ക് കയറി. അവിടെ ബോർഡിൽ എഴുതി വച്ചിരിക്കുന്നതു അവൾ വായിച്ചു.
"ദി വൈൻ യാർഡ് , ഹെവൻ ഓൺ എർത് "
കുറെ നാളുകൾക്കു മുൻപ് താൻ ആര്യനോട് വൈൻയാർഡിൽ പോകണമെന്ന് പറഞ്ഞ കാര്യം ജാൻവിയുടെ മനസ്സിലേക്ക് കടന്നു വന്നു, അവളുടെ ചുണ്ടുകളിൽ ഒരു മന്ദഹാസം വിരിഞ്ഞു .
"സർ, യു ആർ ലേറ്റ് , ഇട്സ് ആൾറെഡി വൺ തേർട്ടി " അവരുടെ ഡോർ തുറന്നു കൊടുത്തുകൊണ്ട് ഒരു നോർത്ത് ഈസ്റ്റ് പെൺകുട്ടി പറഞ്ഞു.
"സർ , ദിസ് വേ "പുറത്തേക്കിറങ്ങിയ ജാൻവിയെയും ആര്യനെയും ആ പെൺകുട്ടി അകത്തേക്ക് അവരുടെ കോട്ടെജിലേക്കുള്ള വഴി കാണിച്ചു . ഒരു സെക്യൂരിറ്റി അവരുടെ ബാഗുകളുമായി പുറകെയും. കോട്ടെജിന്റെ ഡോർ തുറന്നു അകത്തേക്ക് അവരെ കയറ്റി ബാഗുകളും ഏല്പിച്ചു പോകുന്നതിനു മുൻപ് ആ പെൺകുട്ടി വീണ്ടും പറഞ്ഞു.
"സർ , ജീപ്പ് വിൽ സ്റ്റാർട്ട് ബൈ ടു , സൊ പ്ളീസ് ഹാവ് യുവർ ലഞ്ച് ആൻഡ് കം ടു റിസപ്ഷൻ ബൈ ദാറ്റ് ടൈം "
പെട്ടന്ന് ഫ്രഷ് ആയി ലഞ്ചും കഴിച്ചു റിസപ്ഷനിൽ അവർ എത്തിയപ്പോഴേക്കും വേറെ രണ്ടു കപ്പിളുകൾ കൂടി അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. പിന്നെ അവരെയും കൂടി ആ ജീപ്പ് കണ്ണെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന മുന്തിരി തോട്ടത്തിലേക്ക് പോയി. കുറച്ചകലെ ജീപ്പ് നിർത്തി ഡ്രൈവർ അവർക്കു മുന്തിരി ചെടി നടുന്നത് മുതൽ വിളവെടുക്കുന്നതു വരെയുള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്തു. തോട്ടത്തിൽ നിന്ന് അവർക്കു വേണമെങ്കിൽ കുറച്ചു പറിച്ചെടുക്കാനുള്ള അനുവാദവും ഉണ്ടായിരുന്നു. കുറച്ചു ഫോട്ടോയെല്ലാം എടുത്ത ശേഷം അവരെ കൊണ്ട് പോയത് വൈൻ ഫാക്ടറിയിലേക്കായിരുന്നു. അവിടെയെല്ലാം നടന്നു കണ്ടു ഒടുവിൽ വൈകിട്ട് അഞ്ചു മണിയോടെ എല്ലാവരെയും റിസപ്ഷനിൽ വിട്ടു. അവിടെ നിന്നും ചായ കുടിച്ചു തിരിച്ചു പോരുമ്പോൾ റിസപ്ഷനിൽ ഇരുന്ന പെൺകുട്ടി വിളിച്ചു പറഞ്ഞു.
"സർ, ഡിന്നർ , എയ്റ്റ് ടു ഇലവൻ "
കോട്ടേജിലേക്ക് തിരിച്ചു വന്ന ജാൻവിക്ക് ആര്യന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല. ക്ഷീണിച്ചു സോഫയിലേക്കിരുന്ന അവളെ ആര്യൻ കൈകളിൽ കോരിയെടുത്തു കോട്ടേജിൽ തന്നെയുള്ള പ്രൈവറ്റ് പൂളിലേക്ക് ഇട്ടു. പുറകെ , ഇട്ടിരുന്ന ഷർട്ട് ഊരിയറിഞ്ഞു അവനും ചാടി. ആദ്യം പിണങ്ങി നിന്നെങ്കിലും പതിയ പതിയെ ജാൻവി ആര്യനോടൊപ്പം പൂളിൽ നീന്താൻ തുടങ്ങി. ഒടുവിൽ അവന്റെ നെഞ്ചിൽ ചേർന്ന് നിന്ന് നീണ്ടു കിടക്കുന്ന മുന്തിരി തോട്ടങ്ങൾക്കപ്പുറം ദൂരെ മറയുന്ന അസ്തമയ സൂര്യനെ നോക്കി നിന്നു .
"ജാനൂ .. നിനക്കെന്നോട് ദേഷ്യമുണ്ടോ "
"എന്തിനു "
"ഇന്ന് രാവിലെ മുതൽ നിന്നോട് വല്ലാതെ അടുത്ത് പെരുമാറുന്നതിൽ, നിന്റെ ദേഹത്തു ഇങ്ങനെ അധികാരത്തിൽ സ്പർശിക്കുന്നതിൽ "
മറുപടിയായി ആര്യന്റെ കഴുത്തിലെ മാലയിലുള്ള ആ രുദ്രക്ഷത്തെയും ആലിലക്കണ്ണനെയും ഒരുപോലെ ചുണ്ടിൽ കോർത്ത് അവന്റെ നെഞ്ചിലേക്ക് അമർത്തി.
"ഞാൻ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല , നിന്നെയും നിന്റെ സ്നേഹത്തെയും ഒന്നും . നീ എനിക്ക് സ്വന്തമാകും എന്നറിഞ്ഞല്ല ഞാൻ നിന്നെ ഇഷ്ടപ്പെടാൻ തുടങ്ങിയത്. എനിക്കങ്ങനെ തോന്നി. അത്ര തന്നെ. പിന്നെ ഇന്നത്തെ നിന്റെ പെരുമാറ്റം. ഞാൻ നിനക്കെന്നെ എന്നേ സമർപ്പിച്ചതാണ് , നിന്റെ ഓരോ സ്പർശനവും എന്നിൽ ഉണ്ടാക്കുന്ന സന്തോഷം അതൊന്നും നിനക്ക് മനസ്സിലാവില്ല ആര്യൻ.. ആദ്യം മുതലേ ഞാൻ നിന്റെ സ്നേഹത്തിൽ അലിഞ്ഞു പോയതാണ്. പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, നിന്റെ എന്നോടുള്ള പ്രണയം മനസ്സിലാക്കിയതു മുതൽ അതൊരു ഭ്രാന്തായി മാറുകയാണ്. ഞാൻ നിനക്ക് വാക്ക് തന്നതല്ലേ,സിന്ദൂരമണിയിച്ചു അഗ്നി സാക്ഷിയായി ഏഴു വലം വച്ചില്ലങ്കിലും ഞാൻ നിന്റേതു മാത്രമായിരിക്കുമെന്നു.
"
അവൾ ആര്യനിൽ നിന്നകന്നു മാറി , തന്റെ ശരീരത്തിൽ നിന്നും ടീ ഷർട്ട് ഊരി വെളിയിലേക്കെറിഞ്ഞു, വീണ്ടും അവനോടു ചേർന്നു നിന്നു .
"ആര്യൻ , നിനക്കു വേണ്ടി "
മറുപടിയായി അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു ആര്യൻ നിറുകയിൽ ചുംബിച്ചു.
"ജാനൂ , നീ എന്റേതാണ് പെണ്ണെ, ഇനിയെന്നും." അവൻ പൂളിൽ നിന്നും കയറി റൂമിലേക്ക് പോയി.
വൈകിട്ട് ഒൻപതു മണിയോടെ അവർ ഡിന്നർ കഴിക്കാനായി റിസെപ്ഷനരുകിലെ വലിയ ഹാളിലേക്ക് പോയി. റൂബി കളർ ഗൗണിൽ ജാൻവി കൂടുതൽ സുന്ദരിയായതായി ആര്യന് തോന്നി. നേരത്തെ കണ്ട പെൺകുട്ടിയോടൊപ്പം വേറെയും രണ്ടു നോർത്ഈസ്റ്റ് പെൺകുട്ടികൾ അവിടെ സെർവ് ചെയ്യുന്നുണ്ടായിരുന്നു. ആര്യൻ പറഞ്ഞത് പോലെ നേരത്തെ കണ്ട രണ്ടു കപ്പിളുകൾ മാത്രം മറ്റു രണ്ടു കോർണറുകളിലായി ഇരിപ്പുണ്ട്. അവരിരുവരും ഗ്ലാസ്സുകളിൽ വ്യത്യസ്തമായ വൈൻ രുചിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടന്ന് ബാക്ക്ഗ്രൗണ്ട് മ്യൂസിക് മാറുകയും ഒരു നല്ല ഹിന്ദി റൊമാന്റിക് സോങ് പ്ലേ ചെയ്യാനും തുടങ്ങി. ആ പെൺകുട്ടികൾ ജാൻവിയുടെ പുറകിൽ വന്നു അവളോട് കൂടി കസേര ഒരു വശത്തേക്ക് ചരിച്ചു വച്ചു . പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന അവരെ അല്പം ദേഷ്യത്തോടെ നോക്കിയിട്ടു മുന്പോട്ടു തിരിഞ്ഞ ജാൻവി കണ്ടത് മുൻപിൽ കയ്യിൽ ഒരു റോസാപ്പൂവുമായി മുട്ടുകുത്തി നില്കുക്കുന്ന ആര്യനെ ആണ് .
"വിൽ യു മാരി മീ "
തന്റെ തല കറങ്ങുന്ന പോലെ തോന്നിയ ജാൻവി ഇരു കൈകൾ കൊണ്ടും ഇരുന്ന കസേരയിൽ ചേർത്ത് പിടിച്ചു.
"മാഡം .. പ്ളീസ് "
പുറകിൽ നിന്നും പെൺകുട്ടികളുടെ സ്വരം അവൾക്കു കേൾക്കാറായി . അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി. അത് സന്തോഷം കൊണ്ടാണോ അതോ സങ്കടമാണോ എന്ന് അവൾക്കു പോലും മനസ്സിലായില്ല .
"ജാനൂ .. വിൽ യു മാരി മീ "
അവൾ മെല്ലെ തല കുലുക്കി ആ റോസാപ്പൂവ് വാങ്ങി . ആര്യൻ തന്റെ ജീൻസിന്റെ പോക്കറ്റിൽ കിടന്ന ബോക്സിൽ നിന്നും ഒരു ഡയമെണ്ടു പിടിപ്പിച്ച പ്ലാറ്റിനം റിങ് അവൾക്കു നേരെ നീട്ടി. എന്ത് ചെയ്യണം എന്നറിയാതെ ഇരുന്ന അവളുടെ വലതു കയ്യിലെ മോതിര വിരലിൽ അവൻ അതണിയിച്ചു . പിന്നീട് അടുത്ത സീറ്റിൽ ഇരുന്ന ആര്യൻ അവളുടെ വലം കയ്യിൽ ചുണ്ടുകളമർത്തി. ഡിന്നർ കഴിച്ചു കോട്ടേജിലേക്ക് കൈകൾ കോർത്ത് പിടിച്ചു പോകവേ അവൾ പറഞ്ഞു.
കിതനാ ബേബസ് ഹേ ഇൻസാൻ കിസ്മത് കെ ആഗേ ,
ഹർ സപ്‌ന ടൂട്ട് ജാത്താ ഹേ ഹകീകത് കെ ആഗേ ,
ജിസ് നെ ഭി ദുനിയാ മേ ജുഖനാ നഹി സിഖാ ,
വോ ഭി ജുഖ് ജാത്താ ഹേ പ്യാർ കെ ആഗേ .
(വിധിയുടെ മുൻപിൽ ചിലപ്പോൾ മനുഷ്യർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല,
സത്യത്തിന്റെ മുൻപിൽ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും തകർന്നു പോകും
ലോകത്തിനു മുൻപിൽ തല ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചവരൊക്കെ ,
പക്ഷെ പ്രണയത്തിനു മുൻപിൽ തോറ്റിട്ടേയുള്ളു )
കോട്ടേജിന്റെ വാതിൽ തുറന്നു അകത്തേക്ക് കയറിയ ആര്യൻ ആ ഹാളിലെ ലൈറ്റുകൾ തെളിച്ച ശേഷം അവിടെ ഉണ്ടായിരുന്ന സോഫയിലേക്കിരുന്നു. ജാൻവി അവനോടു ചേർന്നിരുന്നു.
"താങ്ക്സ് ആരൂ "
"എന്തിനു "
"എന്നെ മനസ്സിലാക്കിയതിനു, ഇത് പോലൊരു മനോഹരമായ വൈകുന്നേരം സമ്മാനിച്ചതിന് ."
മറുപടിയായി അവളുടെ മുഖം കൈകളിൽ കോരിയെടുത്തു നെറ്റിയിൽ ചുണ്ടുകൾ ചേർത്തു . പിന്നെയും അവന്റെ ചുണ്ടുകൾ താഴോട്ട് വന്ന് അവളുടെ മനോഹരങ്ങളായ ചുണ്ടുകളിൽ അമർന്നു. ദീർഘമായ ഒരു ചുംബനത്തിനു ശേഷം അവനെ ആ സോഫയിലേക്ക് തള്ളി അവൾ ബെഡ് റൂമിലേക്ക് പോയി. അല്പ സമയത്തിന് ശേഷം ഡോർ ലോക്ക് ചെയ്തു അവനും ബെഡ്റൂമിലേക്ക് ചെന്നു . അപ്പോൾ കണ്ണാടിയുടെ മുൻപിൽ മതിവരാതെ തന്റെ ഗൗണിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു ജാൻവി . ബാഗിൽ നിന്നും പേസ്റ്റും ബ്രെഷും , ഒരു ഷോർട്സുമായി ആര്യൻ ബാത്റൂമിലേക്കു പോയി.
അവൻ തിരിച്ചു വരുമ്പോൾ വീണ്ടും ജാൻവി അരക്കൊപ്പം ഇറക്കമുള്ള ഒരു ലൂസ് ടോപ്പും പിന്നെയൊരു ഷോർട്സും ധരിച്ചു മുടി ചീകിയൊരുക്കുകയായിരുന്നു . കണ്ണാടിയിലൂടെ ആര്യനെ ഒരു കണ്ണടച്ച് കാണിച്ചു അവൾ തന്റെ കൈകൾ ഉയർത്തി മുടി കെട്ടിവച്ചു. ആര്യൻ തന്റെ ഇടത്തെ കൈ അവളുടെ മാറിലൂടെ ഇട്ടു തന്നോട് ചേർത്ത് പിടിച്ചു വലത്തേ കൈ ഒരു സംഗീതജ്ഞൻ ഗിറ്റാറ്ററിൽ ഈണമിടുന്നവണ്ണം ആ ആലില വയറിലെ ചുഴിയിലൂടെ തഴുകി. പിന്നെ നീണ്ട നാസികയാൽ അവളുടെ മുടി ഇടതു വശത്തു കൂടി മുന്നോട്ടു ഇട്ടു മനോഹരമായ കഴുത്തിൽ ചുണ്ടുകൾ അമർത്തി. തന്റെ കയ്യിൽ ഇരുന്നു ജാൻവി വിറക്കുന്നതായും തന്നിലേക്കു ആ പ്രവാഹം കയറിവരുന്നതായും അവനനുഭവപ്പെട്ടു.
പത്തോ പതിനഞ്ചോ നിമിഷങ്ങൾക്ക് ശേഷം അവൾ തിരിഞ്ഞു നിന്നു അവന്റെ കഴുത്തിൽ തന്റെ കൈകൾ കൊണ്ട് ചുറ്റി , പെരുവിരലിൽ പൊങ്ങി നിന്ന് ആ അധരങ്ങളിലേക്ക് തന്റെ അധരങ്ങൾ അമർത്തി. വീണ്ടും ദീർഘമായ ഒരു ചുംബനം. ഈ സമയങ്ങളിൽ അത്രയും അവന്റെ കൈകൾ അവളുടെ ശരീരത്തിന്റെ പിൻ ഭാഗങ്ങളിൽ പരതി നടന്നു . കുറച്ചു സമയത്തിന് ശേഷം അവനിൽ നിന്നും വേർപെട്ടു , തന്റെ ടോപ് ഊരിയെറിഞ്ഞു അവൾ ബെഡിലേക്കു കയറി കിടന്നു. ബെഡ്റൂമിന്റെ ലൈറ്റ് അണച്ച് ബെഡ് ലാംപ് മാത്രമാക്കി ഒരു ട്രപ്പീസു കളിക്കാരന്റെ ലാഘവത്തോടെ അവൻ ബെഡിലേക്കു ചാടിക്കയറി അവളുടെ അരയുടെ ഇരുവശവും കാലുകൾ ഇട്ടു മുട്ടുകുത്തി നിന്നു . ഒരു കൊച്ചു കുഞ്ഞിനെ പോലെ തന്റെ മാറിൽ മുഖം ചേർത്ത ആര്യന്റെ മുടിയിഴകളിൽ ഇരുകൈ കൊണ്ടും അവൾ തഴുകി. അവന്റെ ചുണ്ടുകൾ വീണ്ടും താഴേക്ക് സഞ്ചരിച്ചപ്പോൾ ഇരുകൈകളും കൊണ്ട് ബെഡിന്റെ സൈഡിൽ പിടിച്ചു തന്റെ താടി ഭാഗം ഉയർത്തി കണ്ണുകൾ അടച്ചു. ഇനിയും കവരാൻ അവളുടെ ശരീരത്തിൽ ഒന്നുമില്ലന്ന് അവൻ തിരിച്ചറിഞ്ഞ നിമിഷത്തിൽ , ആര്യൻ മുഖമുയർത്തി ജാൻവിയെ നോക്കി. അവന്റെ സ്നേഹ പ്രവാഹത്തെ ഏറ്റു വാങ്ങാൻ താൻ തയ്യാറാണെന്ന് പാതിയടഞ്ഞ ആ കണ്ണുകൾ അവനോടു പറഞ്ഞു. ഇടതു കൈ കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു വലതു കൈ കൊണ്ട് തന്റെ പേഴ്സിൽ നിന്ന് ഒരു കവർ അവൻ പുറത്തെടുത്തു. അവളുടെ മുഖത്തേയ്ക്കു വീണു കിടന്ന മുടിയിഴകൾ മാറ്റി വീണ്ടും അവളുടെ കണ്ണുകളിലും , ചുണ്ടുകളിലും സ്നേഹ ചുംബനം നൽകുമ്പോൾ പടച്ചട്ടയണിഞ്ഞ യോദ്ധാവ് യുദ്ധം തുടങ്ങിക്കഴിഞ്ഞിരുന്നു .
*************************
രാവിലെ ഉറക്കമുണർന്ന അവൻ കട്ടിലിൽ അവളെ പരതി . അവിടെ ഇല്ലന്ന് കണ്ട് മുഖമുയർത്തിയ അവൻ കണ്ടു, ബെഡ്റൂമിന്റെചില്ലിൽ രാവിലത്തെ മഞ്ഞുകൊണ്ടു ഉണ്ടായ നനവിൽ വിരൽ കൊണ്ട് പടം വരയ്ക്കുന്ന ജാൻവിയെ. അവളുടെ കൈയ്യിൽ ഒരു ചായ കപ്പുമുണ്ട് .
"ഗുഡ് മോർണിംഗ് ജാനു "
"ഗുഡ് മോർണിങ് ആരൂ "
ആര്യൻ കിടക്കയിൽ നിന്നെഴുന്നേറ്റു , ഷോർട്‌സ്‌മിട്ടു അവളുടെ അടുത്തേക്ക് നടന്നു . അവിടുത്തെ ചെറിയ സോഫയിൽ കൈകൾ വിടർത്തി ഇരുന്ന അവന്റെ മടിയിലേക്കു അവൾ കയറി ഇരുന്നു, എന്നിട്ടു ആ നഗ്നമായ അവന്റെ നെഞ്ചിലേക്ക് ചുരുണ്ടു കൂടി.
"ആരൂ , എന്തിനാ ഇന്നലെ നീ പ്രീകോഷൻ എടുത്തത് , ഇതെപ്പോഴാ നിന്റെ പേഴ്സിൽ വന്നത്.
"
"ജാൻ , ഇന്നലെ മുതൽ ഞാൻ വല്ലാതെ ടെൻസ്ഡ് ആയിരുന്നു . എപ്പോൾ വേണമെങ്കിലും ഞാൻ എന്നെ തന്നെ കൈവിട്ടു പോകുമെന്നുള്ള അവസ്ഥ. അത് കൊണ്ട് വാങ്ങിയതാ. പിന്നെ .."
"പിന്നെ ..
"
"പിന്നെ .. കല്യാണം കഴിഞ്ഞാലും , എനിക്ക് കുറെ ആഗ്രഹങ്ങൾ ഉണ്ട് , ഇത് പോലുള്ള കുറെ യാത്രകൾ , ഞാനും നീയും മാത്രം. അത് കൊണ്ട് ഒരു രണ്ടു കൊല്ലത്തേക്ക് നീ വല്യ കാര്യങ്ങൾ ഒന്നും ചിന്തിക്കണ്ട "
മറുപടിയായി അവന്റെ നെഞ്ചിലേക്ക് അവൾ തന്റെ ചുണ്ടുകൾ അമർത്തി .
"നീ പോയി ഫ്രഷ് ആയിട്ടു വാ ആരൂ , ചായയും സാൻവിച്ചും ഉണ്ട്.
"
അവന്റെ ശരീരത്തിൽ നിന്നും എഴുനേറ്റു കൊണ്ട് അവൾ പറഞ്ഞു.
"ഇനി മുതൽ , നീ , ആരൂ എന്നൊന്നും വിളിക്കരുത്. ഏട്ടാ എന്ന് വിളിച്ചാൽ മതി.
"
"ശെരി എന്റെ ലാലേട്ടാ .." രണ്ടു കൈകൾ കൊണ്ടും അവന്റെ മീശ പിരിച്ച കൊണ്ട് അവൾ അവന്റെ താടിയിൽ കടിച്ചു.
പത്തു മണിയോടെ അവരിരുവരും വൈൻ യാർഡിൽ നിന്നും വീട്ടിലേക്കു തിരിച്ചു. വണ്ടി ചെമ്മൺ പാതയിൽ നിന്നും ടാറിട്ട റോഡിലേക്ക് തിരിഞ്ഞപ്പോഴേക്കും ഇരുവരുടെയും ഫോണുകളിൽ നോട്ടിഫിക്കേഷൻ വരാൻ തുടങ്ങി. ജാൻവി തന്റെ വാട്ട്സ് അപ്പ് മെസ്സേജുകൾ നോക്കി , ചിലതിനെല്ലാം മറുപടി കൊടുത്തു കൊണ്ടിരുന്നു. വണ്ടി ഇടറോഡിൽ നിന്നും ഹൈവേയിലേക്കു കയറിയപ്പോൾ ആര്യൻ തന്റെ ഇടതു കൈ ഗിയറി നിന്നും അവളുടെ കൈകളിലേക്ക് എടുത്തു വച്ചു . തന്റെ ഇടതു കൈ കൊണ്ട് ഫോണിലെ മെസ്സേജുകൾ നോക്കി ജാൻവി , ആര്യന്റെ കൈ തന്റെ വലത് കൈകൊണ്ടു ചുണ്ടോടു ചേർത്ത് ചുംബിച്ചു കൊണ്ടിരുന്നു.
പെട്ടന്ന് എന്തോ കണ്ടു ഞെട്ടിയ പോലെ അവൾ ആര്യന്റെ കൈ താഴെ ഇട്ടു.
"ആരൂ , സ്റ്റോപ് ദി കാർ "
"വൈ "
"ഭയ്യാ .. അവൻ ബാംഗ്ലൂർ ഉണ്ട്.
"
ആര്യൻ കാർ റോഡിന്റെ അരികിലേക്ക് ഒതുക്കി.
"ഭയ്യായുടെ മെസ്സേജ്, അവൻ എന്നെ കാണാൻ പിജി യിൽ പോയിരുന്നു. നെറ്റ്‌വർക്ക് കിട്ടുമ്പോൾ വിളിക്കണമെന്ന് , ഞാൻ നിന്റെ ഒപ്പം താമസിക്കുന്നത് അവർക്കറിയില്ല. ആരൂ , എനിക്ക് പേടിയാകുന്നു. ഞാൻ അവനെ വിളി ക്കാൻ പോവുകയാ "
ജാൻവി വണ്ടിയിൽ നിന്ന് പുറത്തിറങ്ങി ഫോൺ ചെയ്യാൻ തുടങ്ങി. ഡോറിനപ്പുറമുള്ള അവളുടെ പേടിച്ചുള്ള മുഖഭാവത്തിൽ നിന്നും കാര്യങ്ങൾ കൈവിട്ടു പോയത് പോലെ ആര്യന് തോന്നി. എന്ത് വന്നാലും ഇനി ജാൻവിയെ ആർക്കും വിട്ടുകൊടുക്കില്ല എന്ന് മനസ്സിൽ തീരുമാനിച്ചു അവൻ പുറത്തിറങ്ങി അവളുടെ അടുത്തേക്ക് നടന്നു.
(തുടരും)
No comments:
Post a Comment