തുള്ളിക്കൊരുകുടം
നിറയുന്ന കാലവർഷത്തിൽ നാരായണൻ വീണ്ടും ആ പാലം കയറി , തൂക്കുപാലം .
"എങ്ങോട്ടാ നാരായണേട്ടാ ..ഈ മഴയത്ത്.. "
പുഴയുടെ കരയിലെ ചായക്കടയിൽ ഇരുന്നു വിളിച്ചുചോദിച്ചവരോട് ഒന്നും മിണ്ടാതെ അയാൾ കാറ്റത്തു ഉലഞ്ഞു പോകുന്ന, നിറയെ തുളകൾ ഉള്ള , കറുത്ത തുണിയിൽ നിന്നും രണ്ടോ അതിലധികമോ കമ്പികൾ വെളിയിലേക്കു തള്ളി നിൽക്കുന്ന തന്റെ നീളൻ കുടയിൽ ഇടതു കൈ കൊണ്ട് ബലമായി പിടിച്ചു വലതു കൈകൊണ്ടു പാലത്തിന്റെ കൈവരികളിൽ അമർത്തി മുകളിലേക്ക് പടികൾ കയറിത്തുടങ്ങി.
സഖാവ് മന്ത്രിസഭ ഉണ്ടാക്കിയ കൊല്ലം , തന്റെ ഇരുപതാമത്തെയോ മറ്റോ വയസ്സിൽ ആണ് ആദ്യമായി ഇതുപോലൊരു മഴയത്തു ഈ പുഴകടന്നു വന്നത് എന്ന് അയാൾ ഓർത്തു. അന്നൊരിക്കൽ തുരുത്തിലെ പറമ്പിൽ കിളച്ചു കൊണ്ടിരുന്ന തന്റെയടുക്കൽ വന്നു മേലെക്കാട്ട് കേശവൻ തമ്പ്രാൻ കൂടെ വരുന്നുണ്ടോടാ എന്ന് ചോദിച്ചത്. കടുക് പെറുക്കി എറിഞ്ഞപോലെ മൂവാറ്റുപുഴയാറിന്റെ കൈവഴികളിൽ കിടക്കുന്ന എത്രയോ തുരുത്തുകളുടെ അധിപൻ ആയിരുന്നു മേലെക്കാട് തമ്പ്രാന്മാർ. അന്ന് വൈകിട്ട് തമ്പ്രാൻ തിരികെപ്പോയ വള്ളത്തിൽ താനും ഉണ്ടായിരുന്നു. കാറ്റിലും മഴയിലും കുത്തൊഴുക്കിലുമായി ഉലഞ്ഞുപോയ വള്ളത്തിൽ നിന്നും ചാടിയിറങ്ങി കരയിലേക്ക് നീന്തി , ഓലകെട്ടാൻ കൊണ്ടുവന്ന കയറു കൊണ്ട് വള്ളത്തിൽ കെട്ടി കരക്കടുപ്പിച്ചപ്പോൾ തമ്പ്രാൻ തോളിൽ തട്ടി കാര്യസ്ഥൻ ശങ്കരനോട് പറഞ്ഞത് , പാടത്തിന്റെ കരയിലെ സ്ഥലത്തു ഇവൻ വീട് വയ്ക്കട്ടെ , നാളെ മുതൽ നമ്മുടെ പറമ്പിൽ പണിയാൻ ഇവനും ഉണ്ടാകും എന്നാണ് .
പിന്നീടെപ്പോഴോ പണിക്കിടയിൽ , മേലെക്കാട് വീടിന്റെ വടക്കേ മുറ്റത്തു കഞ്ഞി വെള്ളം ചോദിച്ചു ചെന്നപ്പോഴാണ് തമ്പ്രാട്ടികുട്ടിയെ പോലെ ഉള്ള ഒരു അടുക്കളക്കാരിയെ കണ്ടത് . അവളോടു തോന്നിയ മോഹം കാരണം , ഒളിഞ്ഞും തെളിഞ്ഞും നോക്കി നടന്ന തന്നോട് തമ്പ്രാൻ തന്നെയാണ് പറഞ്ഞത് , അവളെ കൂടെ കൂട്ടിക്കോ എന്ന്.
പാടത്തിന്റെ കരയിലെ ഓലമേഞ്ഞ , ചാണകം മെഴുകിയ വീട്ടിൽ വീട്ടുകാരിയായി അവളെത്തി. നാട് വിട്ടു പോയ വല്യമ്പ്രാനു വേലക്കാരിയിൽ ഉണ്ടായ മകളാണ് എന്നൊക്കെ ഷാപ്പിലെ സഹ കുടിയന്മാർ പറഞ്ഞിരുന്നെങ്കിലും എന്നെ അവൾക്കു വലിയ ഇഷ്ടമായിരുന്നു . വൈകിട്ട് കുളം കോരിയൊ , ചൂണ്ടയിട്ടോ , ഒറ്റാല് വച്ച് തപ്പിയോ കൊണ്ട് വരുന്ന വരാലും , കാരിയും ,കറൂപ്പും ,മുഷിയുമെല്ലാം എത്ര ഇരുട്ടിയാലും പരാതി പറയാതെ കഞ്ഞിക്കൊപ്പം വറുത്തു തന്നു , ശരീരത്തിൽ നിന്നും ഉയരുന്ന ചെളിയുടെയും കള്ളിന്റെയും ദുർഗന്ധത്തെ, തന്റെ ശരീരത്തിലെ വാസന സോപ്പിന്റെ ഗന്ധം കൊണ്ട് നേരിട്ട പെണ്ണ് . നാരായണന്റെ പെണ്ണ് നാരായണി എന്നല്ലാതെ അവളുടെ പേരുപോലും താൻ മറന്നു പോയിരിക്കുന്നു.
രവി , ശശി , മുരുഗൻ , കൗസല്യ , രാധ ഒടുവിൽ ഇളയവൻ ഗിരീഷ് . ഒരു പരാതി പോലും പറയാതെ ആറു മക്കളെയും വളർത്തി വലുതാക്കിയപ്പോൾ താൻ പലപ്പോഴും കള്ളുഷാപ്പിലേക്കു കിടപ്പു മാറ്റി തുടങ്ങി . ഒടുവിൽ മൂത്തമക്കൾ കുടുംബം നോക്കാൻ തുടങ്ങിയപ്പോൾ അമ്മയും അച്ഛനും പണിക്കു പോകുന്നത് അവർക്കു നാണക്കേടായപ്പോൾ കൊച്ചു മക്കളെയും നോക്കി വീട്ടിലിരിപ്പായി. എങ്കിലും , പിടിച്ചു കൊണ്ട് വരുന്ന മീൻ ഒരു പരാതിയും കൂടാതെ വൈകിട്ട് കഞ്ഞിക്കൊപ്പം വിളമ്പാൻ അവൾക്കു മടിയുണ്ടായിരുന്നില്ല. ബീഡിവലി കാരണം , ചുമ കൂടി സർക്കാർ ആശുപത്രിയിൽ കിടന്നപ്പോഴും , താഴെ നിലത്തു തറയിൽ തുണി വിരിച്ചു കൂട്ടിരിക്കാൻ അവളെ ഉണ്ടായിരുന്നുള്ളു. അവിടെ കിട്ടുന്ന മുട്ടയും പാലും പങ്കിട്ടെടുത്തു കഴിക്കുമ്പോൾ , കഴിഞ്ഞു പോയ , നഷ്ടപ്പെടുത്തിയ ജീവിതത്തെ ഓർത്തു താൻ സങ്കടം പറയുമ്പോൾ , ചേർന്നിരുന്നു തഴുകി നാരായണൻ ഇല്ലങ്കിൽ ഈ നാരായണിയും ഇല്ലന്ന് പറയുമായിരുന്നു.
ഒടുവിൽ മക്കൾക്കും മരുമക്കൾക്കും ഭാരമായി തുടങ്ങിയപ്പോൾ , ഈ കേശവൻ തമ്പ്രാൻ വരെ അവസാന കാലത്തു കഴിച്ചു കൂട്ടിയ വൃദ്ധ സദനത്തിൽ പോലും തങ്ങളെ പോലെയുള്ള സാധാരണക്കാർക്ക് എത്തിച്ചേരാൻ സാധിക്കില്ല എന്ന് തോന്നിയ സമയത്തു നാരായണി നാരായണന്റെ കൈപിടിച്ച് ഇറങ്ങിയതാണ് .. ഇതുപോലൊരു മഴയത്തു , കടത്തു മാറി , പുതിയതായി പണിത തൂക്കുപാലം കയറി തന്റെ പഴയ തുരുത്തിലെ കുടിലിലിലേക്കു . തുരുത്തിലെ ചെറ്റക്കുടിലും അഞ്ചു സെന്റ് സ്ഥലവും മക്കൾക്ക് കൊടുക്കണ്ട എന്ന അവളുടെ വാശി , അതിങ്ങനെ ഉപകാരപ്പെടുമെന്നു അപ്പോഴാണ് മനസ്സിലായത്. പിന്നെയും വർഷം മൂന്നാലു കടന്നു പോയപ്പോൾ , തൊഴിലുറപ്പും ടിക്കറ്റ് വില്പനയും , കരിക്കു കച്ചവടവുമായി വയസ്സാം കാലത്തു ഒന്ന് സന്തോഷിച്ചു വന്നപ്പോൾ , കഴിഞ്ഞ മഴയത്തു അവളും പോയി. പറഞ്ഞതാണ് , സമയത്തു മരുന്ന് കഴിക്കണമെന്നു , തണുപ്പത്തു ഇറങ്ങരുതെന്നു ... കേട്ടില്ല ..
അവളെരിഞ്ഞു തീർന്നപ്പോൾ താനും ഇല്ലാതായി എന്നുള്ളതായിരുന്നു സത്യം. അല്ലങ്കിലും നാരായണി ഇല്ലങ്കിൽ പിന്നെ നാരായണൻ എന്തിനാ ..
കാറ്റത്തു ഇളകിയാടുന്ന ആ തൂക്കു പാലത്തിന്റെ നടുവിൽ നിന്നും നാരായണൻ താഴേക്ക് നോക്കി . കുത്തിയൊഴുകുന്ന വെള്ളത്തിൽ ,ചന്നം പിന്നം പെയ്യുന്ന ചാറ്റൽ മഴയിൽ , ഒറ്റക്കയ്യിൽ പങ്കായം പിടിച്ചു കൊതുമ്പ് വള്ളത്തിൽ അവൾ , നാരായണി. അവളുടെ , മറ്റേ കയ്യിൽ , ഒരു സ്റ്റീൽ പാത്രത്തിൽ കഞ്ഞിയും കറൂപ്പ് വറുത്തതും . ആ നിമിഷത്തിൽ നാരായണൻ പഴയ ഇരുപതു വയസ്സുകാരനായി . വീശിയടിച്ച കാറ്റിൽ പറന്നു പോയ കുടയെ അവഗണിച്ചു ആ പുഴയിലേക്ക് ചാടി അയാൾ അകന്നു പോകുന്ന നാരായണിയുടെ വള്ളം ലക്ഷ്യമാക്കി നീന്തിത്തുടങ്ങി .
--പീയാർ ---

നാരായണനില്ലാതെ നാരായണിയില്ല... അത്ര അലിഞ്ഞുചേർന്ന ദാമ്പത്യങ്ങൾ ഇനി വരും തലമുറയിൽ കാണുമോ entho..
ReplyDeletethanks :)
Delete