"ഹായ്
നന്ദേട്ടൻ , ഞാൻ ദേവകി ... "
ഒരു
പെൺകുട്ടി എന്റെ മുൻപിലേക്ക് വന്നു കൈ നീട്ടി.
"ഹായ്
" അലക്സ് അവളുടെ കൈകൾ പിടിച്ചു കുലുക്കി.
ഞാൻ
അപ്പോളും അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. ഒരു ഇളം മഞ്ഞ ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്.
പക്ഷെ എന്നെ ആകർഷിച്ചത് അവളുടെ വെള്ള കല്ല് പതിച്ച മൂക്കൂത്തിയായിരുന്നു.
"ഹായ്
അലക്സേട്ടാ "
"അപ്പൊ
നിനക്കെന്നെ അറിയാമോ "
"പിന്നെ
എല്ലാവരെയും അറിയാം , ഇത് ജോബിച്ചേട്ടൻ , ഇത് രാജേഷേട്ടൻ പിന്നെ നന്ദേട്ടൻ "
"അതെങ്ങനെ
നിനക്കറിയാം "
"ഞാൻ
നിങ്ങളുടെ ഫോട്ടോ കണ്ടിട്ടുണ്ട് , എന്റെ ഫ്രണ്ട് ഇല്ലേ മേഘ ,അവളുടെ കയ്യിൽ നിങ്ങളുടെ
ഫോട്ടോ ഉണ്ട് , ലക്ഷ്മിയുടെ കയ്യിൽ നിന്നും കിട്ടിയതാ "
“അപ്പോൾ
മോള് എല്ലാം പഠിച്ചിട്ടാണ് വന്നതല്ലേ ?”
"ചേട്ടന്മാര്
അങ്ങനെ തന്നെ വച്ചോ .. അല്ല നന്ദേട്ടൻ എന്താ ഒന്നും മിണ്ടാത്തെ "
അവൾ
എന്റെ നേരെ മുഖം തിരിച്ചപ്പോൾ ആ മൂക്കൂത്തി യിൽ അടിച്ച സൂര്യ പ്രകാശത്തിൽ വെളുത്ത നിറമുള്ള
അവളുടെ മുഖം കൂടുതൽ കൂടുതൽ തിളങ്ങി . അവളുടെ തലക്കു ചുറ്റും ഒരു പ്രകാശവാലയമുള്ളതുപോലെ
.
"ഡാ
നിന്നോടാ " രാജേഷ് പിന്നെയും എന്നെ തോണ്ടി .
"ആ
ദേവകി ..വരൂ ,നമുക്ക് ക്ലാസ്സിലേക്ക് പോകാം , നിങ്ങൾ വണ്ടി പാർക്ക് ചെയ്തിട്ട് അങ്ങോട്ട്
വാ , ആരു ചോദിച്ചാലും എന്റെ കസിൻ ആണെന്ന് പറഞ്ഞാൽ മതി. "
ഞാൻ
ദേവകിയെയും കൊണ്ട് കോളേജിലേക്കു നടന്നു.
"നന്ദേട്ടാ
, ഒന്നും തോന്നരുത് , ഒന്നാമതെ എന്റെ പേര് ഇത്തിരി പഴയതാ , അതുകൊണ്ടു എവിടെ പോയാലും
കളിയാക്കൽ കിട്ടും. പിന്നെ ഈ റാഗിങ്ങ് എന്നൊക്കെ പറയുമ്പോൾ എനിക്ക് പേടിയാ .. ഒന്ന്
സെറ്റ് ആകുന്നവരെ സഹായിച്ചാൽ മതി .. പ്ളീസ് "
എനിക്ക്
വല്ലാണ്ട് പാവം തോന്നി ,പിന്നെ CS ആണ് എന്ന് പറഞ്ഞപ്പോൾ ഒരു സന്തോഷം , അത് നമ്മുടെ
ഡിപ്പാർട്ട്‌മെന്റ് ആണല്ലോ.
"ഇതിപ്പോ
ഒരു സാദാ ഇൻട്രോ ആണല്ലോ നന്ദാ " അച്ചായൻ ഇടയ്ക്കു കേറി പറഞ്ഞു.
"ഇനി
ഞാൻ പറയാം , എന്റെ കൂടെ കഥയല്ലേ " ദേവകി പറയാൻ തുടങ്ങി
നന്ദേട്ടന്റെ
കൂടെ ഒരു പെൺകുട്ടിയെ കണ്ടിട്ടാണോ എന്തോ എല്ലാവരും ആരാണെന്നു ചോദിച്ചു. കസിൻ ആണെന്ന്
എല്ലാവരോടും പറഞ്ഞു എന്നെ ഓറിയന്റേഷൻ നടക്കുന്ന ക്ലാസ്സിൽ കൊണ്ടാക്കി. എന്നിട്ടു ക്ലാസിനു
വെളിയിൽ പോയ ആള് പിന്നെ തിരിഞ്ഞു വന്നു ചോദിക്കുവാ ,ഞാൻ നിന്റെ നമ്പർ സേവ് ചെയ്തോട്ടെ
എന്ന്. പെൺകുട്ടികളുടെ നമ്പർ കിട്ടിയാൽ അപ്പൊ തന്നെ മെസ്സേജ് അയക്കുന്ന ചെക്കന്മാരുടെ
നാടാ , അപ്പോളാ ഒരാള് ഇങ്ങനെ . . സത്യം പറയാല്ലോ , രാവിലെ കണ്ടപ്പോൾ തന്നെ എന്റെ ഉൾമനസ്സ്
പറഞ്ഞതാ കുഴപ്പം പിടിച്ച കേസ് ആണെന്ന് . എല്ലാവരും ഇൻ ഷർട്ട് ചെയ്തു ഷൂ ഒക്കെ ഇട്ടു
വഴിയേ പോകുന്ന പെൺകുട്ടികളെ നോക്കി
നിക്കുമ്പോ
, ഇവിടെ ഒരാള് ഒരു വള്ളിച്ചെരുപ്പും ഇട്ടു ആകാശത്തെക്ക് നോക്കി നില്കുന്നു. പിന്നെ
എന്തൊക്കെ പറഞ്ഞാലും നന്ദേട്ടന്റെ കസിൻ എന്ന ഒരു കാരണം കൊണ്ട് ആരും കൂടുതൽ റാഗിംഗിന്
ഒന്നും വന്നില്ല. എന്നും രാവിലെ വരുമ്പോൾ എല്ലാവരെയും സീനിയർസ് വിളിപ്പിക്കും , അല്ലങ്കിൽ
ഉച്ചക്ക് , ചുമ്മാ ഓരോന്നൊക്കെ ചോദിച്ചു അല്ലങ്കിൽ ചെയ്യിപ്പിച്ചു വട്ടാകും. ഇടയ്ക്കു
അലക്സേട്ടനും ടീമും ക്‌ളാസിൽ വരും , ഇങ്ങേരെ മാത്രം കാണില്ല. ഇടക്കൊക്കെ HOD ക്കൊപ്പം
പോകുന്ന കാണാം.
രണ്ടാഴ്ചക്കു
ശേഷം ഉച്ചക്ക് ഞങ്ങളെല്ലാം ഭക്ഷണം കഴിഞ്ഞു വർത്തമാനം പറഞ്ഞിരിക്കുമ്പോളാ ഒരു തടിയൻ
കേറി വന്നത്. വന്ന ഉടനെ എന്നെ പൊക്കി
"നീ
നന്ദന്റെ ആരാന്നാ പറഞ്ഞെ "
"കസിൻ
"
"നീ
ബ്രാമിൻ അല്ലെ , "
"അതെ"
"അപ്പൊ
നന്ദനോ "
"അത്
.. അത് "
"അവൻ
നായരും ..അപ്പൊ നിങ്ങളെങ്ങനെ കസിൻ ആകുന്നത് , പറയടി "എന്തോ കണ്ടു പിടിച്ചപോലെ
അവൻ ഉറക്കെ ചിരിക്കാൻ തുടങ്ങി
ഞാൻ
അകെ വയ്യാണ്ടായി , ഇപ്പൊ കരയും എന്ന അവസ്ഥ
"ഡാ
.. അവള് നന്ദന്റെ കസിൻ അല്ല , അവന്റെ പെണ്ണാ , അവൻ പ്രേമിക്കുന്ന പെണ്ണ് , നിനക്ക്
വേറെ എന്തെങ്കിലും അറിയണമെങ്കിൽ എന്നോട് ചോദിക്ക് "
അലക്സേട്ടൻ
എന്നെ നോക്കി കണ്ണിറുക്കി പറഞ്ഞു.
"അയ്യോ
.. സോറി പെങ്ങളെ , ഞാൻ ചുമ്മാ ചോദിച്ചതാ "
പുലി
പോലെ വന്നത് ഏലി പോലെ പോയി , പക്ഷെ ഈ നന്ദന്റെ പെണ്ണ് വിളി അവിടെ തുടങ്ങുവായിരുന്നു.
അല്ലങ്കിൽ പെങ്ങള് വിളി. നന്ദന്റെ പെണ്ണ് എല്ലാവരുടെയും പെങ്ങളാണാത്രെ .എവിടെ ചെന്നാലും
പെങ്ങള് കൂടിയേ ചോദിക്കു
"പെങ്ങൾക്ക്
സുഖമാണോ , പെങ്ങള് ലഞ്ച് കഴിച്ചോ .. " ഞാൻ അകെ നാണം കെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ.
പക്ഷെ
നമ്മുടെ ആള് ഇതൊന്നും അറിയുന്നേ ഇല്ലായിരുന്നു , ടൈമിൽ ക്ലാസ്സിൽ വരുക , പോകുക. ഇടക്കൊക്കെ
എന്നെ കണ്ടാൽ ഒന്ന് ചിരിച്ചു കാണിക്കും , അത്രേ ഉള്ളു. എന്നെ കാണാൻ ഒട്ടും ഭംഗിയില്ല
എന്ന് എനിക്ക് എന്നെ തന്നെ സംശയം ആയി തുടങ്ങി . ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു. പെട്ടെന്നൊരു
ദിവസം ലഞ്ച് ടൈമിൽ നന്ദേട്ടൻ ക്ളസ്സിൽ കയറി വന്നു.
"ദേവു
, എനിക്കൊരു കാര്യം പറയാനുണ്ട് "
സത്യം
പറഞ്ഞാൽ എൻ്റെ കയ്യും കാലും വിറക്കാൻ തുടങ്ങി , ഇനി ഇഷ്ടമാണെന്നു പറയാനാണോ .
"നീ
ഇങ്ങോട്ടു വന്നേ "
അതെ
അതിനു തന്നെയാ എന്നെ മാറ്റിനിർത്തുന്നത്. എൻ്റെ ഭഗവാനെ കാത്തോളണേ .. ഞാൻ പേടിച്ചു അടുത്തോട്ടു
ചെന്നു.
"അതെ
നിനക്ക് പാട്ട് പാടാൻ അറിയില്ലേ , ലക്ഷ്മി പറഞ്ഞു നീ പാട്ടും ഡാൻസും എല്ലാം പഠിച്ചിട്ടുണ്ടന്നു
"
"അറിയാം
"
"എന്നാൽ
വെള്ളിയാഴ്ച ഫ്രഷേഴ്‌സ് ഡേ ആണ് , നീ ഒരു പാട്ടു പാടിയാൽ മതി. ഞാൻ ഉണ്ടാവില്ല , എല്ലാം
അവരോടു പറഞ്ഞിട്ടുണ്ട് .. നല്ല ഒരു മെലഡി ആയിക്കോട്ടെ. "
തീർന്നു
.. ആളു ദേ ഒറ്റ പോക്കാ. പോണ വഴി അലക്സേട്ടനോടും റീന ചേച്ചിയോടും എന്തോ പറഞ്ഞു.
ഈ
റീന ചേച്ചി അലക്സേട്ടന്റെ സ്വന്തം ആളാണ് കേട്ടോ . നന്ദേട്ടൻ പോയ പുറകെ അവര് എന്റെ അടുത്തെത്തി
ആക്കി ഒരു ചിരി.സത്യം പറഞ്ഞാൽ എനിക്ക് സന്തോഷം തോന്നി , എൻ്റെ അടുത്ത് വന്നു ശല്ല്യപ്പെടുത്തലില്ല
എന്നാൽ എല്ലാ കാര്യത്തിലും ഒരു ശ്രദ്ധ ഉണ്ട്.പാട്ടെങ്കിൽ പാട്ടു , കുത്തിയിരുന്ന് ഒരു
മെലഡി പഠിച്ചു , ഒന്നും ഇല്ലേലും നന്ദേട്ടൻ പറഞ്ഞിട്ടല്ലേ.
വെള്ളിയാഴ്ച
ഫ്രഷേഴ്‌സ് ഡേ ആയി , ടീച്ചേർസ് എല്ലാവരും ഉണ്ട് , നമ്മൾ പുതിയ കുട്ടികൾ എല്ലാവരും ഫ്രണ്ട്
സീറ്റിൽ, പുറകിൽ സീനിയേഴ്സ് . സ്റ്റേജിൽ അലക്‌സേട്ടനും ജോബിച്ചേട്ടനും എല്ലാം ഉണ്ട്.
ഞാൻ എല്ലായിടത്തും നോക്കി , നമ്മുടെ ആൾ മാത്രം എങ്ങും ഇല്ല.വരും എന്ന് എന്റെ മനസ്സ്
പറയുന്ന പോലെ. എല്ലാവരെയും വിളിച്ചു ഓരോ പണിയൊക്കെ കൊടുത്തു കൊണ്ടിരിക്കുന്നു. പെട്ടന്ന്
എന്നെ വിളിച്ചു. ഞാൻ പതുക്കെ സ്റ്റേജിലെത്തി , പാട്ടു തന്നെ .. മൈക്ക് എടുത്തു ചുറ്റും
നോക്കി .. ഡോറിന്റെ സൈഡിൽ ചാരി നന്ദേട്ടൻ . അടിപൊളി . പിന്നെ ഒന്നും നോക്കീല്ല.
കണ്ണടച്ചു
പാടി തുടങ്ങി. ....
അരികിലില്ലെങ്കിലും...
അരികിലില്ലെങ്കിലും
അറിയുന്നു ഞാന്‍.. നിന്റെ
കരലാളനത്തിന്റെ
മധുരസ്പര്‍ശം..
അകലയാണെങ്കിലും
കേള്‍ക്കുന്നു ഞാന്‍.. നിന്റെ
ദിവ്യാനുരാഗത്തിന്‍
ഹൃദയസ്പന്ദം
ഇനിയെന്നും..
ഇനിയെന്നുമെന്നും നിന്‍
കരലാളനത്തിന്റെ
മധുര സ്പര്‍ശം..
എവിടെയാണെങ്കിലും
ഓര്‍ക്കുന്നു ഞാനെന്നും
പ്രണയാര്‍ദ്രസുന്ദരമാദിവസം
ഞാനും
നീയും നമ്മുടെ സ്വപ്നവും
തമ്മിലലിഞ്ഞൊരു
നിറനിമിഷം
ഹൃദയങ്ങൾ
പങ്കിട്ട ശുഭമുഹൂര്‍ത്തം..
ഇനി
വരില്ലെങ്കിലും കാണുന്നു ഞാന്‍.. നിന്റെ
തൂമന്ദഹാസത്തിന്‍
രാഗഭാവം
തൊട്ടും
തൊടാതെയും എന്നുമെന്നില്‍
പ്രേമഗന്ധം
ചൊരിയും ലോലഭാവം
മകരന്ദം
നിറയ്ക്കും വസന്തഭാവം..
പാട്ടു
കഴിഞ്ഞപ്പോൾ ചുറ്റും നല്ല കയ്യടി. ഡോറിലേക്കു നോക്കി ,ഇത് നിങ്ങൾക്ക് വേണ്ടിയാണെന്ന
ഭാവത്തോടെ.ആളെ അവിടെങ്ങും കണ്ടില്ല. മൈക്ക് റീനചേച്ചിക്ക് കൊടുത്തിട്ടു ഞാൻ വെളിയിലേക്കിറങ്ങി
യപ്പോൾ ബൈക്കും ഓടിച്ചുപോകുന്ന നന്ദേട്ടനെ കണ്ടു. എനിക്കാണേൽ അകെ സങ്കടം വന്നു. അങ്ങേരു
പറഞ്ഞിട്ടല്ലേ ഒരു നല്ല മെലഡി പാടിയത് , നല്ലതെന്നോ ചീത്തയെന്നോ എങ്കിലും പറയാമായിരുന്നു.
"മോളെ
, കരഞ്ഞിട്ട് കാര്യമൊന്നും ഇല്ല , അവനങ്ങനെയൊരാളാ , പെട്ടന്ന് പിടികിട്ടില്ല."
അലക്സേട്ടൻ
എൻ്റെ പുറകെ വന്നതായിരുന്നു.
"ഒരു
പാവമാ നന്ദൻ , നിനക്ക് ഇഷ്ടമാണെങ്കിൽ, ഇട്ടേച്ചു പോവില്ലെങ്കിൽ നമുക്ക് സെറ്റ് ആക്കാം
, അവനു നിന്നെ പോലുള്ള ഒരു പാവം പെണ്ണ് ചേരും , ഇപ്പൊ കരായണ്ട് സീറ്റിൽ പോയിരിക്ക്
"
അന്ന്
മുതൽ ഞാൻ നന്ദേട്ടനെ അറിഞ്ഞു അല്ലെങ്കിൽ സ്നേഹിച്ചു തുടങ്ങുകയായിരുന്നു.
(തുടരും)
No comments:
Post a Comment