ശ്രീറാമിനൊപ്പം സിറ്റി പോലീസ് കമ്മീഷണർ ആ റൂമിലേക്ക് കടന്നു വന്നു . അയാൾ ഉണ്ണിയെ കണ്ടതും നിവർന്നു നിന്ന് സല്യൂട്ട് ചെയ്തു.
ഉണ്ണി അടുത്ത് കിടന്ന കസേരയിലേക്ക് വലതു കൈ നീട്ടി .
" പ്ളീസ് സിറ്റ്"
"രുദ്രൻ സർ, താങ്കൾ ഇവിടെ "
" ഞാൻ.. , എന്റെ വൈഫ് ആണ് ദുർഗ്ഗ"
"ഓഹ് , ഓക്കേ .. സാറിന് എന്നെ മനസ്സിലായോ "
"സോറി, എനിക്ക് ഓർമ്മ കിട്ടുന്നില്ല "
"സർ, ഐ ആം വിനീത് നമ്പ്യാർ , 2010 ബാച്ച് ഗൊറില്ല ട്രെയിനിങ് , ഉത്തരകാശി , യു ആർ വൺ ഓഫ് ദി ട്രെയ്നർ ഫ്രം ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ്. "
"ഓ .എസ്, ഓർക്കുന്നു.. സൊ ഹൌ ഈസ് യു ജോബ്"
"ഇറ്റ്‌സ് ഗുഡ് സർ. ബിറ്റ്വീൻ ദി പൊളിറ്റീഷൻസ് ആൻഡ് കോമൺ മാൻ , ആർ യു സ്റ്റിൽ ഇൻ ITBP ?"
"എസ്, അങ്ങിനെ പറയാം, ഞാൻ യു പി കേഡർ ആയിരുന്നു. പിന്നെ സെൻട്രൽ ഡെപ്യുട്ടേഷനിൽ ITBP "
"ഗോവയിലും ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് ഉണ്ടോ. രണ്ടു ദിവസം മുൻപ് , ജോൺ പറഞ്ഞിരുന്നു താങ്കൾ ഗോവയിൽ ആണെന്ന് . " ശ്രീറാം ഉണ്ണിയോട് ചോദിച്ചു.
"വക്കീലിന്റെ കുരുട്ടു ബുദ്ധി ഉണർന്നു അല്ലെ "
ശ്രീറാം തെറ്റു ചെയ്തത് പോലെ ഉണ്ണിയെ നോക്കി പുഞ്ചിരിച്ചു .
"ഒഫീഷ്യലി, ഞാൻ ഇന്തോ ടിബറ്റൻ ബോർഡർ പോലീസിൽ DIG റാങ്കിൽ ഉള്ള ഉദ്യോഗസ്ഥൻ ആണ്, എനിക്ക് വേണ്ടിയുള്ള അന്വഷണങ്ങളും, കത്തിടപാടുകളും എല്ലാം ഡൽഹിയിലെ ITBP ഓഫീസ് വഴി ആണ് നടക്കുന്നത്. പക്ഷെ ഞാൻ എവിടെയും കാണും, അതൊന്നും പുറത്തു പറയാൻ സാധിക്കില്ല , ഹോപ് , യു ഗോട്ട് ഇറ്റ് "
ഉണ്ണി ശ്രീറാമിന് നോക്കി പറഞ്ഞു .
" സൊ, വിനീത്, എന്റെ ഫ്ലാറ്റ് ഒന്നു ക്ലിയർ ചെയ്യാമോ , ഐ മീൻ ദി ഒഫീഷ്യൽ ഫോര്മാലിറ്റീസ്"
"ഷുവർ സർ , ഫ്ലാറ്റ് വിൽ ബി ഫ്രീ ബൈ ടു ." കമ്മീഷണർ തന്റെ വാച്ചിലേക്ക് നോക്കി
"ബട്ട് വൺ ഡൌട്ട് സർ , ഇതൊരു മോഷണം ശ്രമം എന്നാണ് FIR , മാഡം അങ്ങിനെ ആണ് മൊഴി തന്നത്, എങ്കിലും എനിക്ക് കുറച്ചു സംശയം ഉണ്ട് "
"അത് വിട്ടേക്ക് വിനീത് , ഐ വിൽ മാനേജ്, യു ഹാവ് എനി പ്രോബ്ലെംസ് "
" നോ ,ഐ ഡോണ്ട്"
ശ്രീറാമും കമ്മീഷണറും കസേരയിൽ നിന്നും എഴുനേറ്റു പുറത്തേക്കു നടക്കാൻ തുടങ്ങി .
"ഗയ്‌സ് , നമ്മൾ ഇവിടെ ഡിസ്‌കസ് ചെയ്തത് മറന്നേക്കുക , ഇൻഫ്രണ്ട് ഓഫ് യു, ഐ ആം എ നോർമൽ പോലീസ് മാൻ ഫ്രം ITBP "
"ഷുവർ, രുദ്രൻ "
രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞു പുറത്തേക്കു നടന്നു .ഉണ്ണി അവർക്കു നേരെ കണ്ണടച്ച് കാണിച്ചു കൈ വീശി ഡോർ അടച്ചു .
" ജോൺ , ഹംസയെ കൂട്ടി പൂങ്കാവിലേക്കു പോയ്കൊള്ളു , വീടിന്റെ കാര്യങ്ങൾ എല്ലാം നോക്കണം. അമനോട് പറഞ്ഞു , എന്റെ വീടിന്റെ, ഇലഞ്ഞിക്കൽ വീടിന്റെ കാര്യങ്ങൾ കൂടി ശെരിയാക്കണം. എത്ര ആളെ വേണമെങ്കിലും കൂട്ടിക്കോ. മകരം തീരുമ്പോൾ , ഫെബ്രുവരി പതിനഞ്ചിനകം, എല്ലാം പണിയും തീർക്കണം. പറഞ്ഞത് മനസ്സിലായല്ലോ "
ഉണ്ണിയുടെ ആജ്ഞയുടെ ഭാവമുള്ള വാക്കുകൾക്ക് മറുപടിയായി തന്റെ തലയാട്ടി ജോൺ പുറത്തേക്കു നടന്നു.
"ഉണ്ണിയേട്ടാ , എന്നാൽ ഞാനും കൂടി ഇറങ്ങുവാ , രാമേട്ടൻ ഞാൻ .. എന്നെ ശപിക്കരുത് , എനിക്കൊന്നും അറിയില്ല "
വൈശാഖ് എഴുന്നേറ്റ് രാമൻനായരുടെ കാലുകളിൽ തൊട്ടു , ആ വൃദ്ധൻ ശോഷിച്ച തന്റെ വലതു കൈ കൊണ്ട് അവന്റെ തലമുടിയിൽ തലോടി. വൈശാഖ് താൻ ഇറങ്ങുകയാണെന്നു ഉണ്ണിയെ കണ്ണുകൾ കൊണ്ട് കാണിച്ചു മുറിയുടെ ഡോർ തുറന്നു പുറത്തേക്കിറങ്ങി .
"രാമേട്ടാ , നല്ല തലവേദന , ഞാൻ ഒന്ന് കിടന്നോട്ടെ , എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണേ "
ഉണ്ണി കൂട്ടിരുപ്പുകാരുടെ ബെഡിലേക്കു കിടന്നു .
പതിനെട്ടു കൊല്ലം മുൻപ് , ഒരു ഉത്സവപ്പിറ്റേന്ന് എറണാകുളം സ്റ്റേഷനിൽ നിന്നും അമ്മയുടെ കൈപിടിച്ച് കേരള എക്സ്പ്രെസ്സിൽ കയറുമ്പോൾ ഒരിക്കൽ പോലും തിരിച്ചു വരണമെന്ന് ഉണ്ണിക്കു ആഗ്രഹമില്ലായിരുന്നു. ആദ്യമായി ട്രെയിനിൽ കേറുന്നതിന്റെ പരിഭ്രമം, അമ്മയുടെ കയ്യിൽ മുറുകെ പിടിച്ചു ഇരുന്ന, ആ ഇരുപത്തി രണ്ടുകാരന്റെ മുഖത്ത് വ്യക്തമായിരുന്നു. മൂന്നാം ദിവസം ഉച്ചയോടെ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ, അവന്റെ സഹോദരി രേവതിയും ഭർത്താവു അനിലും അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. മയൂർ വിഹാറിലെ ഒരു ചെറിയ രണ്ടു ബെഡ്‌റൂം ഫ്ലാറ്റ് , അതിൽ ചേച്ചിയും ഭർത്താവും അവരുടെ രണ്ടു മക്കളും പിന്നെ ഉണ്ണിയും അമ്മയും . പ്രശസ്തമായ ആയുർവേദ കമ്പനിയിലെ ഗാസിയാബാദിലെ ഫാക്ടറിയിൽ ഓഫീസ് സ്റ്റാഫായിരുന്നു അനിൽ . രേവതി , ഡൽഹിയിൽ ഒരു ഗവര്മെന്റ് ഹോസ്പിറ്റലിലെ നഴ്‌സും . അനിലിന്റെ കമ്പനിയിൽ തന്നെ ഒരു ക്ലർക്ക് ആയിട്ടായിരുന്നു ഉണ്ണിയുടെ ജോലി. മക്കളെ നോക്കാൻ ചേച്ചി സ്ഥിരം നൈറ്റ് ഷിഫ്റ്റ് ആയിരുന്നു ചെയ്തിരുന്നത് . പകൽ , കുട്ടികൾ സ്കൂളിൽ പോകുന്ന ഇടവേളയിൽ ഉറക്കവും. പക്ഷെ , നാട്ടിലെ ഭർത്താക്കന്മാർ ചെയ്യുന്നപോലെ അടുക്കളയും കുട്ടികളെ നോക്കലും എല്ലാം ഭാര്യമാരുടെ ജോലി ആണ് എന്ന് പറഞ്ഞു മാറി നിൽക്കാതെ, ജോലിക്കു പോകുന്നതിനു മുൻപും, ശേഷവും അനിൽ രേവതിയെ സഹായിച്ചിരുന്നു.ഒരു തരത്തിൽ പറഞ്ഞാൽ മാതൃകാ കുടുംബം. നാട്ടിൽ വിദ്യാഭ്യാസം കഴിഞ്ഞ ഇരുപതു വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ യുവാക്കളെയും കേരളത്തിന് പുറത്തു ഒരഞ്ചു വർഷമെങ്കിലും തനിയെ ജോലിക്കു വിടണമെന്നാണ് അനിലിന്റെ പക്ഷം. എന്നാൽ മാത്രമേ അവർ കുടുംബത്തിന്റെ വിലയറിയൂ.
ഉണ്ണിയും അമ്മയും അവരോടൊപ്പം താമസം തുടങ്ങിയതോടെ , ചേച്ചിക്കും ചേട്ടനും മക്കളെ നോക്കാൻ ഒരാളെ കിട്ടിയതിന്റെയും , അമ്മക്ക് ചെറുമക്കളെ കാണാൻ സാധിച്ചതിന്റെയും സന്തോഷമായിരുന്നു. നാടിനെയും ദുർഗ്ഗയെയും പിരിഞ്ഞതിന്റെ ദുഃഖം ആദ്യ കാലങ്ങളിൽ ഉണ്ണിയെ അലട്ടിയിരുന്നെങ്കിലും ജോലിയിൽ പ്രവേശിച്ചതോടെ അവൻ എല്ലാം മറന്നു തുടങ്ങി . ഇടക്കെപ്പോഴോ വരുന്ന രാമേട്ടന്റെ പേരിലുള്ള ഒരു കത്ത്, നാടുമായുള്ള ഏക ബദ്ധം , അത് ദുർഗ്ഗയാണ് എഴുതുന്നത് എന്നറിയാമെങ്കിലും , എല്ലാം മറക്കണം എന്ന് അവൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു . ഒടുവിൽ ഒരു മണ്ഡലമാസക്കാലം , ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രം എന്ന പേരിൽ അറിയപ്പെടുന്ന , മയൂർ വിഹാറിലെ കൃഷ്ണന്റെ അമ്പലത്തിൽ നടക്കുന്ന മണ്ഡലകാല ഭജനയ്ക്ക് ശേഷം വീട്ടിലേക്കു പോകും വഴിയാണ് അവന്റെ ജീവിതം മാറ്റി മറിച്ച ഒരു ഇൻസ്റ്റിറ്റ്യൂട്ട് കാണുന്നത് .
" ലാൽ ബഹദൂർ സിവിൽ സർവീസ് അക്കാദമി"
(തുടരും)
No comments:
Post a Comment