തല വല്ലാതെ വേദനിക്കുന്നത് പോലെ നന്ദന് തോന്നി. കണ്ണുകൾ തുറക്കാൻ സാധിക്കുന്നില്ല. പുതപ്പിനടിയിലൂടെ കയ്യ് പുറത്തിട്ടു കട്ടിലിന്റെ സൈഡിൽ നിന്നും മൊബൈലെടുത്തു . കണ്ണുകൾ ചെറുതായി തുറന്നു സമയം നോക്കി , 9 മണി ആയിരിക്കുന്നു. അവൾ എഴുന്നേൽപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. എട്ടു മണിക്കപ്പുറം എന്ത് വന്നാലും ഉറക്കാറില്ല. നന്ദൻ ഇടതു കൈകൾ കൊണ്ട് കട്ടിലിൽ തപ്പി നോക്കി . അതെ അവൾ ഉറക്കമാണ്.
"ലെച്ചു .. ഡി ലെച്ചു സമയം ഒന്പതായി. എണീക്ക് "
"ഹും. .വെയിറ്റ് "
നന്ദൻ ഒരിക്കൽ കൂടി അവളെ കുലുക്കി ഉണർത്താൻ ശ്രമിച്ചു . പക്ഷെ അടുത്ത നിമിഷം അതു ലച്ചുവല്ലന്ന് മനസ്സിലാക്കി അവൻ ചാടി എഴുന്നേറ്റു.കണ്ണുകൾ വലിച്ചു തുറന്നു. അടുത്ത് നഗ്നയായി കിടക്കുന്ന യുവതിയെ അവൻ നോക്കി.
ലാവണ്യ , ലാവണ്യ റെഡ്ഢി.
"അപ്പൊ ഞാൻ .. ഷിറ്റ്"
താൻ നഗ്നനാണെന്നും അത് തന്റെ ബെഡ് റൂം അല്ലന്നും അടുത്ത നിമിഷം നന്ദൻ തിരിച്ചറിഞ്ഞു. തല പെരുക്കുന്നതായി അവനു തോന്നി. അടുത്ത് കിടന്ന ബെഡ് ഷീറ്റ് എടുത്തു അരയിൽ ചുറ്റി അവൻ ബെഡിൽ ഇരുന്നു. ലാവണ്യയുടെ ചുവന്ന ഗൗണും തന്റെ ഡ്രെസ്സുകളും എല്ലാം സോഫയിൽ അലക്ഷ്യമായി കിടക്കുന്നു.
"ഇന്നലെ എന്താണ് നടന്നത് , ഓഫീസിൽ പാർട്ടിയിൽ അറ്റൻഡ് ച്യ്ത ഞാൻ എങ്ങനെ ഇവിടെ ഇവളോടൊപ്പം എത്തി , ഒന്നും ഓർത്തെടുക്കാൻ ആകുന്നില്ലലോ ദൈവമേ "
അവൻ ഫോൺ എടുത്തു നോക്കി , അവസാന കാൾ ലച്ചുവിന് , ഒരു മെസ്സേജും
"ഞാൻ നാളെയെ വരൂ. ഇന്ന് ഫ്രണ്ടിനൊപ്പം"
തലവേദന കൂടിവരുന്നത് പോലെ അവനു തോന്നി. അവൻ ലാവണ്യയുടെ തോളിൽ കുലുക്കി വിളിച്ചു .
"ലാവണ്യ , ഗെറ്റപ്പ് , ഇട്സ് നയൻ ഗെറ്റ് അപ്പ് "
എന്തോ തെലുങ്കിൽ പറഞ്ഞു അവൾ എഴുന്നേറ്റു , ഉലഞ്ഞു കിടന്ന മുടി ഉയർത്തി കെട്ടി. അവളുടെ ശരീരത്തിൽ നിന്നും കമ്പിളി അരയിലേക്കു വീണിരുന്നു. അവളുടെ അർദ്ധ നഗ്‌നമായ മേനി കണ്ടു നന്ദൻ മുഖം തിരിച്ചു .
അപ്പോളാണ് അവൾക്കു സ്വബോധം വന്നത് , ഒരു അലർച്ചയോടെ ആ കമ്പിളി നെഞ്ചോടു ചേർത്ത് ചുറ്റി കെട്ടി.
"നന്ദൻ , ഹൌ , ഹൌ അയാം ഹിയർ, വാട്ട് ഹാപ്പെൻഡ് യേസ്റ്റർഡേ "
"ലാവണ്യ , ലുക്ക് , ഐ ഡോണ്ട് നോ , ഐ ജസ്റ്റ് വെക് അപ്പ് നൗ"
ലാവന്യ വിങ്ങിപൊട്ടൻ തുടങ്ങി. " യു ചീറ്റ് മി "
"ലുക്ക് , ഐ ടോൾഡ് യു , ഐ ഡോണ്ട് നോ ഹൌ യു കം ഹിയർ. ആസ് ഓഫ് നൗ ഐ ആം ട്രയിങ് റീ കളക്ട് എവെരിതിങ് , യു പ്ളീസ് ഗെറ്റ് അപ്പ് ആൻഡ് ഗെറ്റ് ഫ്രഷ് "
"നന്ദൻ , ഐ ആം ഫീലിംഗ് ഹെഡ് എയ്ക്ക് "
"ഓക്കേ , ഐ ആം ഓർഡറിങ് ടു സ്രോങ് ടി നൗ , വിത്ത് സാന്ഡ്വിച്ച് , യു ഗോ ആൻഡ് ഗെറ്റ് ചേഞ്ച്"
"ഓക്കേ , ക്യാൻ യു പ്ളീസ് ലുക്ക് ദാറ്റ് സൈഡ് , ലെറ്റ് മി ഗെറ്റ് മൈ ഡ്രസ്സ്"
നന്ദൻ പിന്നെയും മുഖം തിരിച്ചു. അവൾ സോഫയിൽ നിന്നും അവളുടെ ഡ്രെസ്സുമായി ബാത്ത് റൂമിൽ കേറി എന്ന് മനസ്സിലായപ്പോൾ ഫോൺ എടുത്തു റിസപ്ഷനിൽ വിളിച്ചു, ചായയും സാൻഡ്വിച് ഉം ഓർഡർ ചയ്തു.
അവൻ തലയണ ചരിച്ചു വച്ച് ഇന്നലത്തെ കാര്യങ്ങൾ ഓർത്തെടുക്കാൻ തുടങ്ങി ,
ഏകദേശം രണ്ടു മണി ആയപ്പോളാണ് താൻ ടീം ഔട്ടിങ് നടക്കുന്ന സ്ഥലതെത്തിയത് , എല്ലാവരെയും ഗ്രീറ്റ് ചെയ്തു ബുഫെയിൽ നിന്നും ലച്ചുമെടുത്തു ഒഴിഞ്ഞ ഒരു റൌണ്ട് ടേബിളിൽ വന്നിരുന്നു.
"എക്സ് ക്യൂസ് മീ നന്ദൻ , ക്യാൻ ഐ സിറ്റ് ഹിയർ"
തല ഉയർത്തി നോക്കി , ഒരു യുവതി "എസ് പ്ളീസ്"
"സോറി , ഐ ആം ലേറ്റ് , എവെരിബഡി ഹാഡ് ദെയ്ർ ലഞ്ച്. സൊ ഐ സോ യു "
"ഓക്കേ "
അപ്പോൾ അതാണ് കാര്യം , എല്ലാവരും ലഞ്ച് കഴിച്ചു കഴിഞ്ഞിരിക്കുന്നു , അല്ലങ്കിൽ ഒരു ടീം ആയി ഇരിക്കുന്നു , താൻ ഒറ്റക്കാണ് എന്ന് തോന്നിയപ്പോൾ വന്നതാണ് അവൾക്കും ഒരു കമ്പനി ആകട്ടെ.കഴിക്കുന്നതിനിടയിൽ തല ഉയർത്തി നോക്കി.ചുവന്ന ഗൗൺ , മാച്ചിങ് ആയിട്ടുള്ള ഒർണമെന്റ്സ് , ഒരല്പം ലിപ്സ്റ്റിക്ക് , മുടി ഒരു സൈഡ് വഴി മുൻപോട്ടു ഇട്ടിരിക്കുന്നു , മാരീഡ് ആണ് . ഇരു നിറം .
"നന്ദൻ , യു നോ മി "
"നോ "
" ഐ ആം ലാവണ്യ , ആപ്സ് സപ്പോർട്ട് ടീം. "
"ഓക്കേ "
"ഓക്കേ , നോ .. യു ഡോണ്ട് ഹാവ് നത്തിങ് ടു സെ മോർ"
ഒരു വിക്കൽ , ചോറ് തലയിൽ കേറിയതാണ് . അവൾ കയ്യുയർത്തി ചെറുതായി തലയിൽ തട്ടി. അടുത്തിരുന്ന ബോട്ടിൽ നീട്ടി . വെള്ളം കുടിച്ച ശേഷം ഒരല്പം ശാന്തമായി.പിന്നെ അവളെ പരിചയപെട്ടു , തെലുങ്കത്തിയാണ്. വിവാഹം കഴിഞ്ഞു , ഒരു കുട്ടിയുണ്ട് . എന്നെ ഫ്ലോറിൽ കണ്ടിട്ടുണ്ട് . പിന്നെയും എന്തെല്ലാമോ പറഞ്ഞു.ലഞ്ച് കഴിഞ്ഞു രണ്ടു പേരും രണ്ടു വഴിക്കു പിരിഞ്ഞു .
ടീമിനൊപ്പം സ്വിമ്മിങ് പൂളിന്റെ കരയിൽ ഇരിക്കുമ്പോൾ ആണ് പെട്ടന്ന് ഒരാൾ വെള്ളത്തിലേക്ക് വീണത് , നേരെ നിൽക്കാൻ ശ്രമിക്കുമ്പോൾ , കാലുകൾ തെറ്റി വീണ്ടും മുങ്ങിപ്പോകുന്ന പോലെ . പെട്ടന്നു ചാടി വെള്ളത്തിൽ നിന്നും പിടിച്ചെഴുന്നേല്പിച്ചു . അവൾ തന്നെ ,ലാവണ്യ. അവളെ പൂളിന്റെ ഭിത്തിയോട് ചാരി നിർത്തി ,
"ആർ യു ഓക്കേ"
"ഐ വാണ്ട് ടു ഗോ ഔട്ട് " അവൾ പൂളിന്റെ സൈഡിൽ കൈകൾ കുത്തി ഉയരാൻ നോക്കി ,
" ക്യാൻ ഐ ഹെല്പ് യു "
ഒരു മറുപടിക്കു നോക്കി നില്കാതെ അവളെ അരയിൽ പിടിച്ചു ഉയർത്തി , അവൾ പൂളിനെ സൈഡിൽ ഇരുന്നു. അവളെ തള്ളിയിട്ട കൂട്ടുകാരികൾ അവളോട് സോറി പറയുന്നുണ്ടായിരുന്നു.
"താങ്ക്സ് നന്ദൻ "
"വൈ .. ബെഡേ ബെഡെ ദേശോം മേ ഐസി ചോട്ടി ചോട്ടി ബാത്തേം ഹോത്തി രഹതീ ഹൈൻ "
" ഓഹോ ..ഷാരുഖ് "
ഒരു പുഞ്ചിരി ലാവണ്യക്ക് മറുപടി കൊടുത്തു മറുകരയിലേക്കു നീന്തി .
അഞ്ചു മണിയോടെ ടീം ബിൽഡിംഗ് ആക്ടിവിറ്റീസ് ആരംഭിച്ചു. ആറു ടീമുകളായി ഇരുപത്തഞ്ചു പേർ വീതം . വീണ്ടും ലാവണ്യ എന്റെ ടീമിൽ . ഓരോ ടീമിനും ഒരു സീനിയർ മാനേജർ ക്യാപ്റ്റൻ, മാനേജർ വൈസ് ക്യാപ്റ്റൻ. ആറാമത്തെ ടീമായ തന്റെ ടീമിൽ താൻ തന്നെ വൈസ് ക്യാപ്ടൻ .ആദ്യം ന്യൂസ് പേപ്പർ വച്ച് ഒരാളെ ഒരുക്കുന്ന ആക്ടിവിറ്റി ആയിരുന്നു , അഞ്ചു മിനിറ്റ് സമയം. അതിൽ തന്റെ ടീമിന് മൂന്നാം സ്ഥാനം മാത്രം. അടുത്ത ടാസ്ക് ഓരോ ടീമും കൈകൾ കോർത്ത് നില്കണം , ഒരു റിങ് തരും. അത് കോർത്ത് പിടിച്ച കൈകൾ വിടാത്ത അടുത്ത ആളുടെ തലയിൽ കൂടി ഇട്ടു റിങ്ങിൽ നിന്നും ഇറങ്ങണം എന്നിട്ടു രണ്ടാമത്തെ ആൾ മൂന്നാമത്തെ ആളുടെ തലയിൽ കൂടി റിങ് ഇടണം. അങ്ങിനെ ആ നിരയുടെ അറ്റത്തു എത്തി തിരിച്ചു അതുപോലെ തന്നെ നിരയിലെ ആദ്യത്തെ ആളുടെ കയ്യിൽ എത്തണം , അങ്ങനെ ഏതു ടീമാണോ ആദ്യം കഴിയുന്നത് അവർ ഫസ്റ്റ്. ലാവണ്യ കൈയ്ക്കൽ ഉയർത്തി തന്റെ തലയിൽ കൂടി റിങ് ഇടാൻ ശ്രമിക്കുമ്പോൾ അവളുടെ ശരീരത്തിൽ നിന്നും ഉയരുന്ന അവളുടെ മണം തന്നെ മത്തു പിടിപ്പിക്കുന്നത് പോലെ തോന്നി. മത്സരം മുറുകുമ്പോൾ അവളുടെ കൈകൾ തന്നിലേക്ക് അമരുന്നത് അവൻ അറിഞ്ഞു. പിന്നെയും കുറെ മത്സരങ്ങൾ . ബലൂൺ കൈമാറൽ ,പൈപ്പ് കാലുകൾക്കിടയിൽ വച്ച് ചാടി പോകുന്നത്. ഒടുവിലായി വടം വലി. വടം വലിക്കു മുൻപ് അതുവരെയുള്ള സ്കോർ വിളിച്ചു പറഞ്ഞു . തന്റെ ടീം സെക്കന്റ് ആണ് . വടം വലി ജയിച്ചാൽ ഒന്നാമതെത്തും . ടീമിലെ ശക്തരായ പത്തു പേരെ നിർത്തി മത്സരം തുടങ്ങി . രണ്ടു റൗണ്ടുകൾക്കു ശേഷം ഫൈനലിൽ അറാം നമ്പർ ടീമും രണ്ടാം നമ്പർ ടീമും . ഒടുവിൽ തന്റെ അറാം നമ്പർ ടീം ജയിച്ചു കയറി ഒന്നാം സ്ഥാനം നേടി. വിജയാഘോഷങ്ങൾക്കിടയിൽ ലാവണ്യ ഓടി വന്നു കെട്ടിപിടിച്ചു. പെരുവിരൽ മുതൽ ഉച്ചി വരെ ഒരു വിറയൽ തോന്നി. ഏവരും അവനു ചുറ്റിലും നിന്ന് നന്ദൻ നന്ദൻ എന്ന് വിളിക്കുന്നത് പോലെ തോന്നി.
"നന്ദൻ , നന്ദൻ .. വാട്ട് യു ആർ തിങ്കിങ് "
ലാവണ്യ , കുളി കഴിഞ്ഞു ഇറങ്ങിയതാണ് . തലമുടി ബാത്ടവലിൽ ചുറ്റി കെട്ടിയിരിക്കുന്നു .
"ഡോണ്ട് ലുക് ലൈക് ദാറ്റ് നന്ദൻ , ഐ ഹാവ് എ ഫാമിലി, എ കിഡ്"
"സോറി, ക്യാൻ യു കാൾ ദേം , ദൻ പ്ലാൻ ഫോർ ടുഡേ , ഐ മീൻ യുവർ ഡ്രോപ്പ് ആൻഡ് മാനേജിങ് ദേം "
"ഇട്സ് ഓക്കേ , ദേ ആർ ഇൻ വിശാഗ് , ഐ സ്റ്റേ ബാക് ,കോസ് ഓഫ് ഗോ ലൈവ് ആൻഡ് ടീം ഔട്ടിങ് . "
"താങ്ക് ഗോഡ്."
"ഡോണ്ട് സെ താങ്ക്സ് ടു ഗോഡ്. പ്ളീസ് ലീവ് ദിസ് ഹിയർ , വാട്ട് എവർ ഹാപ്പെൻഡ് , ഹാപ്പെൻഡ് . ലെറ്റ് ഇറ്റ് ബി. ആഫ്റ്റർ തേർഡ് റൌണ്ട് , ഐ ഡോണ്ട് റിമംബർ എനിതിങ്.. ബട്ട് ഡോണ്ട് എക്സ്പെക്ട് ഓർ കം ടു മി എഗൈൻ. ആൾസോ ഗിവ് മി യുവർ മൊബൈൽ. ഐ ബിലീവ്സ് യു . ബട്ട് ഇട്സ് ബെറ്റർ ടു റിമൂവ് എനി ഫോട്ടോസ് ഇഫ് ദെയ്ർ "അവൻ ഫോൺ അവൾക്കു നീട്ടി ,
"ഐ ആം ഗോയിങ് ടു ടേക്ക് ബാത്ത്. ബ്രേക്ക്ഫാസ്റ്റ് വിൽ കം നൗ.യു ഹാവ് ഇറ്റ് "
"ഷുവർ "
അവളുടെ പുഞ്ചിരി നന്ദനു ആശ്വാസമായി. അവൻ ബാത്റൂയിൽ കയറി ഷവർ തുറന്നു.
ഏഴുമണിക്ക് ഡ്രിങ്ക്‌സും ഡാൻസ് ഫ്ലോറും ഓപ്പൺ ചെയ്തു.രണ്ടാമത്തെ ഡ്രിങ്ക്സുമായി ആരോടോ സംസാരിച്ചിരിക്കുമ്പോൾ ആയിരുന്നു ലാവണ്യ ഓടി വന്നതു . കൂടെ ടീമിലെ രുദ്രയും. കൈയിൽ പിടിച്ചു വലിയോട് വലി, ഡാൻസ് ചയ്യാൻ . ഒടുവിൽ ഒറ്റവലിക്ക് ഡ്രിക്സ് തീർത്തു ഫ്ലോറിലേക്കു പോയി. പഴയ ക്യാമ്പസ് ലൈഫ് ആണ് തനിക്കു ഓര്മ വന്നത്. ഇടക്കെപ്പോളോ ജിമിക്കി കമ്മലും ലജ്‌ജാവതിയും വന്നു . ഒരു പത്തു മിനിറ്റിനു ശേഷം ടേബിളിലേക്കു മടങ്ങി. അപ്പോളേക്കും ലാവണ്യയും എത്തിയിരുന്നു.
"സൊ , യു ആർ എ ഡാന്സര് ടൂ. നോട് ബാഡ് "
അവളുടെ വീർപ്പു ചാലുകൾ കവിളിലൂടെ തോളത്തേക്കും പിന്നെ നെഞ്ഞിലേക്കും പോകുന്നത് ആ അരണ്ട വെളിച്ചത്തിലും വ്യക്തമായി കാണാമായിരുന്നു.ലാവണ്യ ഒരു പുരികമുയർത്തി എന്ത് എന്ന് ചോദിച്ചു. ഒന്നുമില്ല എന്നർത്ഥത്തിൽ കണ്ണടച്ചു തലയാട്ടി. അപ്പോളാണ് ടക്കീലയുമായി ബെയറർ എത്തിയത്.
"ക്യാൻ വീ ഹാവ് , ഫൈവ് ഈച്ച് " ലാവണ്യ അയാളെ അടുത്തോട്ടു വിളിച്ചു നന്ദനോട് ചോദിച്ചു.
"നോ നെവർ , ഐ ഡോണ്ട് ഹാവ് ദാറ്റ് മച്ച് കപ്പാസിറ്റി "
"ഹേ .. ഐ നോ യു .ലെറ്റ് അസ് സീ ,ഹു വിൽ കമ്പ്ലീറ്റ് ഫസ്റ്റ്. ടെൻ പ്ളീസ് "
അപ്പോളേക്കും മറ്റെല്ലാവരും അങ്ങോട്ട് എത്തി.
"ഡാ മലയാളികളുടെ വില കളയരുത്" ബോസ് അവനെ വിളിച്ചു പറഞ്ഞു .
അഞ്ചു വീതം ടക്കീല നിരന്നു. റെഡി ഒന്നു , ടു ത്രീ .ലാവണ്യ അതിവേഗം രണ്ടെണ്ണം തീർത്തു. മൂന്നാമത്തേത് ചുണ്ടിലേക്കു ചേർത്തു .അപ്പോളും താൻ രണ്ടാമത്തെതു തുടങ്ങിയതെ ഉള്ളു. മൂന്നാമത്ത് തീർന്നതും ലാവണ്യ കസേരയിലേക്ക് വീണു.ആ സമയം കൊണ്ട് നന്ദൻ അഞ്ചും തീർത്തു.
"ഗയ്സ് , ഡോണ്ട് പ്ലേയ് വിത്ത് മല്ലൂസ് ,നീ മാനം കാത്തടാ നന്ദാ" ബോസ് തന്റെ ഗ്ലാസ് ഉയർത്തി.അടുത്തിരുന്ന നാരങ്ങയുടെ കഷണം വായിലിട്ടു ലാവണ്യ പറഞ്ഞു.
"നന്ദാ, ക്യാൻ യു ഡ്രോപ്പ് മി ആഫ്റ്റർ സം ടൈം , ഐ കാണ്ടു ഗോ അലോൺ ഈവൻ ഇൻ കാബ് ആൾസോ . "
കഴിച്ചത് മുഴുവൻ ഇറക്കിയില്ലങ്കിൽ വീട്ടിൽ എത്തില്ല എന്നറിയാവുന്നതു കൊണ്ട് വീണ്ടും ഡാൻസ് ഫ്ലോറിലേക്കു താൻ കയറി. രുദ്രയോടു അവൾക്കെന്തെങ്കിലും കഴിക്കാൻ കൊടുക്കാൻ പറഞ്ഞു.
പത്തു മണിയായി,എല്ലാവരും പിരിയാൻ തുടങ്ങി. അപ്പോളാണ് ഒരു മൂലയിലെ ടേബിളിൽ ഇരിക്കുന്ന ലാവണ്യയെയും രുദ്രയെയും അവൻ കണ്ടത്.
"നന്ദൻ , ഇവള് നല്ല ഫിറ്റാ , ഇത്തിരി തൈര് സാധവും ലെമൺ സോഡയും കുടിപ്പിച്ചു കുറച്ചു കട്ട് ഇറക്കി. വീട്ടിൽ കൊണ്ടേ വിടണം , പറ്റുമോ"
"ഓക്കേ, ഞാൻ കൊണ്ടേ വിടാം "
അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു,പുറത്തേക്കിറങ്ങി .
"വെയർ ഈസ് യുവർ ഹോം"
"മാർത്ത ഹള്ളി "
"ഓക്കേ , ലെറ്റ് മി കാൾ വൺ കാബ് . ഐ വിൽ ഡ്രോപ്പ് യു ഇൻ യുവർ ഹോം "
"ഡോണ്ട് ഡ്രോപ്പ് മി ഇൻ മൈ ഹോം. ഐ ആൾറെഡി ഇൻഫോം ദേം . ക്യാൻ യു ഡ്രോപ്പ് മി ഇൻ എ ഹോട്ടൽ. ഐ വിൽ ഗോ ടുമോറോ മോർണിംഗ് "
ശെരിയാണ് , ഈ കോലത്തിൽ അവളുടെ വീട്ടിൽ ചെന്നാൽ ഭർത്താവു ഓടിക്കും.
നന്ദൻ ഒരു ഓട്ടോ വിളിച്ചു അടുത്തുള്ള ഒരു ഒയോ ഹോട്ടലിലേക്ക് പോയി.
അവളെ റൂമിലാക്കി അവൻ തിരിച്ചു പോരാനൊരുങ്ങി .
"നന്ദൻ വെയർ യുവർ ആർ ഗോയിങ് , ക്യാൻ യു സ്റ്റേ ബാക് ഹിയർ, ഫോർ സം ടൈം. "
അവളുടെ അപേക്ഷക്കു മുൻപിൽ അവൻ അവിടെ ഇരുന്നു. കൈകൾ കൊണ്ട് മുടി ഒരു വശത്തേക്ക് ഇട്ടുകൊണ്ട് ലാവണ്യ ചോദിച്ചു
" ആം ഐ ലുക്ക് ബ്യുട്ടിഫുൾ "
"എസ് , യു ഏറെ സൊ ക്യൂട്ട് "
"ഓക്കേ .. ഗിവ് എ മിനിറ്റ് , ലെറ്റ് മി ഗോ ടു ബാത്രൂം "
നന്ദൻ എസിയുടെ റിമോട്ട് എടുത്തു തണുപ്പ് സെറ്റ് ചെയ്യുകയായിരുന്നു. പെട്ടന്നാണ് ലാവണ്യ തന്നെ പുറകിൽ കൂടി കെട്ടിപിടിച്ചതു.
"ക്യാൻ യു പ്ളീസ് സ്റ്റേ വിത്ത് മി ഹിയർ , വി വിൽ ടോക്ക് എൻടയർ നെറ്റ് , പ്ളീസ് " "
ഒരു ഞെട്ടലോടെ താൻ അവളിൽ നിന്നും അകന്നു മാറി, ഒരിക്കലും പ്രതീക്ഷിക്കാത്തതു എന്തോ നടന്നപോലെ
iവിഷാദ ഭാവത്തോടെ അവൾ എഴുന്നേറ്റു ഹോട്ടൽ റൂമിന്റെ ബാൽക്കണിയിലേക്കു നടന്നു. അവിടെ കൈവരിയിൽ ൽ പിടിച്ചു ദൂരേക്ക് നോക്കി നിന്നു .
" യു ഡോണ്ട് ലൈക് മി , ബട്ട് ,യു ടോൾഡ് മി ലൈക് ഐ ആം ക്യൂട്ട് "
ഒരു നിമിഷത്തിന്റെ വിടവിൽ താൻ അവളെ പുറകിൽ കൂടി പുണർന്നു, കൈകളിൽ അവളെ ഉയർത്തി ബെഡിലേക്കു കോരി ഇട്ടു. ആ രാത്രിയിൽ പലതവണ ഒന്നായി.
ബാത്റൂമിന്റെ കതകിൽ തട്ട് കേട്ട് അവൻ ഷവർ നിർത്തി ശരീരം തുടച്ചു ബാത്ടവൽ ചുറ്റി പുറത്തിറങ്ങി .
"ഓക്കേ നന്ദൻ , ഐ യാം ഗോയിങ് . ഐ നോ ഐ ഡോണ്ട് ഹാവ് എനഫ് കോൺഷ്യസ് യേസ്റ്റർഡേ. ബട്ട് ഐ ഹേർഡ് മെനി ടൈംസ് , ദി നെയിം ലച്ചു . അണ്ടർസ്റ്റാൻഡ് ഹൌ മച്ചു യു ലൈക് ഹേർ . ഗോഡ് ബ്ലസ് ബോത്ത് ഓഫ് യു. പ്ളീസ് ഫോർഗെറ്റ് വാട്ട് ഹാപ്പെൻഡ് , ജസ്റ്റ് ലൈക് എ ഡിലീഷൻ ഓഫ് ടാറ്റ " റൂമിന്റെ ഡോർ വലിച്ചടച്ചു അവൾ ഇറങ്ങി പോയി.
ഹോം കാളിങ്, ഫോൺ റിങ് ചെയ്യുന്നു.
"അച്ഛനിപ്പോളാ വരുന്നേ , കുഞ്ഞിന് ബോർ അടിക്കുന്നു .. ഒന്ന് വേഗം വരുമോ "
"ഡാ , ഇപ്പൊ വരാം .. അമ്മയേന്തിയെ "
"'അമ്മ അടുക്കളേലാ "
നന്ദൻ ഫോൺ കട്ട് ചയ്തു ബെഡിലേക്കു കിടന്നു. കഴിഞ്ഞ കാര്യങ്ങൾ ഒന്ന് കൂടി ഓർത്തെടുത്തു. ലച്ചു അവൾ ഒരു പാവമാണ് . ഇത് പറഞ്ഞില്ല എങ്കിൽ അവൾ ഒരിക്കലും ക്ഷമിക്കില്ല . ഇന്ന് വരെ ഒന്നും അവളിൽ നിന്നും മറച്ചു വച്ചിട്ടില്ല. ഇന്നലെ രാത്രിയിൽ നടന്നത് ഒരു പക്ഷെ ഒരു ഭാര്യക്ക് സഹിക്കാവുന്നതിലും അധികമാണ്. മറച്ചു വച്ചാൽ അത് വഞ്ചനയും പറഞ്ഞാൽ ഒരു പക്ഷേ അവളെയും കുട്ടിയേയും നഷ്ടപെടുമായിരിക്കും ഉണ്ടാകുക. ഓർക്കുതോറും തല പെരുത്ത് വരുന്നതുപോലെ അവനു തോന്നി.
വേഗം ഡ്രസ്സ് ധരിച്ചു ,റിസപ്ഷനിൽ എത്തി ബില്ല് തീർത്തു ഹോട്ടലിനു പുറത്തിറങ്ങി. അപ്പോളേക്കും ഓല ടാക്സി റെഡി ആയിരുന്നു. ആ വെള്ളയും പച്ചയും കലർന്ന കാർ ബാംഗ്ലൂർ ട്രാഫിക്കിലുടെ നീങ്ങുമ്പോളും അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ചുവന്ന ഗൗൺ കണ്ട കാളയെ പോലെ.
No comments:
Post a Comment