Monday, August 5, 2019

803ലെ ശ്യാമ 5


വഴിപാടു കൗണ്ടറിൽ നിന്നും നെയ്‌വിളക്കുമായി അമ്പലത്തിലേക്ക് കയറി പോകുന്ന ആ പെൺകുട്ടിയെ കണ്ടു നന്ദൻ അമ്പരന്നു. അവിടുത്തെ കൽത്തൂണിൽ ചാരിനിന്നു ആദ്യമായി കാണുന്നപോലെ അവളെ കണ്ണ് നിറയെ കണ്ടു . അവന്റെ ഉള്ളിൽ അപ്പോൾ ഒരു പഞ്ചാരി മേളം കൊട്ടി കയറാൻ തുടങ്ങി …

"ദേവകി നാരായണൻ .. ദേവൂട്ടൻ.."

അവന്റെ മനസ്സിൽ അവളുടെ പേരുകൾ മിന്നി മറഞ്ഞു. . നഷ്ടപെട്ട തന്റെ ദേവൂട്ടനെ തിരിച്ചു തന്ന ശ്യാമക്ക് നന്ദി പറയാൻ തിരിഞ്ഞു നോക്കിയപ്പോൾ അവിടം ശൂന്യമായിരുന്നു.ഇനി ഒരിക്കൽ കൂടി ദേവകിയെ നഷ്ടപ്പെടുത്താൻ ആകില്ല എന്ന് തിരിച്ചറിഞ്ഞ അടുത്ത നിമിഷം അവൻ അമ്പലത്തിനകത്തേയ്ക്കു കയറി.

ദേവകിയും കൂട്ടുകാരിയും ഗണപതി നടയിൽ തൊഴുതു മുന്നോട്ട് നീങ്ങി. പൂജാരിയുടെ കയ്യിൽ അർച്ചനയുടെ താലം കൊടുത്തു പേരും നാളും പറഞ്ഞു .

"നന്ദൻ ... തിരുവോണം "

അത് കേട്ടു ദേവകിയെ വിളിക്കാൻ തുനിഞ്ഞ നന്ദൻ ഒന്ന് പുറകോട്ടു മാറി.

"ഡി മോളെ .. നീ എന്തിനാ എപ്പോളും അങ്ങേർക്കു വേണ്ടി ഇങ്ങനെ വഴിപാട് കഴിപ്പിക്കുന്നെ , നീ ഇവിടെ ഉണ്ടന്ന് നേരിട്ട് പറഞ്ഞാൽ പോരെ ... ഇനിയും പറഞ്ഞില്ലെങ്കിൽ വേറെ പെൺകുട്ടികൾ കൊണ്ടുപോകും "

"പ്രിയേ .. നിന്നോട് പല തവണ പറഞ്ഞിട്ടിട്ടുണ്ട് നന്ദേട്ടനെ പറ്റി ഒന്നും പറയരുതെന്ന് .. നീ ഇങ്ങോട്ടു വാ , എല്ലാവരും നോക്കുന്നു "

ദേവകി തെന്റെ കൂട്ടുകാരിയുടെ കൈകൾ പിടിച്ചു വലിച്ചു നെയ്‌വിളക്ക് കത്തിക്കുന്ന തട്ടിന്റെ അടുക്കലേക്കു പോയി.
"നിന്റെ ആ നസ്രാണി ചെക്കൻ ചാടി പോകാതിരിക്കാൻ പ്രാർത്ഥിക്കു , ഞാൻ ഈ നെയ് വിളക്ക് കത്തിക്കട്ടെ "

അവരുടെ അടുത്തേക്ക് നന്ദൻ നടന്നടുത്തു 

"ഞാൻ സഹായിക്കണൊ ദേവൂട്ടാ " ഒരു ഞട്ടലോടെ ദേവകി തിരിഞ്ഞു നോക്കി.

ഒരു ചെറു പുഞ്ചിരിയുമായി നന്ദേട്ടൻ

"നന്ദേട്ടൻ .." ഉയർന്നു വന്ന വിങ്ങൽ ഉള്ളിലൊതുക്കി അവൾ വിലക്ക് നന്ദന് നേരെ നീട്ടി. അവൻ അവളുടെ കയ്യിൽ ചേർത്ത് പിടിച്ചു ആ വിലക്ക് കത്തിച്ചു. അവളുടെ കണ്ണുകളിൽ നിന്നും കണ്ണ് നീര് ഒഴുകാൻ തുടങ്ങി.

"അമ്പലമാണ് പൊന്നെ .. സീൻ ആക്കരുത്. നിനക്ക് ഞാൻ സമയം തരാം "

ദേവകി പുഞ്ചിരിച്ചു , അവിടുത്തെ നെയ്‌വിളക്കുകളുടെ പ്രകാശത്തിൽ അവളുടെ മുഖം കൂടുതൽ തിളങ്ങുന്നത് പോലെ നന്ദന് തോന്നി.

" ദേവൂട്ടൻ പോയി അർച്ചന പ്രസാദം വാങ്ങി വാ "

നന്ദൻ അവളെ തള്ളി പൂജാരിയുടെ അടുത്തേക് വിട്ടു .പരമശിവന്റേയും ദേവിയുടെയും നടയിൽ തൊഴുതു അവൻ പുറത്തിറങ്ങി. ദേവകി അവന്റെ അടുത്തെത്തി , ചന്ദനവും കുങ്കുമവും ചേർത്ത് നെറ്റിയിൽ തൊടുവിച്ചു.

"പ്രിയേ , നിനക്ക് പിജി യിലോട്ടു പോകാനുള്ള വഴി അറിയാമല്ലോ അല്ലെ , ഞാൻ ഇവളെ കൊണ്ട് പോകുവാ , രാത്രിയിൽ തിരിച്ചു കൊണ്ട് വന്നു വിടാം "

അപ്പോളും തങ്ങളെ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന പ്രിയയോട് നന്ദൻ ചോദിച്ചു .

"അറിയാം"

വീണ്ടുമൊരു ചോദ്യത്തിനു നിൽക്കാതെ നന്ദൻ ദേവകിയുടെ കൈ പിടിച്ചു മുൻപോട്ടു നടന്നു.

"വാ .. ഒത്തിരി പറയാനും ചോദിക്കാനും ഉണ്ട് " നന്ദൻ ബുള്ളറ്റിൽ കയറി ഹെൽമറ്റ് നീട്ടി അവളോട് പറഞ്ഞു.

മറുപടി ഒന്നും പറയാതെ അവൾ പുറകിൽ കയറി അവനെ മുറുകെ പുണർന്നു. ഇനി വിട്ടു പോകരുത് എന്ന് ആശിക്കുന്ന പോലെ ...

"എങ്ങോട്ടാ പോകണ്ടതു ?"

"എങ്ങോട്ടു വേണമെങ്കിലും നന്ദേട്ടാ "

അപ്പോൾ അടുത്തുള്ള പാർക്കിൽ അവരെ ഏറെ ഇഷ്ടത്തോടെ നോക്കിയിരിക്കുന്ന രണ്ടു നിറമിഴികൾ അവർക്കു മനസ്സുകൊണ്ട് ആശംസകൾ നേർന്നു.

നന്ദൻ ഊടുവഴികളിലൂടെ ബുള്ളറ്റ് ഓടിച്ചു BTM ലെ മ്യൂസിക് ഫൗണ്ടൻ പാർക്കിലെത്തി , ഒഴിഞ്ഞ ഒരു ചാര് ബെഞ്ചിൽ അവർ ഇരുന്നു .

ഒരക്ഷരം പറയാതെ നന്ദന്റെ നെഞ്ചിലേക്ക് ചാരി കിടക്കുകയായിരുന്നു ദേവകി . ഒടുവിൽ നെഞ്ചിൽ നനവ് തട്ടിയപ്പോൾ ആർദ്രമായി അവൻ വിളിച്ചു

"ദേവൂട്ടാ "

"ഹും "

"എന്നോട് വെറുപ്പ് തോന്നിയിരുന്നോ "

"എന്തിനു ,എന്നും സ്നേഹിച്ചിട്ടേയുള്ളൂ .. എനിക്കതെ അറിയാവൂ .. എങ്കിലും എന്നെ മറന്നു എങ്ങനെ നന്ദേട്ടൻ ജീവിച്ചു എന്നുള്ളത് എനിക്കത്ഭുതമായിരുന്നു. പക്ഷെ ഞാൻ എന്നും ഒരു നിഴൽ പോലെ കൂടെ ഉണ്ടായിരുന്നു ഇവിടെ വരെ "

"എങ്ങനെ "

"ലച്ചു വഴി ഞാൻ എല്ലാം അറിയുന്നുണ്ടായിരുന്നു , പിന്നെ രണ്ടു കൊല്ലമായി നന്ദേട്ടന്റെ അതെ ഫ്ലോറിൽ ഞാനും ജോലി ചെയ്യുന്നു "

"എന്റെ ഫ്ലോറിൽ .."

"അതെ .. സിവിക് സോഫ്റ്റ് ഡെവലപ്മെന്റ് ടീമിൽ "

"എന്നിട്ടും ഞാൻ കണ്ടിട്ടില്ലല്ലോ "

"ഞാൻ നന്ദേട്ടന്റെ മുൻപിൽ വന്നിട്ടില്ല എന്നതാണ് സത്യം , പിന്നെ എല്ലാ കൊല്ലവും ബെസ്റ്റ് എംപ്ലോയീ അവാർഡ് കിട്ടുന്ന നന്ദേട്ടനെ ഓഡിറ്റോറിയത്തിൽ വച്ച് പലതവണ കണ്ടിട്ടുണ്ട് . ആരോടും ഒരു നന്ദി വാക്കുപോലും പറയാതെ ഇറങ്ങി പോകുന്ന , ഫ്ലോറിലെ ചൂടൻ നന്ദനെ എന്നും കാണാറുണ്ട് . എന്തിനാ അങ്ങിനെ ഒരു മുഖംമൂടി .. ഞാൻ കണ്ടിട്ടുള്ള നന്ദൻ എന്ത് പാവമായിരുന്നു. എല്ലാവരെയും സഹായിക്കുന്ന , ആരോടും മുഖം കറുപ്പിച്ചു സംസാരിക്കാറില്ലാത്ത, എന്നും എപ്പോളും പുഞ്ചിരിക്കുന്ന മുഖമുള്ള നന്ദൻ "

"ആ നന്ദൻ ഇപ്പോൾ ഇല്ല ദേവു ... അന്ന് പറഞ്ഞില്ലേ ആ പഴയ നന്ദനനാകാൻ എനിക്ക് ഇനി സാധിക്കില്ല. ചിലപ്പോളൊക്കെ എന്നോട് തന്നെ എനിക്ക് വെറുപ്പു തോന്നിയിരുന്നു. ഇപ്പൊ എല്ലാം ശീലമായി "

"അപ്പൊ ഞാൻ "

"നിന്നെയും … നിന്നെയും ഞാൻ മറന്നിരുന്നു .. ഇന്ന് അമ്പലത്തിൽ കാണുന്നത് വരെ . എന്നോട് നിനക്ക് വെറുപ്പായിരിക്കും എന്നാണ് കരുതിയത് . "

"നന്ദേട്ടനെ വെറുക്കാനോ " അവളുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി.

"ഇല്ല ദേവൂട്ടാ , ഇനി നിന്റെ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല. ഇപ്പോൾ എനിക്ക് ഒരു പെൺകുട്ടിയെ , ഒരു കുടുംബത്തെ അന്തസ്സായി പോറ്റാനുള്ള കഴിവുണ്ട് "

അല്പസമയത്തെ മൗനത്തിനു ശേഷം നെഞ്ചിൽ തല ചേർത്ത് തന്നെ നോക്കിയിരിക്കുന്ന ദേവകിയെ അവൻ പുണർന്നു അവളുടെ നെറ്റിയിൽ ചുംബിച്ചു.

"ദേവുട്ടാ .. നീ എന്താ ഒന്നും മിണ്ടാത്തെ "

"എനിക്കൊന്നും പറയാനില്ല , ഇങ്ങനെ ജീവിതം മുഴുവൻ കണ്ടുകൊണ്ടിരിന്നാൽ മതി .. ഇനി എന്നെ അടർത്തി മാറ്റാതിരുന്നാൽ മതി. " നന്ദന്റെ നെഞ്ച് കണ്ണുനീരിനാൽ നനഞ്ഞു.

അവർ രണ്ടുപേരും പരസ്പരം കണ്ണുകളിൽ നോക്കി കഴിഞ്ഞ നാലഞ്ചു വർഷത്തെ കഥകൾ പറഞ്ഞു കൊണ്ടിരുന്നു..

തലേ രാത്രിയിലെ പോലെ , പടർന്നു വന്ന കാര്മേഘങ്ങൾക്കിടയിലൂടെ അങ്ങ് ദൂരെ തെളിഞ്ഞു നിന്ന ആ നക്ഷത്രം അവരെ നോക്കി പുഞ്ചിരിച്ചു..

തുടരും 

No comments:

Post a Comment