"സായി
ആർകേഡ് , “
എട്ടു നിലയുള്ള
ആ ഫ്ലാറ്റ് സമുച്ചയം നന്ദന്റെ മുൻപിൽ നിവർന്നു നിന്നു .
നന്ദൻ , ബാംഗ്ലൂരിലെ
ഒരു MNC യിൽ പ്രൊജക്റ്റ് ലീഡ്. എൻജിനീയറിങ് കഴിഞ്ഞുള്ള ക്യാമ്പസ് റിക്രൂട്മെന്റിൽ അവിടെ
അസ്സ്സോസിയേറ്റ് ആയി എത്തിയതാണ് . കഴിഞ്ഞ നാല് വര്ഷം കൊണ്ട് കഠിന പ്രയത്നത്തിലൂടെ ലീഡ്
ആയി. ഒരു വർക്കഹോളിക് എന്ന് പറയാം. ജോലിയുടെ കാര്യത്തിൽ സ്ട്രിക് ആണ്, ടൈമിൽ ഡെലിവറി
കൊടുത്തിരിക്കണം .അല്ലെങ്കിൽ നന്ദന്റെ കലിപ്പ് മുഖം ടീമിന് കണ്ണേണ്ടി വരും.അതുകൊണ്ടു
തന്നെ മാനേജർമാർക്ക് നല്ല അഭിപ്രായം ആണ്. വച്ചടി വച്ചടി പ്രമോഷനും.നന്ദന്റെ അഭിപ്രായത്തിൽ
ഉള്ള സമയത്തു കഷ്ടപ്പെട്ട് നാല് പുത്തൻ ഉണ്ടാക്കണം . ഒരു മുപ്പത്തഞ്ചു വയസ്സാകുമ്പോൾ
എല്ലാം ഇട്ടെറിഞ്ഞു നാട്ടിൽ പോകണം . കഷ്ടപ്പെട്ട് വളർത്തിയ അച്ഛനും അമ്മയ്ക്കും തുണയായി
വെല്ല കൃഷിയോ കടയോ നടത്തി ജീവിക്കണം.
ബുള്ളറ്റിൽ
നിന്നും ഇറങ്ങി സെക്യൂരിറ്റി ഗാർഡിന്റെ റൂമിലേക്ക് എത്തി നോക്കി നന്ദൻ വിളിച്ചു ചോദിച്ചു.
"ഭയ്യാ
804 കഹാൻ ഹേ "
"ആപ്പ്"
"മേം നന്ദൻ,
ഉദർ രഹനെ കേലിയെ ആയ ഹൈൻ "
"എസ്
,സാബ് നെ ബോല താ , ഗാഡി സാമനേ വോ സ്വിഫ്റ്റ് കെ പാസ് പാർക്ക് കീജിയെ . എ ബ്ലോക്ക് മേ
സീധാ ജാവോ ലിഫ്റ്റ് മിലേഗാ , എയിത് ഫ്ലോർ .”
മറുപടി ഒരു
ചിരിയിലൊതുക്കി നന്ദൻ ലിഫ്റ്റിന് നേരെ നടന്നു . കഴിഞ്ഞ ആഴ്ച്ച ആണ് ആറു മാസത്തിനു ശേഷം
US ഇൽ നിന്നും വന്നത് . പഴയ ബാച്ച്ലർ താമസ സ്ഥലം പുതിയ ആൾക്കാർ കയ്യേറിയിരിക്കുന്നു.
അപ്പോളാണ് UK യിൽ പോയ അളിയൻ അദ്ദേഹത്തിന്റെ ഫ്ലാറ്റ് ഉപയോഗിച്ചോളാൻ പറഞ്ഞത് . ഏതായാലും
അത് ലാഭമായി . അത്യാവശ്യം ഫർണീച്ചർ ഉണ്ട് ,ഒരു റൂം പൂട്ടിയിട്ടിരിക്കുകയാണ് എന്നൊക്കെയാണ്
പറഞ്ഞത്. അല്ലങ്കിലും ഒറ്റത്തടിയായ നമുക്കെന്തിനാ ഇതിനും മാത്രം സ്ഥലം .
ലിഫ്റ്റിൽ കേറി
മുകളിൽ എത്തി , അടിപൊളി , ഏറ്റവും മുകളിലെത്തെ ഫ്ലോർ. അവിടുന്ന് സ്റ്റെപ് കെയറിയാൽ
ടെറസ്. ഫ്ലാറ്റ് തുറന്നു അകത്തു കയറി. ഫുള്ളി ഫർണീച്ചർ 2 BHK ഫ്ലാറ്റ് . ഹാളിൽ സോഫ
സെറ്റ് , ടീപോ ,tv എല്ലാം കവർ ച്യ്തിരിക്കുന്നു. ഒരു ചെറിയ പൂജ മുറി. കിച്ചണിൽ പത്രങ്ങൾ
എല്ലാം കണ്ണാടി അലമാരിയിൽ അടുക്കി വച്ചിരിക്കുന്നു. ഫ്രിഡ്ജ് സൈഡിൽ ഉണ്ട് ,ഒരു ഓവനും
. ഡൈനിങ്ങ് ഹാളിൽ ആറു പേർക്കിരിക്കാവുന്ന ഒരു ടേബിൾ , അടുത്തുള്ള റൂം ലോക്കറ്റ് ആണ്
. പിന്നെ ഒരു ബാത്രൂം അറ്റാച്ഡ് ബെഡ്‌റൂം കൂടി. അതിലൊരു ബാൽക്കണിയും. നന്ദൻ ടേബിളിൽ
ബാഗുകൾ വച്ചു .
സോഫയുടെ കവർ
മാറ്റി ഇരുന്നു. അപ്പോളേക്കും കോളിംഗ് അടിച്ചു .
"സാർ കെൽസ
"
"കെൽസയ
, ഇതർ കെൽസ കോയി നഹി.മേരാ നാം നന്ദൻ ഹൈ."
"സാർ
, ഹിന്ദി . ജാടൂ ,പോച്ച ബരത്തൻ സാഫ് "
"ഒഹ് അങ്ങിനെ
, നീ പേടിപ്പിച്ചു കളഞ്ഞല്ലോ പെണ്ണെ . ഓക്കേ മന്തിലി യെസ്റ്റു"
അകെ അറിയാവുന്ന
ഒന്ന് രണ്ടു കന്നഡ വാക്കുകളിൽ ഒന്ന യെസ്റ്റു
"സാർ
, ഡെയിലി ക്ലിനിങ്, മോപ്പിങ് , ബരത്തൻ സാഫ് , വീക്കിലി വൺസ് ബാത്രൂം ക്ലീനിങ് "
എന്നിട്ടു ഒരു
പേന എടുത്തു കയ്യിൽ എഴുതി കാണിച്ചു 1500
കൊള്ളാം , പറയാൻ
അറിയില്ലായിരിക്കും.
"സാർ നോ
ഫാമിലി , ഫാമിലി ഫൈവ് ഹൺഡ്രഡ് എക്സ്ട്രാ ."
"ഓക്കേ
ഓക്കേ ..നോ ഫാമിലി ,അഭി പൂരാ ക്ലീൻ കരോ , സബ് ഉദർ ഹൈൻ "
ചൂലിനെ ചൂണ്ടി
നന്ദൻ പറഞ്ഞു .
##################################
"സാർ,
സബ് ക്‌ളീൻ "
"പേരെന്ന,
നാം "
"ഭാഗ്യ"
"ഓ ക്കെ"
ഒരു മണിയായിക്കാനും
, വീടെല്ലാം ഒരുവിധം ശെരിയായി . കുറെ കുനിഞ്ഞു നിവർന്നിട്ടാകും,ശരീരത്തിനൊക്കെ നല്ല
വേദന . രാവിലെ കഴിച്ച ഇഡലി ദഹിച്ചിരിക്കുന്നു.മൊബൈൽ എടുത്തു സ്വിഗ്ഗിയിൽ ഒരു ബിരിയാണി
ഓർഡർ ചെയ്തു. അവൻ തന്റെ ബാഗിലിരുന്ന ഡ്രസ്സ് എല്ലാം ബെഡ്റൂമിലെ അലമാരയിൽ അടുക്കി വച്ചു.
ഇനി ഒരു വലിയ ബാഗും പിന്നെ രണ്ടു ബോക്സ് ബുക്ക്സും വരാനുണ്ട് പഴയ റൂമിൽ നിന്നും. ചൂടുവെള്ളത്തിൽ
കുളിക്കാമെന്നു കരുതി ഹീറ്റർ ഓൺചെയ്തു . അടുക്കയിലേക്കു നടന്നു.അവിടെ ഉണ്ടായിരുന്ന
കുപ്പികളിൽ നിന്നും തേയിലപ്പൊടിയും പഞ്ചസാരയും കണ്ടെത്തി. സോസ് പാൻ അടുപ്പിൽ വച്ചു
. ഗ്യാസ് റെഗുലേറ്റർ ഓൺ ചയ്തു കത്തിച്ചു. അങ്ങിനെ കട്ടൻ ചായ കാച്ചി അവിടുത്തെ ജീവിതം
തുടങ്ങി.
"സാർ
. ഫുഡ്" ഡെലിവറി എത്തി , നല്ല ചൂട് ബിരിയാണി .
ചൂടുവെള്ളത്തിൽ
ഒന്ന് കുളിച്ചു പുറത്തിറങ്ങിയപ്പോൾ ഒരു സുഖം . ബിരിയാണിയും കഴിച്ചു ബെഡ്‌റൂമിൽ എത്തി
.അലമാരയിൽ നിന്നും ഒരു ബെഡ് ഷീറ്റ് എടുത്തു വിരിച്ചു നന്ദൻ ആ ബെഡിൽ നിവർന്നു കിടന്നു.
###############
എന്തോ വീഴുന്ന
ശബ്ദം കേട്ടാണ് നന്ദൻ ഉണർന്നത്, റൂമിൽ മുല്ലപ്പൂവിന്റെയും ചന്ദനത്തിന്റെയും മണം.
അടുത്ത ഫ്ലാറ്റിൽ
നിന്നും ചിലങ്കയുടെ ശബ്ദം ഉയർന്നു കേൾക്കാം . കൂടെ ഒരു പെൺകുട്ടിയുടെ പാട്ടും.
തുടരും
No comments:
Post a Comment