"രാഹുൽ രേവതി .. കൊള്ളാല്ലോ.. നിന്റെ അച്ഛന്റെ പേര് രേവതി എന്നാണോ.. "
കൂട്ടത്തിൽ നിന്നൊരുവൻ അവന്റെ
താടിയിൽ പിടിച്ചു മുഖമുയർത്തി .
"ഇനി മറ്റേ സെറ്റപ്പ്
ആന്നോ .. ഏതു .. ഈ രേവതി അച്ഛനാകാൻ വേണ്ടി.. "
അടുത്ത് നിന്ന മറ്റൊരുവൻ ഇരു
കൈപ്പത്തികളും കൂട്ടിയടിച്ചു .
"ഗയ്‌സ്.. പ്ളീസ്..
"
തന്റെ വലതു കയ്യിൽ രാഹുലിന്റെ
പിടി മുറുകുന്നതറിഞ്ഞു അമ്മു തന്റെ കൂട്ടുകാരെ ദയനീയ ഭാവത്തിൽ നോക്കി .
"ഹേയ്..ഇതതൊന്നും ആയിരിക്കില്ല.
അച്ഛൻ ആരാന്നു നിശ്ചയം ഇല്ലാത്ത കാരണം അമ്മയുടെ പേര് ചേർത്തതായിരിക്കും അല്ലേടാ...
"
"അർജുൻ.. "
അവന്റെ നിറയാറായ കണ്ണുകൾ അടുത്ത
നിമിഷം ദേഷ്യം കൊണ്ട് ചുവന്നു വരുന്നത് കണ്ടു അമ്മുവിനു ആശങ്കയായി .
"ഒന്ന് ചുമ്മാതിരിയടി..
ഇവൻ ഇനി നമ്മളെയൊന്നും മറക്കരുത്.. ജീവിതത്തിൽ ഒരിക്കലും.. ഓരോ പിഴച്ച സാധനകൾ ...
"
രാഹുൽ ദേഷ്യത്തോടെ അമ്മുവിൻറെ
കൈ കുടഞ്ഞെറിഞ്ഞു അർജുന്റെ നേരെ നീങ്ങി ..
"എന്താ അവിടെ..
"
പ്രിൻസിപ്പലച്ചന്റെ ശബ്ദം
കേട്ട് എല്ലാവരും നിശബ്ദരായി .
"ഡാ ചെക്കാ... ഇവിടെ
നടന്നതൊക്കെ അങ്ങേരോട് പറഞ്ഞാൽ അറിയാല്ലോ .. നീ കട്ടപ്പന കാണില്ല... "
അർജുൻ രഹസ്യമായി അവനരുകിലേക്കു
ചെന്ന് തോളിലൂടെ കയ്യിട്ടു ചേർത്ത് നിർത്തി .
"എന്താടാ ..എല്ലാം കൂട്ടം
കൂടി നിൽക്കാൻ... "
അച്ചൻ അവരുടെ അടുത്തേക്കെത്തി
..
"അത് ഫാദർ.. ഇന്നലത്തെ
സെമിനാറിന്റെ ഒരു കാര്യം സംശയം ചോദിച്ചതാ.. "
രാഹുൽ ഇടയ്ക്കു കയറി പറഞ്ഞു
..
"ഹ്മ്മ്.. സംശയം തീർന്നാൽ
എല്ലാവരും ക്ലാസ്സിലേക്ക് പോ.. ബെല്ലടിക്കാറായി ... "
വാച്ചിൽ നോക്കി ഫാദർ പറഞ്ഞു
തീർന്നതും എല്ലാവരും തിരികെ ക്ലസ്സിലേക്കു പോയിരുന്നു .
"എന്തായിരുന്നു സീനിയേഴ്‌സുമായി
ഒരു ചർച്ച.. "
രാഹുൽ , താൻ തലേ ദിവസം ഇരുന്ന
ബെഞ്ചിനരികിൽ എത്തിയപ്പോഴേക്കും അവിടേക്കു മറ്റൊരുവനൊപ്പം ഐസക്ക് വന്നിരുന്നു .
"ഹേയ്..ഒന്നുമില്ല..ചുമ്മാ..
"
" അവന്മാര് അത്ര ശെരിയല്ല.
ഞാനുമായി ഒന്ന് കോർത്തതാ .. പിന്നെ ഞാൻ ലോക്കൽ ആണെന്നറിഞ്ഞപ്പോൾ ഒന്നും മിണ്ടിയില്ല..
"
"ഹ്മ്മ്.."
രാഹുൽ ബെഞ്ചിലിക്കിരുന്നു
ഐസക്കിന്റെ അടുത്തിരുന്നവനെ നോക്കി .
"ഞാൻ അഭിലാഷ്.. ഞങ്ങൾ
രണ്ടു പേരും പ്ലസ് ടു മുതലേ ഫ്രണ്ട്സാ .. നീയും കൂടിക്കോ ."
"ഉം .. ഞാൻ രാഹുൽ .."
അഭിലാഷിനെ നോക്കി പുഞ്ചിരിച്ചു
അവൻ തന്റെ തോളിലെ ബാഗ് ഡെസ്കിലേക്കു വച്ചു .
###############
ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചപ്പോൾ
, രാഹുൽ തന്റെ ബാഗുമായി ബെഞ്ചിൽ നിന്നും എഴുനേറ്റു പുറത്തേക്കു നടക്കാൻ തുടങ്ങി
"ഡാ .. നില്ക്കു ഞങ്ങളും
വരുന്നു.. "
ഐസക്ക് അവന്റെ തോളിൽ പിടിച്ചപ്പോൾ
, അവൻ ചോദ്യ ഭാവത്തിൽ നോക്കി
"അല്ല.. നമുക്കൊരുമിച്ചു
കഴിക്കാം എന്നാ പറഞ്ഞെ. വാ.. "
ചാപ്പലിനു മുൻപിലെ പടിക്കെട്ടിൽ
ഐസക്ക് തന്റെ ഇലപ്പൊതി തുറന്നു വച്ചു .അതിൽ ഒരാൾക്ക് കഴിക്കാനുള്ളതിലും കൂടുതൽ ഭക്ഷണം
കണ്ടു രാഹുൽ തെല്ലൊരതിശയത്തോടെ അവനെ നോക്കി.പിന്നെ തന്റെ ബാഗിൽ നിന്നും ത്രേസ്യ ചേടത്തി
തന്നു വിട്ട വട്ട പത്രം തുറന്നു അതിലെ പുട്ടും കടലും കഴിക്കാൻ തുടങ്ങി. പ്രായമായതല്ലേ
, എനിക്ക് വേണ്ടി രാവിലെ ചോറുണ്ടാക്കണ്ട എന്നു പറഞ്ഞിട്ട് , പ്രാതലിന്റെ ബാക്കിയുമായാണ്
അവൻ കോളേജിലേക്ക് വന്നത്.
" അഹ്.. പുട്ടും കടലും..
നീ ഈ ചോറ് തിന്നു, ഞാൻ പുട്ടു കഴിച്ചോളാം.. "
"എനിക്കും വേണം..
"
ഐസക്ക് അവന്റെ പാത്രം പിടിച്ചു
വാങ്ങി ഇലപ്പൊതി അവനു നേരെ നീട്ടി ഒപ്പം അഭിലാഷും . തന്റെ അവസ്ഥ ഐസക്ക് അറിഞ്ഞിരിക്കുന്നത്
കൊണ്ടാണ് ഒരാൾക്ക് കൂടിയുള്ള ഭക്ഷണം അവൻ കൊണ്ട് വന്നിരിക്കുന്നതെന്നവന് മനസ്സിലായി.
എങ്കിൽ പോലും ആ സഹതാപം പുറത്തു കാണിക്കാത്ത ഐസക്കിനോടും അഭിലാഷിനോടും അവനു ഇഷ്ടം തോന്നി
, കാരണം ആദ്യമായി ആണ് സഹതാപം പറയാതെ സ്നേഹം തനിക്കു ലഭിക്കുന്നത്.
വൈകിട്ട് വീട്ടിലെത്തി വസ്ത്രം
മാറി അടുക്കളയിലേക്കു ചെല്ലുമ്പോൾ ത്രേസ്യ ചേടത്തി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്
.
"അമ്മച്ചി എന്തിയെ..
"
അടുക്കളയിൽ നിന്നും നിറഞ്ഞ
ചായ കപ്പുമായി അടുക്കളയുടെ വെളിയിലുള്ള നടക്കല്ലിൽ ഇരുന്നു രാഹുൽ ത്രേസ്യ ചേടത്തിയോട്
ചോദിച്ചു .
"മറിയ ചേച്ചി പള്ളീൽ
പോയി , അത് വഴി ചന്തക്കും പോകും .. "
അടുത്ത ദിവസത്തേക്കുള്ള പച്ചക്കറികൾ
അരിയാനായി ഒരു മുറത്തിലാക്കി അവനരുകിൽ വന്നവർ ഇരുന്നു .
"ചേട്ടത്തി എത്ര നാളായി
ഇവിടെ.. വീടെവിടാ.. "
"എന്റെ വീടിവിടടുത്താ
മോനെ.. കെട്ടിച്ചു വിട്ടു രണ്ടു പുള്ളേരായപ്പോ കെട്ടിയോൻ ഇട്ടേച്ചും പോയി. പിന്നെ ഞാൻ
നാട്ടിലേക്ക് പൊന്നു. അങ്ങിനാ ഇവിടെ പണിക്കു കേറിയേ.. സാറു മരിച്ച പിന്നെ ഞാൻ ഇവിടെ
തന്നാ .. വീട്ടിൽ മൂത്ത മകനും ഭാര്യേം ഒക്കെ ഉണ്ട്. ഇടയ്ക്കു പോകും..അത്രേ ഉള്ളൂ..
"
അവർ ഇടതു കൈ കൊണ്ട് മുറം പിടിച്ചു,
കത്തി പിടിച്ചിരിക്കുന്ന വലതു കൈപ്പത്തിയുടെ പുറം ഭാഗം കൊണ്ട് കണ്ണും മൂക്കും തുടച്ചു
..
"ഉള്ളിക്ക് ഭയങ്കര നീറ്റലാ
അല്ലെ ചേട്ടത്തി.. "
അവരുടെ മനസ്സിൽ നിറഞ്ഞു വരുന്ന
സങ്കടത്തെ ലഘൂകരിക്കാനെന്നവണ്ണം രാഹുൽ ദൂരേക്കെ നോക്കി പറഞ്ഞു .
"ആ മക്കളെ .. നല്ല നീറ്റലാ..
കുറെ കാലം നീറി നീറി കഴിഞ്ഞു.. ഒറ്റക്കാ ഞാൻ വളർത്തിയെ രണ്ടിനേം ..മോളെ കെട്ടിച്ചു,
മോനേം..."
അവരും അവനോടൊപ്പം ദൂരേക്ക്
നോക്കി ..
"അല്ല ചേട്ടത്തി.. ചേടത്തീടെ
മക്കൾക്ക് അമ്മയെന്ന് പറയാൻ ഒരാളുണ്ടല്ലോ, നോക്കി വലുതാക്കിയില്ലേ.. എനിക്കോ . എവിടെ
ചെന്നാലും അവസാനം ഒരൊറ്റ ഡയലോഗിൽ തീരില്ലേ ജീവിതം.. പിഴച്ചു പെറ്റവൻ.."
അവന്റെ കണ്ണുകൾ നിറഞ്ഞു ,
രണ്ടോ മൂന്നോ തുള്ളി കണ്ണുനീർ കയ്യിലിരുന്ന പാത്രത്തിലേക്ക് വീണു .
"കുഞ്ഞു എന്തിനാ അങ്ങിനെ
ഒക്കെ വിചാരിക്കണേ.. പറയുന്നവരുടെ മുഖത്തു നോക്കി ആട്ടണം.. "
ത്രേസ്യ ചേടത്തിയുടെ സ്വരം
മാറുന്നത് അവൻ അറിഞ്ഞു..
"ഇതൊക്കെ ഒഴിവാക്കാം
എന്ന് കരുതിയാ ഇവീടെ വന്നേ.. എന്നിട്ടും , ഇത് കേൾക്കുമ്പോ .. "
"ഇവിടേം അങ്ങിനെ പറഞ്ഞോ..
എവിടാ കോളേജിലാ.. "
"ഹ്മ്മ് .. "
"ആരാ നിന്നോടിങ്ങനെ പറഞ്ഞെ
.. അടിച്ചവന്റെ കരണം പുകക്കണം , വേറെ പ്രശ്‍നം ഉണ്ടായാൽ നീ കവലക്കു പോരെ.. "
അത് പറഞ്ഞത് ഒരു പുരുഷ ശബ്ദമായിരുന്നു
.. മുപ്പതോളം വയസ്സുള്ള ഒരു ചെറുപ്പക്കാരൻ .. ഇരു കൈകളിലും രണ്ടു സഞ്ചി നിറയെ സാധനങ്ങളും
.
"ഡാ ടോണി.. നീ വേണ്ടാത്തതൊന്നും
ആ കൊച്ചിന് പറഞ്ഞു കൊടുക്കാതെ , അതെല്ലാം ഉള്ളിൽ കൊണ്ടേ വച്ചേ .... "
ത്രേസ്യ ചേടത്തി അവനു നേരെ
കയർത്തു സംസാരിച്ചു രാഹുലിന് നേരെ തിരിഞ്ഞു.
"മോൻ , അവൻ പറയണതൊന്നും
കാര്യമാക്കണ്ട.. എന്റെ ചെക്കനാ.. "
ടോണി അകത്തേക്ക് സഞ്ചികൾ വച്ച്
ഇറങ്ങി വന്നു .
"ഇതൊക്കെ ഞാനും കുറെ
കേട്ടതാ, നാട്ടുകാരുടെ വായീന്നു .. തന്ത ഇല്ലാത്തവൻ, പിഴച്ചു പെറ്റവൻ.. ഇവിടുത്തെ പള്ളി
പ്രമാണമാർ വരെ അങ്ങിനെ പറഞ്ഞിട്ടുണ്ട്.. അമ്മച്ചീടെ പേരിൽ വേറെ കുറെ ചീത്തയും.. ഒടുവിൽ
പെങ്ങളുടെ കല്യാണത്തിന് ഒടക്കു വച്ചപ്പോ ഒന്ന് രണ്ടെണ്ണത്തെ മാർകെറ്റിൽ ഇട്ടു തല്ലി
.. അതോടെ എല്ലാത്തിന്റെയും വിഷമം തീർന്നു.. "
അവന്റെ തോളിൽ പിടിച്ചു ടോണി
പറഞ്ഞു ..
"അതാ പറഞ്ഞെ.. ഇനി ഇമ്മാതിരി
വർത്താനം കേട്ടാൽ പൊട്ടിച്ചേക്കാൻ .. എന്നിട്ടു കവലക്കു വാ .. ഞാൻ ആവിടെ ഓട്ടോയുമായി
കാണും.. കോളേജ് പുള്ളേരാണേലും വലിയന്മാരാണെലും എല്ലാത്തിനെയും നമുക്ക് നോക്കാടാ.."
"നീ ചുമ്മാ വേണ്ടാതീനം
പറഞ്ഞു കൊടുക്കാതെ ചെക്കാ .. മറിയ ചേട്ടത്തി എന്തിയെ.. "
"അമ്മച്ചി അവിടെ ആ ഗോവിന്ദൻ
ചേട്ടനുമായി സംസാരിക്കുന്നുണ്ട്.. ഓട്ടോ അത് കൊണ്ട് താഴെ ഇട്ടു ഞാൻ സഞ്ചികൾ എടുത്തു
പൊന്നൂ .. "
കൈകൾ കുടഞ്ഞു ടോണി തിരിഞ്ഞു
നടന്നു .
"അല്ല കുഞ്ഞേ.. ഇതിപ്പോ
നിന്റെ കാര്യം കോളേജിൽ ആർക്കാ അറിയാവുന്നെ.. നീ ആരോടെങ്കിലും പറഞ്ഞോ.. "
ത്രേസ്യ ചേടത്തി വീണ്ടും അവന്റെ
അരികിലെത്തി ചോദിച്ചു..
"അത്.. ഇന്ന് രാവിലെ
വന്ന ആ കൊച്ചില്ലേ.. ആ പെണ്ണ്.. "
"ആര് അമ്മുവോ..
"
ത്രേസ്യ ചേടത്തി താടിക്കു
കൈകൊടുത്തു അവനെ നോക്കി
"അവള് എന്നാ പറഞ്ഞെന്നാ
.. "
അമ്മച്ചിയുടെ ശബ്ദം കേട്ട്
ഇരുവരും അകത്തേക്ക് നോക്കി .
"ഞാൻ കുറച്ചു നേരമായി
കേൾക്കുന്നു.. അവൾ കോളേജിൽ പോയി അങ്ങിനെ പറഞ്ഞോ .. "
രാഹുൽ തല താഴ്ത്തി ..
"നിന്നോടാ ചോദിച്ചേ.."
"അത് അമ്മച്ചി.. രാവിലെ
അവരുടെ ക്‌ളാസ്സിലെ പുള്ളേര് എല്ലാം കൂടി .. "
കയ്യിലിരുന്ന കപ്പ് താഴേക്ക്
വച്ച് , നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അവൻ വീടിന്റെ പുറകിലേക്ക് നടന്നു ..
"അമ്മച്ചി അതെല്ലാം വിട്ടേക്ക്..
എനിക്കിതൊക്കെ ശീലമാ.. പിന്നെ ഇവിടേം വന്നിട്ട് കേട്ടപ്പോ, ആദ്യത്തെ ഒരു വിഷമം.. ഞാനേ..
ഞാൻ ഈ പുകപ്പെരയും മെഷീനും ഒന്ന് കണ്ടേച്ചും വരാം.. ഒന്നാം തീയതി മുതൽ പണിയേണ്ടതല്ലേ
.. "
രാഹുൽ വീടിന്റെ പുറകിലുള്ള
തട്ടിലേക്ക് ചാടിക്കയറി റബ്ബർ ഉണക്കാൻ ഉണ്ടാക്കിയിരിക്കുന്ന ഷെഡിലേക്കു നടന്നു ..
ഷെഡിലെ പൊടി പിടിച്ച തറയിൽ
ഇരുന്നു അലൂമിനിയം ഷീറ്റുകൾ കൊണ്ട് മറച്ച ഭിത്തിയിൽ ചാരി കുറച്ചു സമയം കരഞ്ഞു കഴിഞ്ഞപ്പോഴേക്കും
തന്റെ മനസ്സ് ശാന്തമായപ്പോലെ അവനു തോന്നി . കുട്ടിക്കാലം മുതലേ അങ്ങിനെ ആയിരുന്നു താനേന്നു
അവൻ ഓർത്തെടുത്തു . ഒന്നു കെട്ടിപിടിച്ചു ആശ്വസിപ്പിക്കാൻ ആരുമില്ലാത്തതിനാൽ എവിടെയെങ്കിലും
ചെന്നിരുന്നു മുട്ടുകാലുകൾക്കുള്ളിൽ മുഖം പൂഴ്ത്തി കരഞ്ഞു തീർക്കുകയാണ് പതിവ് . പതിനെട്ടു
വയസ്സ് കഴിഞ്ഞിട്ടും തന്നെ വിട്ടു ഈ ശീലങ്ങൾ ഒന്നും പോകാത്തതിൽ അവനദ്ഭുതം തോന്നി .
ഷെഡിന്റെ കതകു തുറന്നടയുന്ന
ശബ്ദം കേട്ടവൻ തറയിൽ നിന്നും പിടഞ്ഞെഴുന്നേറ്റു . ഷെഡിന്റെ ചെറിയ ജനലിലൂടെ കടന്നു വരുന്ന
വെളിച്ചത്തിൽ തന്റെ മുൻപിൽ നിൽക്കുന്ന ആളെ കണ്ടു അവന്റെ മുഖത്ത് നിന്നും സങ്കടം മാറി
ദേഷ്യം നിറഞ്ഞു.
"അമ്മു ... "
"രാഹുൽ .. ഞാൻ
.."
"നീ .. നീ എന്തിനാ ഇപ്പൊ
ഇങ്ങോട്ടു വന്നേ.. "
"രാഹുൽ നോക്കൂ.. ഞാൻ
ഒന്നും വിചാരിച്ചല്ല അവരോടു പറഞ്ഞത്. ആ സമയത്തു അവർ അങ്ങിനെ പറയുമെന്നും കരുതിയില്ല..
സോറി .. "
"നിന്റെ ഒരു സോറി.. ഞാൻ
രാവിലെ പറഞ്ഞതല്ലേ കോളേജിൽ പോയി ഒന്നും പറയരുതെന്ന്.. എന്നിട്ടും നീ എന്തിനാ.. നിനക്ക്
എന്താ ലാഭം.. "
രാഹുൽ ദേഷ്യത്തോടെ അവളുടെ
അടുക്കലേക്കു നടന്നടുത്തു ..
"ഡാ.. ഞാൻ .. അവർ അങ്ങിനെ
പറയുമെന്ന് ഞാൻ കരുതിയില്ല. സീനിയർസിനെ അറിയില്ല എന്ന് കേട്ടപ്പോൾ ... ഒരു തമാശക്ക്
.. "
"തമാശ.. നിന്റെ തമാശ
ഞാൻ തീർത്തു തരാം... "
അവൻ മുന്നോട്ടു നടന്നു ചെന്ന്
തന്നെ തടയാനായി ഉയർത്തിയ അമ്മുവിൻറെ ഇരു കൈകളും പുറകോട്ടാക്കി , വലതു കൈ കൊണ്ട് അവളുടെ
പുറകിൽ അമർത്തി വച്ച് തന്റെ ശരീരത്തിലേക്ക് ചേർത്ത് പിടിച്ചു .
" ഡാ ..പ്ലീസ്..വീടൂ...
"
തന്റെ ശബ്ദം ഉയരാത്തതെന്തേ
എന്നവൾ ആ നിമിഷം ഭീതിയോടെ ഓർത്തു ..
"പിഴച്ചവൾ.. എന്റെ അമ്മ..
അല്ലേ .. നിനക്കറിയാവോടി അതിന്റെ അർത്ഥം.. മനസ്സിലാക്കി തരാം.. "
അവളുടെ ശബ്ദം ഉയരും മുൻപ്
, വലതു കൈകൊണ്ടു തന്നോട് ചേർത്ത് പിടിച്ചു , ഇടതു കൈകൊണ്ടു കവിളുകളിൽ അമർത്തി തന്റെ
മുഖത്തിന് നേരെയാക്കി ബലമായി അവളുടെ ചുണ്ടുകളെ രാഹുൽ കവർന്നെടുത്തു. കുറച്ചധികം സമയം
നീണ്ടു നിന്ന ചുംബനം അവസാനിപ്പിച്ചു അവനവളെ സ്വതന്ത്രയാക്കുമ്പോൾ , ഇരു കണ്ണുകളും നിറഞ്ഞു
കവിഞ്ഞു , അവനെ എതിരിടാനാകാത്ത വിധം അവൾ മാനസികമായി ദുർബലയായിക്കഴിഞ്ഞിരുന്നു .
"അമൂല്യ ശേഖരൻ.. നീ ഒന്നോർത്തു
വച്ചോ .. ഞാൻ ഇവിടെ വന്നത് പലരെയും കാണാനും, പഴയ ചില കണക്കു തീർക്കാനും ആണ് . അതിന്റെ
ഇടയിൽ ചുമ്മാ ഷോ കാണിച്ചു നീയും നിന്റെ മറ്റവന്മാരും വന്നാൽ.. ഇപ്പോൾ കണ്ടത് വെറും
ട്രെയ്‌ലർ , ശെരിക്കും നീ പിഴക്കും, പിഴച്ചു പെറും നീ ... ഇത് നിന്റെ അവന്മാരോടും കൂടി
പറഞ്ഞേക്കു.."
അവളുടെ നേരെ , തന്റെ വലതു
കയ്യുടെ ചൂണ്ടു വിരൽ കാട്ടി , ഇടതു കൈ കൊണ്ട് ഷെഡിന്റെ വാതിൽ തുറന്നു രാഹുൽ പുറത്തേക്കു
നടക്കാൻ തുടങ്ങി .
"പിന്നെ.. സ്ത്രീകളെ
ബഹുമാനിക്കണം എന്ന് തന്നാ എന്നെ പഠിപ്പിച്ചത്.. അത് തന്നെ തുടർന്നും പോകും.. അത് കൊണ്ട്..
നീ എന്റെ സീനിയർ ആയിരിക്കാം, പ്രായത്തിൽ ഒന്നോ രണ്ടോ വയസ്സ് മൂത്തതും. പക്ഷെ എല്ലാം
കഴിഞ്ഞു കട്ടപ്പനക്കു പോകുമ്പോൾ,നിന്നെയും കൊണ്ടുപോയ്ക്കോളാം ഞാൻ.. ഇങ്ങനെ ചെയ്തതിനു
പകരമായി, ഒരു താലിയിട്ട്.. മനസ്സിലായല്ലോ.. കാത്തിരുന്നോ നീ... അന്ന് , ഇപ്പോൾ പറഞ്ഞ
പിഴച്ചു പെറ്റവൻ എന്നൊരു വിളിപ്പേര് എനിക്കുണ്ടാവില്ല, അതെന്റെ വാക്കാണ് .. "
കരയാൻ പോലും ആകാതെ ആ ഷെഡിന്റെ
മൂലയിൽ ചാരി നിൽക്കുന്ന അമ്മുവിനെ ശ്രദ്ധിക്കാതെ വാതിൽ വലിച്ചടച്ചു അവൻ പുറത്തേക്കു
നടന്നു.
(തുടരും)
ആഹാ.. പാവത്താൻ ലുക്ക് മാറി കലിപ്പ് ആയല്ലോ... സാഹചര്യം കൊണ്ട് ഇവിടെ കോളേജിൽ വന്നു പെട്ടതല്ലല്ലോ... ഉദ്ദേശ്യലക്ഷ്യം ഊഹിക്കുന്നു..അച്ഛൻ ആരാണെന്നു രാഹുൽ നു അറിയാം.. അയാളെ കൊണ്ട് അംഗീകരിപ്പിക്കുക.. അതാവും...waiting for its implementation....
ReplyDeleteവായനക്കും അഭിപ്രായത്തിനും നന്ദി... സമയം പോലെ മറ്റുകഥകളും വായിക്കണേ
Deleteആര്യൻ ഒഴികെ എല്ലാ കഥകളും വായിച്ചിട്ടുണ്ട്... നല്ലെഴുത്ത്.. ഈ അടുത്തിടെ ആണ് ബ്ലോഗ് ശ്രദ്ധയിൽ പെട്ടത്...
Delete