Sunday, July 7, 2019

ആര്യൻ 2



ചുവന്നു തുടുത്ത സായാഹ് സൂര്യൻ കെട്ടിടങ്ങൾക്കിടയിൽ ഒളിച്ചു കളി തുടങ്ങിയിരുന്നു.

"ഏക് ശാം ആതി ഹേ തുമ്ഹാരി യാദ് ലേക്കർ ,
ഏക് ശാം ആതി ഹേ തുമ്ഹാരി യാദ് ദേക്കർ ,

ഏക് ശാം ആതി ഹേ തുമ്ഹാരി യാദ് ലേക്കർ ,
ഏക് ശാം ആതി ഹേ തുമ്ഹാരി യാദ് ദേക്കർ ,

പർ മുജേ തോ ഉസ് ശാം കാ ഇന്തസാർ ഹേ ,
ജോ ആയെ തുമേ സാഥ് ലേക്കർ .. "

"ജാൻ "

"ആരു "

"നീ എന്താ ഇങ്ങനെ "

ആര്യന്റെ ഇടതു കൈ തന്റെ വലതു കൈ കൊണ്ട് ചുറ്റി നെഞ്ചോടു ചേർത്ത് ജാൻവി അവനോടു ചേർന്നു നിന്നു.

"ജാൻവി നീ മറുപടിയൊന്നും പറഞ്ഞില്ല. "

"മിസ്റ്റർ ആര്യൻ , നിനക്ക് എല്ലാം അറിയാവുന്നതല്ലേപറഞ്ഞു പറഞ്ഞു ഇനിയും ബോർ ആക്കണോ "
അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

"നിനക്ക് എപ്പോളാ പോകേണ്ടത് "

"എട്ടരക്കാണ് ബസ് , നമ്മുക്കിവിടെനിന്നു ഒരേഴു മണിക്ക് പോകാം , തിരക്ക് കാണും , എനിക്ക് ഡിന്നറും കഴിക്കണം. "

"എന്നെ ഒറ്റയ്ക്കാക്കി നിനക്ക് പോകാതിരുന്നു കൂടെ "

ഒഴിഞ്ഞ പേപ്പർ ബോട്ടിന്റെ കവർ കഫെറ്റീരിയയുടെ വെളിയിലേക്കുള്ള കണ്ണാടി ഉറപ്പിച്ചിരുന്ന അലുമിനിയം ഫ്രെയിമിൽ വച്ച് ആര്യൻ അവൾക്കു നേരെ തിരിഞ്ഞു.

"എന്നായാലും നമ്മൾ വേർപിരിയേണ്ടവരല്ലേ "

അവളുടെ കണ്ണുകളിൽ ഉരുണ്ടു കൂടുന്ന കണ്ണുനീര് കണ്ടുനിൽക്കാൻ സാധിക്കാത്തതിനാൽ ,  ഒഴിഞ്ഞ കവര് എടുത്തു വേസ്റ്റ് ബിന്നിൽ ഇട്ടു അവൻ കഫെറ്റീരിയയുടെ വെളിയിലേക്കു നടന്നു . ദുപ്പട്ട കൊണ്ട് മുഖമൊന്ന് ഒപ്പി അവളും പുറകെ എത്തി .

"നിന്റെ ബാഗിൽ ഒരു ഗിഫ്റ് വച്ചിട്ടുണ്ട് "

താഴേക്കുള്ള സ്റ്റെപ് ഇറങ്ങുന്നതിനിടയിൽ ജാൻവി പറഞ്ഞു.

"പിന്നെയും , "

"ഞാൻ ഇന്നലെ മാളിൽ പോയി ,അപ്പോൾ അവിടെയൊരു ഡാർക്ക് ബ്ലൂ ഷർട്ട് , നിന്റെ ധോത്തിയുടെ ഒപ്പം നന്നായി ചേരും , നാട്ടിൽ ചെന്നിട്ടു ഒരു ഫോട്ടോ എടുത്തയക്കണം

"നീ എന്തിനിങ്ങനെ വാങ്ങിച്ചു തരുന്നു ജാനൂ . ഇതൊന്നും തിരിച്ചു തരാൻ എനിക്ക് സാധിക്കില്ല "

"ഞാൻ ചോദിക്കില്ല ആരു .. "

"ജാൻവി .. ഇപ്പോൾ ഒരു കാൾ ഉണ്ട് , ലോഗിൻ നൗ " ഫ്ലോറിലേക്കെത്തിയ അവർ നോക്കി അവളുടെ ടീമിലെ ഒരു പെൺകുട്ടി വിളിച്ചു പറഞ്ഞു.

അവൻ തന്റെ ക്യുബിക്കളിൽ ഇരുന്നു സീറ്റ് പുറകോട്ടു തള്ളി , ദൂരെ കോർണറിൽ ഇരിക്കുന്ന ജാൻവിയെ നോക്കിഅവളും അത് പോലെ തന്നെ ഇരിക്കുകയാണ്കോളിൽ ആയതു കൊണ്ട് ഹെഡ് ഫോൺ ഉണ്ടന്ന് മാത്രംഅവളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ടു അവൻ ലാപ്ടോപ്പിൽ ലോഗിൻ ചെയ്തു.

എന്തോ ജോലിയൊന്നും ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ലമനസ്സിൽ നിറയെ ജാൻവിയുടെ പുഞ്ചിരിക്കുന്ന മുഖമാണ്എങ്ങിനെ അവളെ പറഞ്ഞു മനസ്സിലാക്കുമെന്നു അവനു ഒരു എത്തും പിടിയും കിട്ടുന്നുമില്ല.അവന്റെ മനസ്സിലേക്ക് രണ്ടാഴ്ച മുൻപ് നന്ദി ഹില്ലിൽ വച്ച് അവൾ പറഞ്ഞ കാര്യങ്ങൾ ഓടി വന്നുസൂര്യോദയം കാണാൻ അഞ്ചു മണിക്കേ എത്തിയതായിരുന്നു അവർ.

തങ്ങളേക്കാൾ താഴെയുള്ള പഞ്ഞികെട്ടുപോലുള്ള മേഘങ്ങളെ നോക്ക് നിൽക്കവേ ആര്യൻ ചോദിച്ചു . 

"ജാനു , നിനക്കിങ്ങനെ എന്റെയൊപ്പം ഇവിടെ നിൽക്കുന്നതിനു പേടിയില്ലേ പെണ്ണെ "

ഇരുമ്പു ഗ്രില്ലിൽ പിടിച്ചിരുന്ന ആര്യന്റെ കൈകൾക്കുള്ളിൽ നുഴഞ്ഞു കയറി അവന്റെ മീശ പിരിച്ചു കൊണ്ട് അവൾ മറുപടി പറഞ്ഞു

"എന്റെ രജനീകാന്തേ .. "

"രജനീകാന്ത് അല്ലെടി മോഹൻലാൽ , ലാലേട്ടൻ "

" ലാലേട്ടാ .. അങ്ങിനെ നിന്നെ പേടിയുണ്ടായിരുന്നെങ്കിൽ , ഇന്നലെ വൈകിട്ട് വിളിക്കുമ്പോൾ നിന്നോടൊപ്പം പോരുമായിരുന്നോ , നിന്റെയൊപ്പം ഫ്ലാറ്റിൽ ഉറങ്ങുമായിരുന്നോ , എങ്ങോട്ടെന്ന് പോലും ചോദിക്കാതെ  വെളുപ്പിന് നിന്റെ ബൈക്കിൽ കയറി വരുമായിരുന്നോ .. എനിക്ക് എന്നെക്കാളും വിശ്വാസമാണ് നിന്നെ .."

തിരിഞ്ഞു നിന്ന് അവന്റെ കൈകൾ  ഗ്രില്ലിൽ നിന്നും വിടുവിപ്പിച്ചു അവളുടെ വയറ്റിൽ ചേർത്തു ചുറ്റി ചേർന്ന് നിന്ന് മന്ത്രിച്ചു.

"നിനക്കു ഞാനെന്റെ മനസ്സു എന്നേ തന്നു കഴിഞ്ഞു.. പിന്നെ ശരീരം , മനസ്സില്ലാത്ത ശരീരം ജഡത്തിന് തുല്യമല്ലെഅപ്പോൾ നീയല്ലാതെ മറ്റൊരാൾ അതിനെ പ്രാപിച്ചാൽ എന്ത് സുഖം "

"ജാൻവി "

ജബ് ഭി കരീബ്‌ ആതാ ഹും ബതാനെ കെ ലിയേ ;
ജിന്ദഗി ദൂർ രഖ്തി ഹേ സതാനെ കെ ലിയേ.
മഹ്ഫിലോം കി ശാൻ  സമജ്ജനാ മുജ്ജെ ;
മേ തോ അക്സർ ഹസ്താ ഹും ഗമം ചുപാനെ കെലിയേ ."

പിന്നെ ജാൻവിയുടെ ചിരി അവിടെ മുഴങ്ങി .

വീണ്ടും സീറ്റിലിരുന്നു ആര്യൻ അവളെ ഒന്നു പാളി നോക്കിഅപ്പോളും അവളവനെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

വൈകിട്ട് ആര്യനെ ബസ് കേറ്റിവിടാൻ മടിവാളയിൽ നിൽകുമ്പോൾ പതിവില്ലാത്ത വിധം അവൾ ചെറുതായി വിതുമ്പി.

"ഓൾ ദി ബെസ്ററ് "

ബസ് എത്തിയപ്പോളേക്കും അവനരുകിലേക്കു ചേർന്ന് നിന്ന് ജാൻവി പറഞ്ഞു.

"എന്തിന് "

"ഓരോ തവണ നാട്ടിൽ പോകുന്നതു ആരയോ തിരയാനാണെന്നു എനിക്കറിയാം , ഇനിയും നീ എന്നിൽ നിന്നും ഒന്നും മറയ്ക്കരുത്"

"ജിൻകി ഹസ്റത് ഥി ഉൻകാ പ്യാർ  മിലാ ,
ജിൻകാ ബർസോം ഇന്ദേസാർ കിയ ഉൻകാ സാഥ് നാ മിലാ ,

അജീബ് ഖേൽ ഹൊതെ ഹേ യെ മൊഹബ്ബത് കെ ,
കിസി കോ ഹം നാ മിലെ ഓർ കോയീ ഹമേ നാ മിലെ ."

ഷോൾഡറിൽ തൂക്കിയിരുന്ന ബാഗ് നിലത്തിട്ട് അവൻ കൈകൾ വിടർത്തി നിന്നുവലിയ സന്തോഷത്തോടെ അവൾ അവൻറെ കൈകൾക്കുള്ളിലേക്കു ചേക്കേറി . രണ്ടു കൈ കൊണ്ടും ആര്യന്റെ കഴുത്തിൽ ചുറ്റി അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു .

"ആരുനിന്നെ ഞാൻ അറിഞ്ഞപ്പോലെ പോലെ ആരും നിന്നെ മനസ്സിലാക്കിയിട്ടില്ലഞാൻ കാത്തിരിക്കുംനീ തേടുന്നവൾ നിനക്ക് സ്വന്തമാക്കുന്നത് വരെ . അതിനു ശേഷം മാത്രമേ എനിക്കൊരു ജീവിതമുള്ളുകാരണംമറ്റൊരാൾക്ക് കൊടുക്കാനുള്ള എന്റെ ഹൃദയം ഇപ്പോൾ നിന്നോടൊപ്പമാണ് . ഒരൊറ്റ താക്കൂറും ഇന്ന് വരെ യുദ്ധത്തിൽ തൊറ്റിട്ടില്ലപക്ഷെ , എന്റെ പടത്തലവന് വേണ്ടി  താക്കൂറാണി തൊറ്റു തരും . സന്തോഷമായി പോയി വരൂ. "

ആര്യൻ അവളോട് യാത്ര പറഞ്ഞു ബസിൽ കയറിസ്ലീപ്പർ ബസിൽ രണ്ടാമത്തെ സിംഗിൾ ലോവർ ബെർത്തിലാണ് അവന്റെ സ്ഥിരം യാത്രകൾസീറ്റിൽ ഒരു മധ്യവയസ്കൻ കൂടി ഇരിക്കുന്നുണ്ടായിരുന്നു.

"ഇത് എന്റെ സീറ്റ് ആണ് "

"അറിയാം , എന്റേത് അപ്പർ ബർത്ത് ആണ് , വണ്ടി എടുത്തിട്ട് ഞാൻ മുകളിലേക്ക് കയറാം "

"ശെരി " അയാൾക്ക്‌ അധികം മുഖം കൊടുക്കാതെ ബാഗ് സീറ്റിൽ വച്ച് സൈഡ് ഗ്ലാസിൽ കൂടി ജാൻവിയെ നോക്കിഎത്തിയിട്ട് വിളിക്കണമെന്ന് അവൾ ആഗ്യം കാണിച്ചുഎന്നിട്ടു ഒരു ഫ്ലയിങ് കിസ്സ് കൊടുത്തു അവൾ സ്കൂട്ടർ എടുത്തു പോയി.

"ആരാ , ഗേൾ ഫ്രണ്ടാണോ "

"അല്ല , ഭാര്യയാണ് "

"ഇപ്പോൾ കല്യാണം കഴിഞ്ഞതാണല്ലേ ... അതാണ് കെട്ടിപിടുത്തമൊക്കെ .. എന്നിട്ടെന്താ തനിയെ നാട്ടിലേക്കു "

"അത് ഞാൻ ഒരു ഫങ്ഷന് പോകുവാ , അവളെ ഇപ്പൊ കൊണ്ടുപോകാൻ പറ്റില്ല " ആര്യൻ ഈർഷ്യയോടെ പറഞ്ഞു.

"അതെന്തു ഫങ്ഷനാ .. ഭാര്യയെ കൊണ്ടുപോകാൻ പറ്റാത്തത് "

"എന്റെ പെണ്ണുകാണൽ .. എന്തെ താൻ വരുന്നോ "

അയാൾ ഒന്നും പറയാതെ എഴുനേറ്റു മുകളിലേക്ക് കയറിപ്പോയി.

ആര്യൻ തന്റെ ബാഗും ചെരുപ്പുമെല്ലാം എടുത്തു വച്ച് , പതുക്കെ  ബെഡിലേക്കു കിടന്നുബസ് മടിവാള മാർക്കറ്റ് പിന്നിട്ടു സിൽക്ബോർഡിൽ നിന്നും ഇലക്ട്രോണിക് സിറ്റി ഫ്ളൈഓവറിലേക്കു കയറിയപ്പോൾ അവൻ ജാലകങ്ങൾ വിരികൾ കൊണ്ട് മൂടി തന്റെ പ്രിയപ്പെട്ട സ്വപ്നം കാണാൻ തുടങ്ങി.



(തുടരും

No comments:

Post a Comment