പെട്ടന്ന് നന്ദന്റെ
മുഖം മാറി , കുഞ്ഞു കുട്ടികളെ പോലെ ദേവകിയുടെ കൈകളിൽ മുഖം ചേർത്ത് അവൻ പൊട്ടി കരയാൻ
തുടങ്ങി.ക്ഷമിക്കണം എന്ന് പല തവണ അവൻ്റെ മനസ്സ് പറയുന്നതായി അവൾക്കു തോന്നി. മുൻപിൽ
ടെസ്സയും ബേബിച്ചായനും ഉള്ള കാര്യം മറന്നുകൊണ്ട് അവളവനെ തൻ്റെ നെഞ്ചോടു ചേർത്ത് മൂർദ്ധാവിൽ
പലതവണ ഉമ്മ വച്ചു .
പെട്ടന്ന് തന്നെ
നന്ദൻ അവളിൽ നിന്നും അകന്നു മാറി.
"സോറി
ടെസ്സ , ഒരു നിമിഷം ഞാൻ പരിസരം മറന്നു പോയി. "
"ഇട്സ്
ഓക്കെ "
നന്ദൻ വീണ്ടും
പറഞ്ഞു തുടങ്ങി.
രണ്ടാം വർഷത്തിൽ
ഇവൾ ഹോസ്റ്റലിലേക്ക് മാറി. ഒരു കണക്കിന് ഞങ്ങൾ പരസ്പരം കൂടുതൽ സമയം കാണുന്നതിന് അത്
സഹായിച്ചു. ജീവിതം അങ്ങിനെ കുഴപ്പമില്ലാതെ പോകുന്നതിനിടയിൽ ആണ് ഭാമക്ക് ഒരു കല്യാണ
ആലോചന വന്നത് . അവൾ MSC ലാസ്‌റ് ഇയർ പഠിക്കുകയായിരുന്നു. ഞങ്ങളുടെ വീട്ടിൽ നിന്നും
അഞ്ചോ ആറോ കിലോമീറ്റർ ദൂരത്തിൽ ആയിരുന്നു രാഹുലേട്ടന്റെ വീട്. ഭാമയെ പുള്ളിക്കാരൻ പലതവണ
കണ്ടിട്ടുണ്ട്. അങ്ങിനെ അദ്ദേഹം അവരുടെ വീട്ടിൽ പറഞ്ഞു. അവിടുത്തെ അമ്മ ടീച്ചർ ആയിരുന്നു.
ഞങ്ങളെ ഹൈസ്കൂളിൽ പഠിപ്പിച്ചുണ്ട്.പിന്നെ കുടുംബവും പരസ്പരം അറിയാം , അങ്ങിനെ കല്യാണ
ആലോചന മുറുകി. അച്ഛന് ഒരു വര്ഷം കൂടി സർവീസ് ഉണ്ട്. പെൻഷൻ ആയി ആറു മുതൽ ഒൻപതു മാസത്തിനകത്തു
മുഴുവൻ പൈസയും കിട്ടും, അതിനു ശേഷം അവളുടെ കല്യാണമായിരുന്നു ഞങ്ങളുടെ പ്ലാൻ. പക്ഷെ
രാഹുലേട്ടന്റെ വീട്ടുകാരുടെ നിർബന്ധം കാരണം പിന്നെ എല്ലാം പെട്ടന്നായിരുന്നു. കല്യാണം
തീരുമാനിച്ചു , വരുന്ന ഒക്ടോബറിൽ അവളുടെ പരീക്ഷക്ക് ശേഷം.
രാഹുലേട്ടൻ
അന്നെ ബാംഗ്ലൂരിൽ എഞ്ചിനീയർ ആണ്. പുള്ളിക്കാരന്റെ വീട്ടുകാർക്ക് കല്യാണം ഒരു ഓഡിറ്റോറിയത്തിൽ
നടത്തണമെന്നതിൽ കവിഞ്ഞു വേറൊരു ഡിമാൻഡും ഇല്ലായിരുന്നു. പക്ഷെ അവരുടെ അന്നത്തെ നിലയിൽ
എഴുപത്തഞ്ചു പവൻ സ്വർണം കൊടുക്കാമെന്നു ഞങ്ങൾ അവരോടു വിളിച്ചറിയിച്ചു. ഇപ്പോൾ പൈസ ഇല്ലാത്തതു
കാരണം പത്തു സെന്റ് സ്ഥലം വിൽക്കാമെന്നും ബാക്കി വീട് ഇരിക്കുന്ന പത്തു സെൻറ് പണയം
വയ്ക്കാമെന്നും തീരുമാനിച്ചു. ഉള്ളതെല്ലാം നുള്ളി പെറുക്കിയാലും ഒന്നും തികയില്ല എന്നറിഞ്ഞു
തന്നെ ഞാനും അച്ഛനും എല്ലാം തീരുമാനിച്ചു. അവളെ ആഗ്രഹിച്ചത് പോലെ ഡോക്ടർ ആക്കാൻ സാധിച്ചില്ല.
അത് കൊണ്ട് തന്നെ കിട്ടാവുന്നതിൽ നല്ല ആലോചന ആയതു കൊണ്ട് ഞങ്ങൾ വേറൊന്നും നോക്കിയില്ല.
അലക്സിന്റെ
അപ്പൻ ഇതറിഞ്ഞു പുറമെ പറഞ്ഞതിനേക്കാൾ കൂടിയ വിലക്ക് തന്നെ ആ സ്ഥലം വാങ്ങി. ഭൂപണയ ബാങ്കിൽ
ബാക്കി വീടും സ്ഥലവും പണയപ്പെടുത്തി. അങ്ങനെ ഭാമക്ക് വല്യ സ്വപ്‌നങ്ങൾ നൽകി ദിവസങ്ങൾ
മുന്നോട്ടു പോയി.
ജൂലൈ മാസം ആയിക്കാണും
, ഒരു രാത്രിയിൽ അച്ഛന് പെട്ടന്നൊരു വയറു വേദന. ഞാൻ ഹോസ്റ്റലിൽ ആണ്. വിളിച്ചു പറഞ്ഞതനുസരിച്ചു
എൻ്റെ കൂട്ടുകാർ അവിടുത്തെ ഒരു ഹോസ്പിറ്റലിൽ എത്തിച്ചു. അവർ കുറെ ടെസ്റ്റ് ഒക്കെ നടത്തി
അപ്പൻഡിസൈറ്റിസ് ആണെന്ന് വിധിയെഴുതി, ഉടനെ ഓപ്പറേഷൻ നടത്തണം എന്നും. ഞാൻ അതിരാവിലെ
ഹോസ്പിറ്റലിൽ എത്തി . ഉച്ചയോടെ ഓപ്പറേഷൻ കഴിഞ്ഞു ഒബ്സെർവഷൻ റൂമിലേക്ക് മാറ്റി. പെട്ടന്നുണ്ടായത്
കാരണം അമ്മയുടെ കയ്യിലുണ്ടായിരുന്ന സ്വർണം പണയം വച്ചാണ് തത്കാലം ചിലവെല്ലാം നടത്തിയത്.
ഹോസ്പിറ്റൽ
വിട്ട ശേഷം അച്ഛൻ കുറച്ചു നാൾ റസ്റ്റ് ആയിരുന്നു. കീ ഹോൾ ഓപ്പറേഷൻ ആയിരുന്നത് കൊണ്ട്
പെട്ടന്ന് തന്നെ അച്ഛൻ റിക്കവർ ആയി ഓഫീസിൽ പോകാൻ തുടങ്ങി. പക്ഷെ ഓഗസ്റ്റ് പകുതിയായപ്പോളേക്കും
പിന്നെയും അടിവയറ്റിൽ വേദന തുടങ്ങി. കൂട്ടുകാരുടെ നിർബന്ധം കാരണം ഞാൻ അവരെ എറണാകുളത്തു
കൊണ്ടുവന്നു . അവിടെ വച്ചാണ് നല്ലൊരു യൂറോളജിസ്റിനെ കാണിക്കാൻ മാത്യു അച്ചായൻ പറഞ്ഞത്.
ഒടുവിൽ ടെസ്റ്റുകൾ കുറെ നടത്തി അതൊരു പ്രോസ്റ്റേറ്റ് കാൻസർ ആണെന്ന് കണ്ടു പിടിച്ചു.
ഒരല്പം കൂടിയ സ്റ്റേജ് . ഉടനൊരു ഓപ്പറേഷൻ വേണം. എന്തൊക്കെയോ കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞു
. ഉടൻ ചികിൽസ തുടങ്ങണമെന്നും , ഓപ്പറേഷൻ നടത്തി ഗ്രോത് മുറിച്ചു കളഞ്ഞില്ലങ്കിൽ നട്ടെല്ലിൽ
കേറും എന്നും പിന്നെ റിസ്ക് ആണെന്നും മനസ്സിലായി.ഭാമയും അമ്മയും ആകെ തകർന്നിരുപ്പാണ്.
ഒടുവിൽ ഓപ്പറേഷന് ഞങ്ങൾ തീരുമാനിച്ചു. പി വി എസ് ഹോസ്പിറ്റലിൽ ആയിരുന്ന ഓപ്പറേഷൻ. കുറച്ചു
ദിവസം അവിടെ അഡ്മിറ്റ് ആയിരുന്നു. ഒടിവിൽ എല്ലാം കഴിഞ്ഞു സെപ്റ്റംബർ ആദ്യം വീട്ടിലേക്കു
തിരിച്ചു പോയി. സ്ഥലം വിറ്റു കിട്ടിയ പൈസ കുറെ ആ വഴിക്കു ചിലവായി . കേട്ടിടത്തോളം ഏറ്റവും
റിസ്ക് കുറഞ്ഞ ഒരു കാൻസർ ആണ് പ്രോസ്റ്റേറ്റ്, അതിലുപരി അമ്പതു വയസ്സിനു മുകളിൽ ഉള്ള
പുരുഷന്മാർക്ക് വരാനുള്ള ചാൻസ് കൂടുതൽ ആണ് താനും. എന്തായാലൂം അടുപ്പിച്ചു രണ്ടു ഓപ്പറേഷനും
ഹോസ്പിറ്റൽ വാസവും അച്ഛന്റെ ആരോഗ്യവും ഞങ്ങളുടെ സാമ്പത്തിക ശേഷിയും പിന്നെയും തകർത്തു.
എഴുപത്തഞ്ചു
പവൻ പോയിട്ട് അമ്പതു കൊടുക്കാൻ പറ്റാത്ത അവസ്‌ഥ . സ്റ്റിച്ച് എല്ലാം എടുത്തിട്ട് ഞാനും
അച്ഛനും രാഹുലേട്ടന്റെ വീട്ടിൽ പോയി. അന്നാദ്യമായി അച്ഛന്റെ തല കുനിഞ്ഞിരിക്കുന്നതു
ഞാൻ കണ്ടു. അവരുടെ മുൻപിൽ കൈകൂപ്പി അച്ഛൻ അപേക്ഷിച്ചു .
"ഞങ്ങൾക്കിപ്പോൾ
പറഞ്ഞപോലെ മുഴുവൻ സ്വർണവും തരാൻ സാധിക്കില്ല ,എന്റെ അവസ്‌ഥ അങ്ങിനെ ആയി പോയി. ഒരു വര്ഷം
കൊണ്ട് ഞാൻ മുഴുവൻ തന്നു തീർക്കാം, എന്റെ മോൾക്ക് ഒരുപാടു ആഗ്രഹങ്ങൾ കൊടുത്തു പോയി.ഉപേക്ഷിക്കരുത്
..."
രാഹുലേട്ടന്റെ
അമ്മ ഒന്നും പറയാതെ അകത്തേക്കു പോയി ഒരു പെട്ടി കൊണ്ട് വന്നു അച്ഛന്റെ കയ്യിൽ കൊടുത്തു.
കുറച്ചു പഴയ സ്വർണം ആയിരുന്നു അത്. അവരുടെ കല്യാണത്തിനോ മറ്റോ വാങ്ങിയതു.
"ഞങ്ങൾ
പെണ്ണിനെ മാത്രമേ ചോദിച്ചുള്ളൂ, സ്വർണത്തിന്റെ കണക്കു നിങ്ങളാണ് പറഞ്ഞത്. പിന്നെ മറ്റുള്ളവരുടെ
മുൻപിൽ നിങ്ങളുടെയും അവളുടെയും തല കുനിയരുത്. ഇതു മുഴുവൻ അവള്കുള്ളതാണ്, ഇവിടെ വന്നിട്ട്
കൊടുക്കാമെന്നാണ് വിചാരിച്ചതു , ഏതായാലും അവൾ ഇത് ഇട്ടു തന്നെ ഇങ്ങോട്ടു വരട്ടെ."
അത് മേടിക്കാൻ
ഞങ്ങൾ മടിക്കുന്നത് കണ്ടു രാഹുലേട്ടന്റെ അച്ഛൻ പറഞ്ഞു
"മേടിക്കൂ,
ഞങ്ങൾക്ക് അങ്ങിനെ ആർത്തിയൊന്നുമില്ല, ആകെ ഒരു മകനേയുള്ളു, ഇതെല്ലാം അവനുള്ളതാണ്, അതിനു
പുറമെ അവനും സമ്പാതിക്കുന്നുണ്ട്. നിങ്ങൾ ഒന്ന് കൊണ്ടും പേടിക്കണ്ട".
ഭാമ ചെന്ന്
കേറുന്ന വീട്ടിൽ അവൾക്കൊരു സങ്കടവും വരില്ല എന്ന തിരിച്ചറിവിൽ നന്ദിയോടെ ഞാൻ അവരുടെ
കാലുകൾ തൊട്ടു തൊഴുതു .
പെട്ടന്ന് ഒക്ടോബര്
ആയി ഭാമയുടെ കല്യാണം വേറെ കുഴപ്പങ്ങളില്ലാതെ കഴിഞ്ഞു. രാഹുലേട്ടൻ മൂത്ത മകന്റെ അവകാശത്തോടെ
വീട്ടിൽ വന്നു പല കാര്യങ്ങളിലും അച്ഛനെ സഹായിച്ചു. ഒരു പക്ഷെ ഞങ്ങളുടെ പ്രാർത്ഥനക്ക്
ദൈവം തന്ന സമ്മാനമായിരുന്നു രാഹുലേട്ടൻ.
എന്റെ പ്രശ്നങ്ങൾ
അറിയാവുന്നതു കൊണ്ട് hodയും പ്രിൻസിപ്പലും അറ്റെൻഡൻസിന്റെ കാര്യങ്ങൾ എല്ലാം ശെരിയാക്കി
. അലക്‌സും ജോബിയും രാജേഷും ആദ്യമായി മുഴുവൻ പോർഷനും പഠിച്ചെടുത്തു എന്നെ സഹായിച്ചു.
റെക്കോർഡുകളും അസൈന്മെന്റുകളും എല്ലാം അവർ തന്നെയാണ് എനിക്ക് വേണ്ടി കവർ ചെയ്തത്.
ഞങ്ങൾ ആറാം
സെമസ്റ്ററിലേക്കു കടന്നു. നിന്ന് തിരിയാൻ വയ്യാത്ത അവസ്ഥ . പഠിത്തം , ജോലി പിന്നെ ഇവളും,
ചില ദിവസങ്ങളിൽ മൂന്നോ നാലോ മണിക്കൂർ മാത്രമായിരുന്നു ഉറങ്ങിയിരുന്നത്. അത് കൊണ്ട്
ഗുണമുണ്ടായത് അലക്സിനും ജോബിക്കും ആയിരുന്നു. എന്നോടുള്ള സ്നേഹം കാരണം രണ്ടു പേരും
കറക്കം നിർത്തി പഠിപ്പിസ്റ്റ് കൾ ആയി മാറി.
നന്ദൻ പറഞ്ഞു
നിർത്തി.
"പ്രശ്നങ്ങൾ
എല്ലാം തീർന്നിട്ടും പിന്നെയും നിങ്ങൾ എന്തിനാ പിരിഞ്ഞേ " ടെസ്സ ഇടയ്ക്കു കയറി
ചോദിച്ചു.
"എന്നോടുള്ള
സ്നേഹം കൂടിയിട്ട് .. ആത്മാർത്ഥത കൂടി ത്യാഗം ചെയ്തതല്ലേ, നിനക്കു നല്ല ചെക്കന്മാരെ
കിട്ടും എന്ന ക്ളീഷേ ഡയലോഗ് അടിച്ചു ഒറ്റ പോക്കല്ലായിരുന്നോ... എന്നെ മറക്കണം എന്ന്
പറഞ്ഞു തിരിഞ്ഞു നോൽക്കാതെ പോയാൽ , പുറകെ വിളിക്കാൻ , മറന്നു കളയാൻ , അല്ലങ്കിൽ ഒരു
മൂലയ്ക്ക് കരഞ്ഞിരിക്കാൻ ഞാൻ സീരിയലിലെ നായിക അല്ല. ദേവകിയാണ് , മാമ്പുള്ളി കോവിലകത്തെ
ദേവകി നാരായണൻ . ഞാൻ സ്നേഹിച്ചതു നിങ്ങളെ നഷ്ടപ്പെടുത്താൻ അല്ല നേടിയെടുക്കാൻ വേണ്ടി
മാത്രമാണ്. അത് കൊണ്ടാണ് ഒരു നിഴല് പോലെ നിങ്ങളുടെ പുറകെ ഞാൻ ഉണ്ടായിരുന്നത്.
" ദേവകി പറഞ്ഞ നിർത്തി. അവളുടെ മുഖം ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ ചുവന്നു തുടുത്തിരുന്നു.
പക്ഷെ പറഞ്ഞ വാക്കുകൾക്ക് പതർച്ച തീരെ ഉണ്ടായിരുന്നില്ല.
"ഇപ്പോളും
രണ്ടു പേരും ശെരിയായ റീസൺ പറഞ്ഞില്ലല്ലോ" ബേബിച്ചായൻ രണ്ടുപേരോടുമായി ചോദിച്ചു.
(തുടരും)
No comments:
Post a Comment