എന്തോ വീഴുന്ന
ശബ്ദം കേട്ടാണ് നന്ദൻ ഉണർന്നത് , റൂമിൽ മുല്ലപ്പൂവിന്റെയും ചന്ദനത്തിന്റെയും മണം .
അടുത്ത
ഫ്ലാറ്റിൽ നിന്നും ചിലങ്കയുടെ ശബ്ദം ഉയർന്നു കേൾക്കാം .കൂടെ ഒരു പെൺകുട്ടിയുടെ പാട്ടും
.
നന്ദൻ
പതിയെ മൊബൈൽ എടുത്തു നോക്കി , ആറ് മണി കഴിഞ്ഞിരിക്കുന്നു. അവൻ എഴുന്നേറ്റ് ആ റൂമിന്റെ
ഭിത്തിയിൽ ചെവികൾ അമർത്തി. ഇപ്പോൾ ചിലങ്കയുടെ ശബ്ദം കേൾക്കാനില്ല. പാട്ടും . ഒരു നിശബ്ദത
. ഒരു കുളിർ തെന്നൽ തന്നെ തഴുകുന്നത് പോലെ അവനു തോന്നി. അടുത്ത നിമിഷം ആ പെൺകുട്ടി
വീണ്ടും പാടുവാൻ തുടങ്ങി .
"
ആരോ വിരല്‍ മീട്ടി മനസിന്‍ മൺ വീണയില്‍
ഏതൊ
മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂഗം
തളരും
തനുവോടെ ഇടറും മനമോടെ
വിടവാങ്ങുന്ന
സന്ധ്യേ വിരഹാര്‍ദ്രയായ സന്ധ്യേ .... ഇന്നാരോ
ആരോ
വിരല്‍ മീട്ടി മനസിന്‍ മൺ വീണയില്‍
വെണ്ണിലാവു
പോലും നിനക്കിന്നെരിയും വേനലായി
വര്‍ണരാജി
നീട്ടും വസന്തം വര്‍ഷ ശോകമായി
നിന്‍റെ
ആര്‍ദ്ര ഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി
ഇരുളില്‍
പറന്നു മുറിവേറ്റു പാടുമൊരു പാവം തൂവല്‍ കിളിയായി നീ
ആരോ
വിരല്‍ മീട്ടി മനസിന്‍ മൺ വീണയില്‍
ഏതൊ
മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂഗം
പാതി
മാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍
കാറ്റില്‍
മിന്നി മായും വിളക്കായ് കാത്തു നില്‍പ്പതാരെ
നിന്‍റെ
മോഹ ശകലം പീലി ചിറകൊടിഞ്ഞ ശലഭം
മനസ്സില്‍
മെനഞ്ഞ മഴവില്ലുമായ്ക്കുമൊരു പാവം കണ്ണീര്‍ മുകിലായ് നീ..
ആരോ
വിരല്‍ മീട്ടി മനസിന്‍ മണവീണയില്‍
ഏതൊ
മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂഗം
തളരും
തനുവോടെ ഇടറും മനമോടെ
വിടവാങ്ങുന്ന
സന്ധ്യേ വിരഹാര്‍ദ്രയായ സന്ധ്യേ "
98
ലെ തന്റെ കൗമാരകാലം മുൻപിൽ നിറഞ്ഞു വന്നു .മനോഹരമായ ആ ശബ്ദത്തിനുടമയെ കണ്ടേ തീരു എന്ന്
നന്ദന് തോന്നി.
ബാത്‌റൂമിൽ
പോയി കയ്യും കാലും കഴുകി , പൂജ റൂമിൽ പോയി വിളക്ക് തെളിച്ചു . അപ്പോളാണ് ഫ്ലാറ്റിനു
വെളിയിലെ കാൽ പെരുമാറ്റം അവൻ കേട്ടത്. ഒരു പക്ഷെ ആ പെണ്കുട്ടിയാണെങ്കിലോ , അവൻ വേഗം
ഒരു ജാക്കറ്റ് ധരിച്ചു വണ്ടിയുടെ താക്കോലുമായി ഫ്ലാറ്റിനു വെളിയിലേക്കിറങ്ങി .
അവനു
തെറ്റിയില്ല , ഫ്ലാറ്റിനു വെളിയിൽ ഒരു പെൺകുട്ടിയെ കണ്ടു , കോറിഡോറിലെ ഭിത്തിയിൽ ചാരി
ദൂരെക്കൊരു നോട്ടത്തോടെ .. വെളിയിൽ നിന്നുള്ള കാറ്റത്തു അവളുടെ നീളൻ മുടികൾ പാറി പറക്കുന്നു
, അതൊന്നു ഒതുക്കി നിർത്താൻ അവളുടെ നീളമുള്ള മെലിഞ്ഞ വിരലുകൾ കൊണ്ടുള്ള വിഫല ശ്രമം.
വെളുത്ത ടോപ്പും ചുവന്ന നീളൻ സ്കർട്ടും. പെട്ടന്നു അവൾ തിരിഞ്ഞു നോക്കി , ആ വെള്ളാരം
കല്ലുകൾ പോലുള്ള കണ്ണുകളിൽ ഒരു തിളക്കം. എന്തെ എന്ന് ഒരു പുരികം ഉയർത്തിയുള്ള ചോദ്യത്തിനു
ഒന്നുമില്ലെന്ന് തോളു കുലുക്കി മറുപടി നൽകി നന്ദൻ ലിഫ്റ്റിനരുകിലേക്കു നടന്നു , പിടിക്കപ്പെട്ടു
എന്ന ജാള്യതയോടെ .
വണ്ടിയെടുത്തു
പോകുന്നതിനു മുൻപേ സെക്യൂരിറ്റിയുടെ അടുത്തെത്തി 803 ലെ താമസക്കാരെ കുറിച്ച് അന്വേഷിച്ചു
. മൂന്നു കോളേജ് വിദ്യാർത്ഥിനികൾ , ഒരാളുടെ അച്ചന്റെ ഫ്ലാറ്റ് ആണ്. പേരൊന്നും അവർക്കു
അറിയില്ല . മലയാളികൾ ആണെന്ന് മാത്രം അവർക്കറിയാം . നന്ദൻ നേരെ പോയത് ബിഗ് ബസാറിലേക്കായിരുന്നു.
നന്ദന് ഹോട്ടൽ ഭക്ഷണം തീരെ ഇഷ്ടമല്ല , തൈരും ചോറും അയാലും ഹാപ്പി ആണ് . പിന്നെ ഹോട്ടൽ
ഭക്ഷണം വയറിനും പോക്കറ്റിനും ഒരു പോലെ ഹാനികരം എന്നാണ് അവന്റെ പോളിസി. അത്യാവശ്യം ഒരു
വീട്ടിലേക്കു വേണ്ട കുറച്ചു സാധനങ്ങൾ വാങ്ങി. അപ്പോളാണ് എതിർ സൈഡിലെ മധുലോക കണ്ടത്.
ആദ്യ ദിവസമല്ല വിട്ടുകളയണ്ട , മൂന്നു കുപ്പി ബിയറും വാങ്ങി നേരെ വീട്ടിലേക്കു.
ആ
ട്രാഫിക്കിൽ എങ്ങനെ എങ്കിലും റൂമിൽ എത്തിയാൽ മതി എന്ന് മാത്രമായിരുന്നു ചിന്ത . ഒടുവിൽ
കുറെ ഗട്ടർ ചാടി ആണെങ്കിലും ഫ്ലാറ്റിലെത്തി . രാത്രിയിൽ ഫ്ലാറ്റ് സമുച്ചയം കാണാൻ നല്ല
ഭംഗിയുള്ളതു പോലെ തോന്നി , ചുറ്റും വിളക്കുകൾ , ചെറിയ പാർക്കിൽ കുട്ടികൾ കളിച്ചു തിമിർക്കുന്നു
, കുറച്ചു പേർ ഫ്ലാറ്റിനു ചുറ്റും നടക്കുന്നു. നന്ദൻ ഓടി ലിഫ്റ്റിൽ കയറി എട്ടാം നമ്പർ
അമർത്തി.അപ്പോളാണ് പാട്ടു കാരിയെ കുറിച്ച് ഓർത്തത്. "ശ്ശേ ഒന്ന് മിണ്ടമായിരുന്നു
അല്ലങ്കിൽ പേരെങ്കിലും ചോദിക്കാമായിരുന്നു. " മനസ്സിൽ വിചാരിച്ചു ലിഫ്റ്റിൽ നിന്നിറങ്ങി
നന്ദൻ തന്റെ റൂമിന്റെ മുൻപിലേക്ക് നടന്നു
"മാഷെ
ഒന്ന് നിന്നെ "
നന്ദൻ
ഡോർ തുറക്കാൻ പോകുമ്പോളാണ് പുറകിൽ നിന്നുള്ള വിളി. പാട്ടുകാരി
"എസ്
"
അവിടം
മുഴുവനും മുല്ലപ്പൂവിന്റെയും ചന്ദനത്തിന്റെയും മണമുള്ളതുപോലെ നന്ദന് തോന്നി.
"അതെ
, താങ്കൾ താഴേക്ക് പോയപ്പോളല്ലേ ഞാൻ ഇവിടെ നിന്നതു , എന്നിട്ടു എന്തെ എന്റെ പേര് എന്നോട്
നേരിട്ട് ചോദിച്ചില്ല. അല്ലങ്കിൽ ഭാമേച്ചിയോടു ചോദിക്കാല്ലോ . ഇതിപ്പോ സെക്യൂരിറ്റിയോടൊക്കെ
എന്തിനാ ചോദിച്ചേ "
നന്ദന്റെ
പെങ്ങളാണ് ഭാമ,
"അതിപ്പോ
, കുട്ടി എന്ത് കരുത്തും എന്ന് കരുതി ചോദിക്കാഞ്ഞതാ "
"ഒരു
പേര് ചോദിച്ചാൽ എന്ത് കരുതാനാ .. ഇത് നാട്ടിന്പുറമൊന്നുമല്ല മാഷെ . നിങ്ങള് ഈ MNC യിൽ
ഒക്കെ ജോലി ചെയ്തിട്ട് ഇപ്പോളും പഴഞ്ചന് മനസ്സാ "
"എന്റെ
കുട്ടി , എന്നെ വിട്ടേക്ക് , ആ പാട്ടു കേട്ടപ്പോ , ആരാ പാടിയതെന്നറിയണമെന്നു തോന്നി.
നേരിട്ട് ചോദിച്ചു ബുന്ധിമുട്ടിക്കണ്ട എന്നും കരുതി. അതിപ്പോ തെറ്റായി പോയെങ്കിൽ എന്നോട്
ക്ഷെമിക്കു. പിന്നെ ഭാമ നിങ്ങളെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. "
"അങ്ങിനെ
വിടാൻ പറ്റുവോ മാഷെ , പിന്നെ ഞാൻ കുട്ടിയൊന്നുമല്ല . ഈ ഒളിച്ചു നോട്ടവും ,പാട്ടുകേൾക്കലും
ഒന്നും നല്ലതും അല്ല "
"ഞാൻ
നിങ്ങളെ സ്കൂളിൽ പഠിപ്പിച്ചിട്ടൊന്നുമില്ലല്ലോ , അത് കൊണ്ട് മാഷെ എന്ന് വിളിക്കണ്ട
, നന്ദൻ എന്ന് വിളിച്ചാൽ മതി , പിന്നെ പേര് അറിയാതെ ഞാൻ എന്താ വിളിക്കുക , ഭാമേ പോലും
നീ , അവൾ എന്നൊന്നും അങ്ങിനെ വിളികാറില്ല "
"
നന്ദൻ , ഐ മീൻ നന്ദേട്ടൻ ഞാൻ അങ്ങിനെ വിളിക്കു , പ്രായത്തിനു മുകളിൽ ഉള്ളവരെ അങ്ങിനെ
വിളിക്കാന് പഠിപ്പിച്ചേ "
"നീ
എന്തേലും വിളി പെണ്ണെ , തെറി വിളിക്കാതിരുന്നാൽ മതി "
അങ്ങിനെ
പറഞ്ഞു നന്ദൻ റൂമിനുള്ളിൽ കയറി , വാതിലടക്കാൻ തുടങ്ങി .
"അങ്ങിനെ
അങ്ങ് പോയാലോ മാഷെ , ശ്ശെ നന്ദേട്ടാ , വാതിലടക്കാതെ ഞാനും വരാം അകത്തോട്ടു "
"ഇതിനെ
കൊണ്ട് വല്യ ശല്യമായല്ലോ ദൈവമേ"
"ഇത്,
കുട്ടി , പെണ്ണ് , നിങ്ങൾ .. ഇനി വല്ലതും ഉണ്ടോ , "
നന്ദൻ
അവളുടെ മുൻപിൽ തൊഴുതു.
"ഇത്രയേ
ഉള്ളോ ഈ അമേരിക്കക്കാരൻ , ഭാമേച്ചി പറഞ്ഞത് ടെറർ ആണന്നൊക്കെയാ .. ഇതിപ്പോ ഒരു മുയൽ
കുഞ്ഞിനെ പോലെ "
"മുയല്
നിന്റെ .."
"വേണ്ട
. വേണ്ട .. ഓക്കേ വഴക്കു വേണ്ട , ഫ്രണ്ട്സ് ആകാം എന്തെ ? "
അവൾ
നന്ദന് നേരെ കൈകൾ നീട്ടി .. " ശ്യാമ , ശ്യാമ എസ് നായർ "
നന്ദന്
അപ്പോളാണ് സമാധാനമായത്. ഒരു നെടുവീർപ്പോടെ അവനും കൈകൾ നീട്ടി .
"നന്ദൻ
, നന്ദൻ രാധമാധവൻ "
തുടരും
No comments:
Post a Comment