സെക്യൂരിറ്റിയുടെ
തുടർച്ചയായുള്ള വിസിലടി കേട്ടു ദേവകി നന്ദന്റെ മാറിൽ നിന്നകന്നു .കണ്ണുനീരിനാൽ ദേവകിയുടെ
മുഖം നന്ദന്റെ മാറിൽ ഒട്ടിച്ചേർന്നു പോയിരുന്നു.പാർക്ക് പൂട്ടാൻ സമയമായെന്നുള്ള സിഗ്നൽ
ആണ് വിസിൽ. സമയം എട്ടു മണി കഴിഞ്ഞിരുന്നു.
"നന്ദേട്ടാ
നമ്പർ തരുമോ "
അവൻ
തന്റെ ഫോൺ അവൾക്കു നീട്ടി.
"ലോക്ക്"
"അതിന്റെ
പാസ്സ്‌വേർഡ് നിനക്ക് അറിയാവുന്നതാണ് , ഓർമ്മയുണ്ടോ എന്ന് നോക്കട്ടെ "
ദേവകി
ചിരിച്ചുകൊണ്ട് പാസ്സ്‌വേർഡ് അടിച്ചു " butterfly "
അവൾ
ആ ഫോണിൽ നിന്നും തന്റെ നമ്പർ ഡെയ്ൽ ചെയ്തു ഒരു മിസ്സ് കാൾ അടിച്ചു.
അടുത്തുള്ള
ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം ദേവകിയെ PG യിൽ വിട്ടു നന്ദൻ ഫ്ലാറ്റിലേക്ക് പോന്നു.
ഇപ്പോൾ അടുത്ത് ശ്യാമ ഉണ്ടായിരുന്നെങ്കിൽ എന്ന് അവൻ ഓർത്തു . ഇനി അവളെ കാണുമ്പോൾ അവൾക്കിഷ്ടമുള്ള
സമ്മാനം വാങ്ങി കൊടുക്കണം. നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ എന്റെ സ്നേഹത്തെ തിരിച്ചു
തന്നതാണവൾ. എങ്കിലും അവൾക്കിതൊക്കെ എങ്ങനെ അറിയാം എന്ന ചിന്ത അവനെ വല്ലാതെ അലോരസപ്പെടുത്തികൊണ്ടിരുന്നു.
ഫ്ലാറ്റിലെത്തി
ഒന്ന് ഫ്രഷ് ആയി അടുക്കളയിലേക്കു കയറി. ഒരു വല്ലാത്ത എനർജി വന്ന പോലെ , നാളെ ഭാമയെ
വിളിക്കണം , ദേവുട്ടന്റെ കാര്യങ്ങൾ പറയണം. അവൾക്കൊത്തിരി സന്തോഷമാകും . പിന്നെ അമ്മയും
അച്ഛനും. നന്ദന്റെ മനസ്സിൽ കണക്കുകൂട്ടലുകൾ മുറുകി വരുമ്പോളാണ് മൊബൈൽ റിങ് ചെയ്തത്
"ദേവൂട്ടൻ
"
അവൻ
ഹെഡ്സെറ്റ് ചെവിയിൽ തിരുകി , "ഹലോ ദേവൂ"
"എന്താ
വിളിക്കാഞ്ഞത് "
"ഞാൻ
ഇപ്പൊ എത്തി കുളി കഴിഞ്ഞതേ ഉള്ളു. നീയോ "
"ഇവിടെ
ഉള്ള സകലതും ഫോണിലാ , ഞാൻ മാത്രമാ ഇങ്ങനെ ഒറ്റയ്ക്ക് .. അത് കൊണ്ടാ ഞാൻ.. ഇനിയെങ്കിലും
എനിക്കും വിളിക്കാൻ ഒരാളുണ്ടന്ന് കാണിക്കണമല്ലോ "
"ഇനി
ഞാൻ ഉണ്ടല്ലോ , നീ ഇഷ്ടം പോലെ സംസാരിച്ചോ .. പഴയ പോലെ മൊബൈൽ ബാലൻസിനെ പേടിക്കണ്ട, ഫ്രീ
ടോക്ക് ടൈം അല്ലെ "
"ഉവ്വ
, അഞ്ചു മിനിറ്റ് കഴിയുമ്പോൾ നന്ദേട്ടൻ ഇട്ടേച്ചു പോകാതിരുന്നത് മതി .. അതെന്താ അവിടെ
അകെ ഒരു ബഹളം"
"അത്
.. ഞാൻ .. ഫുഡ് ഉണ്ടാക്കുവാ "
"ഫുഡോ
.. ഇപ്പോളല്ലേ കഴിച്ചിട്ട് പോയത് "
"ഇത്
നാളത്തേക്കാണ് ദേവു .. എനിക്കവിടുത്തെ ഫുഡ് പിടിക്കില്ല , സൊ ഞാൻ ബോക്സ് കൊണ്ടുവരും
"
"ആഹാ
. അപ്പൊ നന്ദേട്ടൻ ഒന്നും മറന്നിട്ടില്ല അല്ലെ .. എന്നെ ഒഴിച്ച് "
"നീ
ഇങ്ങനെ എന്നെ സെന്റി ആക്കല്ലേ മോളെ "
"എന്താ
നന്ദൻ സ്പെഷ്യൽ .. "
"ഒന്നും
ഇല്ല , മോരും പിന്നെ ക്യാബേജ് തോരനും "
"എന്നാൽ
എനിക്കും ഒരു ബോക്സ് എടുത്തോ , നാളെ നമുക്കൊരുമിച്ചു കഴിക്കാം , "
"കൊള്ളാല്ലോ
.. എന്നാൽ നിനക്കിങ്ങോട്ടു പോരാൻ പാടില്ലായിരുന്നു , നമുക്ക് ഒരുമിച്ചു ഉണ്ടാക്കി കഴിച്ചു
ഉറങ്ങി ഓഫീസിൽ പോകാമായിരുന്നു "
"കൊള്ളാല്ലോ
.. അതെ ഞാൻ ഫോൺ വയ്ക്കുവാ .. ആ പ്രിയ വന്നു .. അവളോട് ഇന്നത്തെ കാര്യങ്ങൾ പറയണം ..
അപ്പൊ നാളെ കാണാം "
"ശെരി
"
"ബൈ
ഗുഡ്‌നെറ് "
നാളെ
ഓഫീസിൽ ഉണ്ടാകാൻ പോകുന്ന കാര്യങ്ങൾ ഓർത്തു നന്ദന് വീണ്ടും അങ്കലാപ്പായി. ദേവുവിനെ ഇനി
വിഷമിപ്പിക്കാൻ പാടില്ല. പക്ഷെ അവൾ തന്റെ സീറ്റിൽ വന്നാൽ , ലഞ്ച് ഒരുമിച്ചു കഴിക്കാൻ
പോയാൽ അതോടെ തന്റെ ചൂടൻ ഇമേജ് തീരും. പിന്നെ ടീമിലെ മറ്റുള്ളവർ , അവരെ ഫേസ് ചെയ്യുന്നതേ
ബുന്ധിമുട്ടാകും. ഓരോന്ന് ഓർത്തു അവൻ ബെഡിൽ കിടന്നുന്നുറങ്ങിപ്പോയി.
തിങ്കളാഴ്ച
രാവിലെ ഓഫീസിൽ എത്തിയപ്പോൾ തന്നെ ദേവകിയുടെ പ്രോജെക്ടിലേക്കു കണ്ണോടിച്ചു. അവിടെ ഒരു
സൈഡിൽ തന്നെ നോക്കി ചിരിക്കുന്ന അവളെ കണ്ണടച്ച് കാണിച്ചു നന്ദൻ തന്റെ സീറ്റിലേക്ക്
നടന്നു
.
ലാപ്ടോപ്പ്
എടുത്തു തുറന്നതും , മൊബൈലിൽ മെസ്സേജ് വന്നു
"നന്ദേട്ടാ
ഒരു ടീ "
"നോ
" പിന്നെയൊരു സ്മൈലിയും മറുപടി അയച്ചു അവൻ പണി തുടങ്ങി .
ടീമിൽ
ആണെങ്കിൽ അകെ ഒരു മുറുമുറുപ്പ് . നന്ദൻ പതുക്കെ സീറ്റിൽ എഴുനേറ്റു നിന്നു . ഹെഡ്മാസ്റ്ററെ
കണ്ട കുട്ടികളെ പോലെ എല്ലാവരും നിശബ്ദമായി അവരവരുടെ സിസ്റ്റത്തിലേക്കു തിരിഞ്ഞു.
ഒരു
പുഞ്ചിരിയോടെ അവൻ ചോദിച്ചു "ഗയ്‌സ് , വാട്സ് അപ്പ് .. എനി പ്രോബ്ലെംസ്.
"
"നോ
" ടെസ്സയാണ് മറുപടി പറഞ്ഞത്.
ടെസ്സ
അവരുടെ ടീം മാനേജർ ആണ്. ഒരു കോട്ടയം കാരി . നന്ദൻ പ്രൊജക്റ്റ് ടെക് ലീഡും.
നന്ദനെ
കൂടാതെ ഇരുപത്തഞ്ചോളം എംപ്ലോയീസ് ടെസ്സയെ റിപ്പോർട്ട് ചെയ്‌യുന്നുണ്ടായിരുന്നു.
എങ്കിലും
അവരുടെ കോർ ടീമിൽ നന്ദനോടൊപ്പം ആറു പേർ മാത്രം , മലയാളികളായ ഐശ്യര്യ , ജോൺ പിന്നെ തമിഴ്
നാട്ടിൽ നിന്നുള്ള ശെന്തിൽ, ഭാവന പിന്നെ നോർത്തിന്ത്യക്കാരായ ആനന്ദും ഇഷികയും .അവരുടെ
പ്രോജെക്ടിൽ ഏതു അപ്പ്ലിക്കേഷനും ലൈവ് ആകുന്നതിനു മുൻപുള്ള ഫൈനൽ അപ്പ്രൂവൽ കൊടുക്കുന്ന
ടീം.
കുറെയേറെ
വർക്ക് ഉണ്ടായിരുന്നതിനാൽ സമയം പോയത് അവൻ അറിഞ്ഞിരുന്നില്ല.
അടുത്ത്
ആരുടെയോ കാൽപ്പെരുമാറ്റം കേട്ടാണ് നന്ദൻ ലാപ്ടോപ്പിൽ നിന്നും തല ഉയർത്തിയത് .
ദേവകി
" നന്ദേട്ടാ , ലഞ്ച് "
"ഒരു
ഫൈവ് മിനിറ്റ്. ലെറ്റ് മി ഫിനിഷ് ദിസ്."
ആകാംഷയോടെ
തന്നെ നോല്കുന്ന കുറെ കണ്ണുകളെ അവൻ ചുറ്റും കണ്ടു.
"ടെസ്സ
, ഇട്സ് ഫിനിഷ്ഡ്. ഐ അപ്ഡേറ്റഡ് ഇൻ സിസ്റ്റം. യു ക്യാൻ ചെക്ക്. ഞാൻ ഫുഡ് കഴിച്ചിട്ട്
വരാം "
"ഓക്കേ
നന്ദൻ "
"ദേവു
കം "
"കടവുളേ
" ചെറു പുഞ്ചിരിയോടെ നടന്നു പോകുന്ന അവരെ നോക്കി ഭാവന ദൈവത്തെ വിളിച്ചു പോയി.
അവർ
ആറു പേരും ടെസ്സയുടെ ചുറ്റും കൂടി . എനിക്കൊന്നും അറിയില്ലന്നും ഉടനെ തന്നെ മുഴുവൻ
കാര്യങ്ങളും നന്ദനെ കൊണ്ട് പറയിക്കാമെന്നു അവൾ അവർക്കു ഉറപ്പുകൊടുത്തു.
ഈ
സമയം കഫെറ്റീരിയയുടെ ആളൊഴിഞ്ഞ ഒരു ടേബിളിൽ ഇരിക്കുകയായിരുന്നു നന്ദനും ദേവകിയും
"ദേവു
, നീ എന്ത് പണിയാ കാണിച്ചേ ,ഇനി അവർ എന്നെ കളിയാക്കി കൊല്ലും "
"പിന്നെ
, എന്റെ നന്ദേട്ടാ , ഇങ്ങനെ പേടിക്കാതെ , ഞാൻ എല്ലാം ശെരിയാക്കി തരാം "
"ഇനി
എന്ത് ശെരിയാക്കാനാ , ശ്ശൊ ലീവ് എടുത്തു പോയാലോ എന്നാലോചിക്കുവാ "
"പിന്നെ
ലീവ്... ഹാ , ഞാനേ ഇതൊന്നു തീർക്കട്ടെ .. മോൻ ഓടിപ്പോയി എന്തേലും വാങ്ങിച്ചു കഴിക്കു
. ഇത് ഞാൻ തരില്ല. "
അവൾ
ലഞ്ച് ബോക്സിൽ നിന്നും ചോറും കറികളും എടുത്തു കഴിക്കാൻ തുടങ്ങി.
നന്ദൻ
മുഖത്തേക്ക് നോക്കിയിരുന്നു.
"നന്ദേട്ടാ
, ഈ കൈപ്പുണ്യം എന്നൊക്കെ പറയുന്നത് ഇതാണ് , കല്യാണ സദ്യക്ക് കിട്ടുന്നത് പോലത്തെ പുളിശ്ശേരിയും
തോരനും . ഇനി എനിക്കും ഇതൊക്കെ ഒന്ന് പഠിച്ചെടുക്കണം . "
"പലതവണ
സദ്യക്കാരുടെ ഒപ്പം സഹായിക്കാൻ പോയിട്ടില്ലേ ,അന്ന് പഠിച്ചതാ.. അതൊന്നും മറക്കാൻ പറ്റില്ലല്ലോ
"
ദേവകി
നന്ദന്റെ മുഖത്തേക്ക് നോക്കി .. ആ കണ്ണുകൾ നിറയുന്നത് അവൾ അറിഞ്ഞു . അങ്ങിനെ പറഞ്ഞ
ആ നിമിഷത്തെ അവൾ മനസ്സാ ശപിച്ചു.
അപ്പോഴേക്കും
അവരുടെ അടുത്തേക്ക് ദേവകിയുടെ കുറച്ചു ഫ്രണ്ട്‌സ് വന്നു .. രക്ഷപെട്ട സന്തോഷത്തോടെ
നന്ദൻ അവിടെ നിന്നും പോയി.
ഒരു
ബ്രെഡ് സാൻഡ്വിവിച് മായി സീറ്റിലേക്ക് വരുന്ന നന്ദനെ കണ്ടു ടെസ്സ പുരികമുയർത്തി എന്ത്
എന്ന് ചോദിച്ചു.
തോളുകൾ
കഴുത്തിനോട് ചേർത്ത് ഒന്നുമില്ല എന്ന് പറഞ്ഞു അവൻ വീണ്ടും ലാപ്‌ടോപിലേക്കു ചേക്കേറി.
"നാളെ
മുതൽ രണ്ടു ബോക്സ് കൊണ്ടുവരണം " അല്പസമയത്തിനു ശേഷം നന്ദന്റെ ഓഫീസ് മെസ്സഞ്ചറിൽ
ദേവകിയുടെ മെസ്സേജ് വന്നു.
"കൊണ്ട്
വരാം മാഡം , ഇല്ലങ്കിൽ എനിക്ക് കഴിക്കാൻ കിട്ടില്ലല്ലോ "
"എന്നെ
വൈകിട്ട് ഡ്രോപ്പ് ചെയ്യാമോ "
"ചെയ്യാം
, പോകാറാകുമ്പോൾ പറഞ്ഞാൽ മതി "
ചിരിച്ചു
കൊണ്ട് ലാപ്ടോപ്പിൽ ടൈപ്പു ചെയ്യുന്ന നന്ദനെ നോക്കി ആനന്ദ് മൂളാൻ തുടങ്ങി ,
"കുച്ച്
തോ ഹുവാ ഹെ .. കുച്ച് ഹോ ഗയ ഹെ "
നന്ദന്റെ
രൂക്ഷമായ നോട്ടത്തിൽ മൂളിപ്പാട്ട് അപ്പോൾ നിന്നെങ്കിലും അത് താത്കാലികം മാത്രമായിരുന്നു.
ആറു
മണിയോടെ ദേവിക വീണ്ടും നന്ദന്റെ സീറ്റിലിലെത്തി .
"പോകാം
"
"ശെരി
.. ടെസ്സ ... ലീവിങ് നൗ. എവെരിതിങ് ഫിനിഷ്ഡ്. ബൈ "
"നന്ദൻ
, ഒന്നു മിനിറ്റ് " ടെസ്സ അവളുടെ സീറ്റിൽ നിന്നും എഴുനേറ്റു കൊണ്ട് പറഞ്ഞു.
മറ്റുള്ളവർ
ടെസ്സയുടെയും നന്ദന്റെയും മുഖത്തേക്ക് മാറി മാറി നോക്കി.
"ഇത്
ആരാണ് , നന്ദൻ "
"ടെസ്സ
.. ഇത് ദേവകി .."
"ഐ
നോ ഷീ ഈസ് ദേവകി , കഴിഞ്ഞ രണ്ടു വർഷമായി ഇവൾ ഈ ഫ്ലോറിൽ ഉണ്ട്. എന്റെ ചോദ്യം ..
"
"ക്യാൻ
ഐ ആൻസർ യു ടെസ്സ .. ഐ ആം ഹിസ് വൈഫ് . മിസ്സിസ് ദേവകി നന്ദൻ "
(തുടരും
)
No comments:
Post a Comment