കടലാഴങ്ങൾ
4
അഞ്ജലിയുടെ മുഖത്ത് വിരിഞ്ഞു
നിൽക്കുന്ന ആശ്ചര്യത്തെ അവഗണിച്ചു ആദി കൃഷ്ണയെ നോക്കി ..
"മീറ്റിംഗ് .. "
"വിൽ സ്റ്റാർട്ട്
ഇൻ ടു മിനിട്‌സ് മിസ്റ്റർ ആദിത്യ . വെയ്റ്റിങ് ഫോർ ഔർ വി പി .."
"ഓക്കേ .. "
അവൻ മേശമേൽ ഇരുന്ന മിനറൽ
വാട്ടറിന്റെ കുപ്പി കയ്യിലെടുത്തു അടപ്പു തുറന്നു രണ്ടു കവിൾ വെള്ളം കുടിച്ചു. പിന്നെ
ലാപ്ടോപ്പ് തുറന്നു ,മുഖം കുനിച്ചു അതിൽ എന്തെല്ലാമോ ടൈപ്പ് ചെയ്യാൻ തുടങ്ങി. അപ്പോഴും ഒരു
ചെറു പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന അഞ്ജലിയെ അവഗണിക്കാനാവാതെ ഇടക്കെല്ലാം അനുസരണയില്ലാത്ത
കണ്ണുകൾ അവനെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു .
"ഹായ് മിസ്റ്റർ
ആദിത്യ .. "
അങ്ങോട്ടെത്തിയ വി പി
ആദിയെ കൈ കൊടുത്തു സ്വീകരിച്ചു . അയാൾക്ക് പുറകെ മൂന്ന് പേർ കൂടിയുണ്ടായിരുന്നു .
സോഫ്റ്റെക്കിന്റെ ഉന്നത സ്ഥാനത്തു ഇരിക്കുന്നവരാണവരെന്ന് ധരിച്ചിരുന്ന വേഷം സൂചിപ്പിക്കുന്നുണ്ടായിരുന്നു
.
"മിസ് അഞ്ജലി ,
കാൻ യു പ്ളീസ് .. "
കൃഷ്ണ മീറ്റിംഗ് റൂമിന്റെ
വാതിൽ തുറന്നതോടെ അഞ്ജലി അവിടെ നിന്നും പുറത്തേക്കു നടന്നു , ഒന്നോ രണ്ടോ ചുവടുകൾക്കു
ശേഷം അതോരോട്ടമായിരുന്നു .
"മിഥൂ .. ദിയാ
... "
അഞ്ജലി ഓടിയെത്തി അവരുടെ
കസേരകളിൽ പിടിച്ചു വട്ടം കറക്കി..
"എന്നതാടി ... "
"ആരാണ് ക്ലയൻറ്
എന്ന് അറിയാമോ .. "
"അത് ഞങ്ങൾക്കെങ്ങനെ
അറിയാനാ . "
"അറിഞ്ഞാൽ നിങ്ങൾ
ഞെട്ടും.ഞെട്ടിത്തെറിക്കും .. "
"ഏഹ് .. അതാരാണപ്പാ
... ആരാണേലും നീ പറ എൻ്റെ അഞ്ജു .. "
"മിഥൂ , ആദിത്യ
, മ്മടെ ആദിയേട്ടൻ ..
"കുട്ടിമാമാ , ഞാൻ
ഞെട്ടി മാമാ .. "
മൈഥിലി കസേരയിൽ നിന്നും
എഴുനേറ്റു നിന്നു .
"ഇയാളാര് കുമ്പിടിയോ
.. മീറ്റിംഗിൽ ഒരിക്കൽ പോലും നമ്മൾ അങ്ങേരുമായി സംസാരിച്ചിട്ടില്ലല്ലോ , ഒരു
മെയിൽ പോലും വന്നിട്ടില്ല , പിന്നെ ഇപ്പോഴിതെവിടുന്നു പൊട്ടി വീണു .. "
ദിയ നെറ്റിയിൽ വിരലുകൾ
അമർത്തി ആലോചിക്കാൻ തുടങ്ങി ..
"അറിയില്ല , ഏതായാലും
ആദിയേട്ടൻ ആയതു നന്നായി . മീറ്റിംഗ് റൂമിൽ ഇരുന്നാലും ഒരു അപരിചിതത്വം ഫീൽ ചെയ്യില്ല
.. "
"നീ വന്നേ, ബ്രേക്ക്ഔട്ട്
ഏരിയയിൽ പോയി ഓരോ കോഫി കുടിച്ചു സംസാരിക്കാം. തല വേദനിക്കാൻ തുടങ്ങി, അത് മാത്രമല്ല
നമ്മളുമായി അങ്ങേർക്കു പരിചയമുണ്ടെന്നു ഇവിടെ ഉള്ളവർ അറിഞ്ഞാൽ അത് ശെരിയാവില്ല .. "
ദിയ മുന്നേ നടന്നു, പുറകെ
മൈഥിലിയും അഞ്ജലിയും .
വൃത്താകൃതിയിലുള്ള മേശക്കു
ചുറ്റുമിരുന്നു കോഫി കുടിക്കുന്നതിനിടയിൽ ദിയ തന്റെ മൊബൈൽ കയ്യിലെടുത്തു .
"ഇവിടെ സീരിയസ്
ആയി ഒരു കാര്യം പറയുമ്പോ നീ എന്നതാടി അതിൽ കുത്തുന്നെ .. "
"അതൊക്കെ ഉണ്ട്
അഞ്ജു , നീ എനിക്ക് കുറച്ചു സമയം താ.. നമുക്ക് എല്ലാം ശെരിയാക്കാം .."
പെട്ടന്നാണ് അഞ്ജലിയുടെ
ഫോണിൽ മെസ്സേജ് വന്നത് .
"ഡി എന്നെ വിളിക്കുന്നു
, ഞാൻ അങ്ങോട്ട് ചെല്ലട്ടെ .."
"പോയ് വരൂ മകളെ
, അപ്പോഴേക്കും നിൻെറ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ ദിയ കണ്ടെത്തുന്നതായിരിക്കും ..
"
അഞ്ജലി തിരികെ മീറ്റിംഗ്
റൂമിലേക്ക് ചെല്ലുമ്പോൾ എല്ലാവരും പിരിഞ്ഞു പോയിരുന്നു .
"അഞ്ജലി , പ്ളീസ്
അസിസ്റ്റ് ഹിം ..ഹ്മ്മ് ഓക്കെ .. "
തലകുലുക്കി തൻ്റെ സീറ്റിലേക്ക്
നടന്നു പോകുന്ന കൃഷ്ണയെ അമ്പരപ്പോടെ നോക്കി അഞ്ജലി മീറ്റിംഗ് റൂമിനുള്ളിലേക്കു കയറി
.
"ആദിയേട്ടാ .. "
അവൾ സന്തോഷത്തോടെ അവൻ്റെ
അടുത്തേക്ക് നടന്നടുത്തു ..
"ശ്ശ്ശ്ശ് ... "
"എന്ത് പറ്റി
.."
ശബ്ദം താഴ്ത്തി അവൾ ചോദിച്ചു
..
"അഞ്ജലി ,ഇവിടെ
ആദിയോ മറിയമോ ഇല്ല . ആദിത്യ യും അഞ്ജലിയും മാത്രം . അതുകൊണ്ടു തന്നെ ഈ ഓഫീസിന് വെളിയിൽ
നമ്മൾ എന്താണോ, ആ റിലേഷൻ എന്നിൽ നിന്നും പ്രതീക്ഷിക്കരുത് . ഗോട് ഇറ്റ് .. "
അവൾ സമ്മതഭാവത്തിൽ തലകുലുക്കി
.
"നിന്റെ ആ മണ്ടൻ
ലീഡിനോട് പറഞ്ഞു മടുത്തു , അതാണ് അവനെ പുറത്തു പറഞ്ഞു വിട്ടു നിന്നെ ഇവിടെ ഇരുത്തിയത്
. മലയാളത്തിൽ വിശദമായി പറഞ്ഞു തരാനായിട്ട് .. ഇരിക്ക് .. "
ഒരു കസേര നീക്കിയിട്ടു
അതിലേക്കിരിക്കാൻ അവൻ ആഗ്യം കാട്ടി .
"ഓക്കേ , ഞാൻ എങ്ങനെ
ഇവിടെ എന്ന് നിനക്ക് സംശയം ഉണ്ടാവും ..ല്ലേ .."
"അതെ .. "
"അത് നമുക്ക് പിന്നീട്
, ഈ ഓഫീസിനു വെളിയിൽ സംസാരിക്കാം . ഇനി കാര്യത്തിലേക്കു വരാം .. നേരത്തെ അവരുമായുള്ള
മീറ്റിംഗിൽ പറഞ്ഞത് നിനക്ക് വേണ്ടി ഞാൻ റിപ്പീറ്റ് ചെയ്യാം . ഞാൻ അറിഞ്ഞിടത്തോളം
മൂന്നു പ്രശ്നങ്ങൾ ആണ് ഈ പ്രോജെക്ടിൽ ഉള്ളത് , ആദ്യത്തേത് നിങ്ങൾ ഉണ്ടാക്കിയ വെബ്സൈറ്റ്
ഡിസൈൻ ഞങ്ങൾക്ക് ഇഷ്ടമായില്ല , രണ്ടാമത്തേത് , കൂടുതൽ ആൾക്കാർ ഒരുപോലെ ഈ വെബ്സൈറ്റ്
അക്സസ്സ് ചെയ്യുമ്പോൾ വെബ്സൈറ്റ് ഡൌൺ ആകുന്നു , മൂന്നാമത്തേത് , ഇനി വെബ്സൈറ്റ്
എല്ലാവർക്കും അക്സസ്സ് ആയാൽ തന്നെയും ഈ വെബ്സൈറ്റ് ഉപയോഗിച്ച് നടത്തേണ്ട പല ജോലികളും
കൃത്യമായി നടക്കുന്നില്ല . മനസ്സിലായോ .. "
"അറിയാം .. "
"ഓക്കേ ..ഇനി
ഒരു ഉദാഹരണം പറയാം , അഞ്ജലി അത്യാവശ്യമായി മരുന്ന് വാങ്ങാൻ ഒരു മെഡിക്കൽ ഷോപ്പിൽ ചെന്നു
, അപ്പോൾ അവിടെ ആ മരുന്നില്ലങ്കിൽഎന്ത്ചെയ്യും .. "
"അടുത്ത കടയിൽ കയറും
.. "
"സത്യം , പിന്നെ
അഞ്ജലി ആദ്യം കയറിയ കടയിൽ തിരികെ കയറാൻ മടിക്കും ഇല്ലേ .."
മറുപടിയായി ഇല്ലന്ന്
അഞ്ജലി തലയാട്ടി .
"ഇപ്പോൾ കാര്യം
മനസ്സിലായില്ലേ , ഈ വെബ്സൈറ്റ് പറഞ്ഞ സമയത്തു തീർത്തു കൊടുത്തില്ലെങ്കിൽ പ്രൊജക്റ്റ്
നിങ്ങൾക്ക് നഷ്ടമാകും. അത് എന്തുമാകട്ടെ ... ഹ്മ്മ് .. നമുക്ക് നേരത്തെ
പറഞ്ഞ പ്രശ്നങ്ങളിലേക്ക് വരാം , അവസാന പ്രശ്‍നം ആദ്യം തീർക്കാം . അതായത് വെബ്‌സൈറ്റിൽ
അതിൽ പറഞ്ഞിരിക്കുന്ന പോലെ ജോലികൾ എന്ത് കൊണ്ട് കൃത്യമായി നടക്കുന്നില്ല, റിപ്പോർട്ടുകൾ
വരുന്നില്ല. ഇതെല്ലാമാണ് നമുക്ക് ആദ്യം നോക്കേണ്ടത്, കുഴപ്പമില്ല, നമുക്ക് ബുധനാഴ്ച
വൈകിട്ടോടെ അത് ഫിക്സ് ചെയ്യാം .. "
"ബുധൻ ... "
"അഞ്ജലി , ആകെ ഈ
പ്രോജെക്ട് തീർക്കാൻ തന്നിരുന്നത് രണ്ടു മാസമാണ് , അതിൽ ഒരു മാസം കഴിഞ്ഞു. അത്
കൊണ്ട് ഇനി പെട്ടന്നു ചെയ്തേ പറ്റൂ . നമുക്ക് നോക്കാം ,ഹ്മ്മ് .. "
"അതിനു ... "
"എന്റെ പ്ലാൻ കേട്ടോളൂ
.. ബുധനാഴ്ച വൈകിട്ടോടെ അവസാനം പറഞ്ഞ ഇഷ്യൂ ഫിക്സ് ചെയ്തു നമ്മുടെ ടീമിൽ
ടെസ്റ്റ് ചെയ്യുന്നു. അതിനു ശേഷം വെള്ളിയാഴ്ചയോടെ രണ്ടാമത്തെ ഇഷ്യൂവും ഫിക്സ് ചെയ്യും.
എന്നിട്ട് അടുത്ത ആഴ്ച ഇതു നമുക്ക് ടെസ്റ്റിംഗ് ടീമിന് കൊടുക്കാം . അവർ എല്ലാവരെയും
കൊണ്ട് അക്സസ്സ് ചെയ്തും റിപ്പോർട്ട് എടുത്തുമൊക്കെ നോക്കട്ടെ. ആ സമയം നമുക്ക് ഇതിന്റെ
ഡിസൈൻ ശെരിയാകാം .. എന്ത് പറയുന്നു .. "
"ഇതൊക്കെ നടന്നാൽ
മതി .. "
അവൾ നിരാശയോടെ കൈകൾ മലർത്തി.
"നടക്കും , ഇല്ലേൽ
നടത്തും .. ഹ്മ്മ് .. ഡീറ്റെയിൽസ് എല്ലാം കൃഷ്‌ണയുടെ കയ്യിലുണ്ട് . ഞാൻ കുറച്ചു സജഷനും
കൊടുത്തിട്ടുണ്ട് . അവൻ പോയി നോക്കി ആദ്യ അപ്ഡേറ്റ് വൈകിട്ട് തരാം എന്ന് പറഞ്ഞു
.. "
"ഓക്കേ ആദിത്യ
, എന്നാൽ ഞാനും അങ്ങോട്ട് .. "
"എങ്ങോട്ടു .. "
"ടീമിലേക്ക് ..
"
"അത് വേണ്ടാ ..
തന്നോട് എന്നെ അസിസ്റ്റ് ചെയ്യാൻ അല്ലെ പറഞ്ഞത് , കുറച്ചു ജോലികൾ ഞാൻ തനിക്കു
മെയിൽ ചെയ്തിട്ടുണ്ട് . അത് ഇവിടെ ഇരുന്നു തീർക്കൂ .."
ആദിയുടെ പെരുമാറ്റത്തിൽ
വല്ലാത്തൊരു അരോചകത്വം അനുഭവപ്പെട്ടുവെങ്കിലും ചെയ്യേണ്ട ജോലിയോടുള്ള ആത്മാർതത
അവളെ അവിടെ തന്ന ഇരിക്കാൻ പ്രേരിപ്പിച്ചു . തന്റെ ലാപ്ടോപ്പ് തുറന്നു , ആദി അയച്ചു
തന്ന മെയിൽ പ്രകാരമുള്ള ജോലി തുടങ്ങി . മേശയുടെ മറുപുറം ലാപ്ടോപ്പിൽ തലപൂഴ്ത്തിയാണ്
ആദി ഇരിക്കുന്നതെങ്കിലും ഇടയ്ക്കിടെ അവന്റെ നോട്ടം തന്നിലേക്ക് പാറി വീഴുന്നുണ്ടന്നു
അവളറിഞ്ഞു.
"അഞ്ജലി .. ബ്രെക്ക്
"
"ആഹ് .. യെസ്
.. "
ഒന്നരയോ രണ്ടോ മണിക്കൂർ
നീണ്ട നിശബ്ദതയ്ക്കു ശേഷമുള്ള ആദിയുടെ സംസാരം കേട്ടവൾ അവനെ അത്ഭുതത്തോടെ മുഖമുയർത്തി
നോക്കി ..
"ലഞ്ച് എങ്ങനെയാ
... "
"ഞാൻ അവളുമാരെ വിളിച്ചിട്ടു
വരാം .. അവരോടൊപ്പമാണ് സ്ഥിരം കഴിക്കാറ് "
"എൻ്റെ ഒപ്പം കഴിക്കുന്നതിൽ
ബുദ്ധിമുട്ടുണ്ടോ ..."
"അത് .. ഇല്ലാ
.."
"അറിയാമല്ലോ , ഞാൻ
നിങ്ങളുടെ വിസിറ്റർ ആണ് , അത് കൊണ്ട് എൻ്റെ ഫുഡ് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ നോക്കേണ്ടത്
നിങ്ങളുടെ, അതായത് അഞ്ജലിയുടെ കമ്പനിയുടെ ചുമതലയാണ് ... "
"അറിയാം .. കൃഷ്ണ
പറഞ്ഞിരുന്നു .. "
"ഹ്മ്മ് .. എന്നാൽ
നമുക്ക് പോകാം .. "
"ആദിയേട്ടൻ , ഐ
മീൻ ആദിത്യ നടന്നോളൂ, ലിഫ്റ്റിന്റെ അടുത്ത് കാണാം . ഞാൻ പോയി പേഴ്‌സ്
എടുത്തു വരാം .. ഒരഞ്ചു മിനിറ്റ് .. "
അഞ്ജലി വേഗത്തിൽ നടന്നു
തന്റെ സീറ്റിലെത്തി ലാപ്ടോപ്പ് ബാഗിൽ നിന്നും ചെറിയ പേഴ്‌സ് എടുത്തു കയ്യിൽ വച്ചു
, തന്നെ ശ്രദ്ധിച്ചിരിക്കുന്ന കൂട്ടുകാരികളെ സങ്കടത്തോടെ നോക്കി .
"എന്താടി .. "
"മിഥൂ , ഒന്നാം
നമ്പർ മുരടനാ അയാള് . പേർസണൽ കാര്യങ്ങൾ ഓഫീസിൽ സംസാരിക്കരുത് പോലും .. "
"അത്രേ ഉള്ളോ
..അല്ല നീ ഇപ്പോൾ എങ്ങോട്ടാ .. "
"ലഞ്ച് ... പുള്ളിയോടൊപ്പം
"
"ആർക്കൊപ്പം
? "
"മിസ്റ്റർ ആദിത്യ
.. "
"ഓഹോ .. വന്നപ്പോഴേ
ലഞ്ച് എല്ലാം ആയോ .. "
"ദേ എനിക്കൊന്നാമതെ
അയാളുടെ ആറ്റിറ്റൂട് പിടിക്കുന്നില്ല , ജോലിക്കാര്യം അല്ലെ എന്നോർത്തു മിണ്ടാതെ ഇരിക്കുന്നതാ
.ഇനി നിങ്ങളും കൂടി തല തിന്നാൻ വരല്ലേ . "
അവൾ ദേഷ്യത്തോടെ നടന്നു
പോകുന്നത് കണ്ടപ്പോൾ ചിരിയടക്കി മൈഥിലിയും ദിയയും പരസ്പരം നോക്കി .
ലിഫ്റ്റിൽ കയറിയതും ആദി
പാർക്കിങ് ഫ്ലോറിന്റെ ബട്ടൺ അമർത്തിയത് കണ്ടു അഞ്ജലി വീണ്ടും പരിഭ്രമിച്ചു ..
"നമ്മുടെ കാന്റീൻ
ടോപ് ഫ്ലോറിലാണ് , എന്തിനാ പാർക്കിങ്ങിലേക്കു പോകുന്നെ "
"പേടിക്കണ്ടടൊ
.. ഇനി ശ്വാസം വിട്ടോ .. ഞാൻ പറഞ്ഞില്ലേ ഓഫീസിൽ മതി ഒഫിഷ്യൽ സംസാരം .. "
താൻ പറയുന്നത് പുറകിൽ
നിന്നും അതെ പോലെ തന്നെ അനുകരിക്കുന്ന അഞ്ജലിയെ ലിഫ്റ്റിലെ കണ്ണാടി പ്രതലത്തിലൂടെ കണ്ടു
ആദിക്കു ചിരി വന്നെങ്കിലും അവൻ അതിനെ കടിച്ചമർത്തി . പാർക്കിങ്ങിൽ എത്തി നിർത്തിയിട്ടിരിക്കുന്ന
കാറുകൾക്കിടയിലൂടെ തൻ്റെ ക്രീറ്റയുടെ അടുത്തെത്തി . പിന്നെ വണ്ടി അൺലോക്ക് ചെയ്തു കോ
ഡ്രൈവർ സീറ്റിന്റെ ഡോർ അഞ്ജലിക്ക് കയറാനായി തുറന്നു കൊടുത്തു . അവൾ കയറി ഇരുന്ന ശേഷം
ഡോറടച്ചു , മറു വശത്തു വന്നു ഡ്രൈവർ സീറ്റിലേക്ക് അവൻ കയറി ഇരുന്നു .
"ആദിയെട്ടാ ഇനി
സംസാരിക്കാമല്ലോ അല്ലെ .. "
സീറ്റ് ബെൽറ്റ് ഇട്ടു
അഞ്ജലി അവനെ നോക്കി ..
"മറിയാമ്മ
ഇനി എന്നാ വേണേലും പറഞ്ഞോ .. "
"ഏട്ടന്റെ സ്വഭാവം
വല്ലാണ്ട് ബോർ ആണ് കേട്ടോ ഓഫീസിൽ . സത്യം പറഞ്ഞാൽ എനിക്ക് ആ മീറ്റിംഗ് റൂമിൽ ഇരിക്കാൻ
പറ്റുന്നുണ്ടായിരുന്നില്ല . ഇടയ്ക്കിടെ ആരോടെങ്കിലും സംസാരിച്ചില്ലേ എന്റെ ജീവൻ
പോകും . ഇവിടെ ഒരാളാണെങ്കിലോ ലാപ്‌ടോപിലേക്കു മുഖം താഴ്ത്തി ഇരിക്കുവല്ലേ.. "
"ഹ്മ്മ് .. ജോലി,
അത് ചെയ്തല്ലേ പറ്റൂ, ആ കാര്യത്തിൽ എനിക്ക് വിട്ടു വീഴ്ച്ചയില്ല മോളെ, പിന്നെ,
നീ ലിഫ്റ്റിൽ നിന്ന് എന്നെ മിമിക് ചെയ്യുന്നതൊക്കെ ഞാൻ കണ്ടു ... "
"ആ .. അത് .. സോറി
.. "
അവൾ പിടിക്കപ്പെട്ടതിന്റെ
ജാള്യതയിൽ മുഖം കുനിച്ചപ്പോൾ ,ആദി തൻ്റെ സീറ്റ് ബെൽറ്റ് ഊരി അഞ്ജലിയുടെ അടുത്തേക്ക്
ചേർന്നിരുന്നു , പിന്നെ തന്റെ വലതു കൈ നീട്ടി മുഖത്തേക്ക് വീണു കിടന്നിരുന്ന മുടിയിഴകളെ
ചെവിയുടെ പുറകിലേക്ക് വച്ച് അവളുടെ കണ്ണുകളിലേക്കു നോക്കി .
"മറിയം .. "
"ആദിയേട്ടാ .. ഞാൻ
അത് .. "
അവൾ സീറ്റിലിരുന്നൊന്നു
പുളഞ്ഞപ്പോൾ ആദി ഞെട്ടി പുറകോട്ടു മാറി .
"ഐ ആം
സോറി , റിയലി .. ഇനി ഉണ്ടാവില്ല .. ഈഷ്... "
അവൻ ദേഷ്യത്തിൽ സ്റ്റിയറിങ്
വീലിൽ കൈകൾ കൊണ്ട് തല്ലി ..
"ഇട്സ് ഓക്കേ
.. ഇട്സ് ഓക്കേ .. "
അഞ്ജലി തന്റെ കയ്യുയർത്തി
ആദിയുടെ തോളിൽ തലോടിയപ്പോൾ അവൻ കാർ സ്റ്റാർട്ട് ചെയ്തു വേഗത്തിൽ പുറത്തേക്കു ഓടിച്ചു
പോയി
ഒരു ഹോട്ടലിനു മുന്നിൽ
വണ്ടി നിർത്തി സീറ്റ് ബെൽറ്റ് ഊരി ആദി മറു സൈഡിൽ എത്തി അഞ്ജലിക്ക് ഇറങ്ങാനായി ഡോർ
തുറന്നു കൊടുത്തു .
"കിച്ചൺ മാജിക്
.. "
"ആ , വാ നല്ല ഭക്ഷണം
കിട്ടുന്ന സ്ഥലമാ . വയറു കേടാകില്ല , അതെന്റെ ഉറപ്പ് . "
രാവിലെ ചെയ്തതു പോലെ
കൈ കഴുകി വന്ന അഞ്ജലിയെ , ആളൊഴിഞ്ഞ കോർണറിലേക്ക് നടന്നു അവിടെ കിടന്നിരുന്ന ടേബിളിനടിയിൽ
നിന്നും കസേര പുറകോട്ടു വലിച്ചു കൊടുത്തു ഇരിക്കാനായി സഹായിച്ച ശേഷം മറു വശത്തേക്ക്
അവൻ വന്നിരുന്നു .
"എന്താ കഴിക്കുവാൻ
വേണ്ടത് .. "
മെനുകാർഡ് ആദി
അവളുടെ മുന്നിലേക്ക് നീട്ടി .
"കബാബ് താലി ..
"
കുറച്ചു നേരം കാർഡില്
മുഴുവൻ പരതിയ ശേഷം അവൾ ഓർഡർ കൊടുത്തു .
"ഹ്മ്മ് .. ശെരി
"
"വൺ കബാബ് താലി
, വൺ സ്പെഷ്യൽ , ഹ്മ്മ് .. ടു ഗ്രേപ്പ് ജ്യൂസ് .. "
"ഇവിടേം സ്പെഷ്യലോ
.. ഇതും പരിചയമുള്ള കടയാണോ .."
ആദിയുടെ ഓർഡർ കേട്ട്
അഞ്ജലി അത്‌ഭുതത്തോടെ അവനെ നോക്കി.
"ഹ്മ്മ് .. ഇടയ്ക്കു
, ആഴ്ച്ചയിൽ ഒന്ന് വരും .. "
"എന്താണ് സ്പെഷ്യൽ
.. "
"അത് വരുമ്പോൾ
കണ്ടോളൂ .."
"ശെരി .."
അഞ്ജലി തന്റെ ഫോണിൽ വന്ന
മെസ്സേജുകളിലേക്കു കണ്ണോടിക്കാൻ തുടങ്ങിയപ്പോൾ അവരുടെ ഇടയിലേക്ക് മൗനം കടന്നു വന്നു
.
"അഞ്ജലി .. "
"ആ , പറയൂ .. "
അല്പനേരത്തിനു ശേഷം ആദി
തന്നെ ആ നിശബ്ദതക്ക് ഭംഗം വരുത്തി .
"കാറിൽ വച്ചു നടന്നതിന്
സോറി. ഇന്നലെ കണ്ട ഒരാളോട് അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു .. റിയലി സോറി
.. "
"അപ്പോൾ എന്നും
കാണുന്ന ഒരാളോട് അങ്ങനെ ചെയ്യാമെന്നാണോ .. "
"ഹേ , അങ്ങനെ അല്ല
ഞാൻ ഉദ്ദേശിച്ചത് , ആരായാലും അനുവാദം കൂടാതെ ശരീരത്തിൽ സ്പർശിക്കുന്നത് ശെരിയല്ല
..പെട്ടന്ന് .. എന്തോ അങ്ങനെ ഇയാളോട് തോന്നി .. ഇനി ഒരിക്കലും ഉണ്ടാകില്ല .. സോറി
.. പ്ളീസ് താൻ ഇത് മനസ്സിൽ വയ്ക്കരുത് .. "
ആദി കുറ്റബോധത്താൽ മുഖം
കുനിച്ചു ..
"ഞാൻ പറഞ്ഞല്ലോ
,ആദിയേട്ടാ , ഇട്സ് ഓക്കേ . കുറ്റം എന്റെ കയ്യിലുമുണ്ടല്ലോ . ഞാൻ അങ്ങനെ അടുത്തു പെരുമാറിയത്
കൊണ്ടുമാകാമല്ലോ .. "
"ഹേയ് .. പ്ളീസ്
.. ഈ സുഹൃത് ബന്ധം ഇങ്ങനെ തുടർന്ന് കൂടെ .. ഇതിന്റെ പേരിൽ എന്നെ അവഗണിക്കരുത് .. "
"ഹേ അങ്ങനെയൊന്നു
ഇല്ല .. ഹ്മ്മ് .. അത് വിട്ടുകള ."
മേശമേൽ ഇരിക്കുന്ന തന്റെ
ഇടതു കൈത്തലത്തിൽ അഞ്ജലിയുടെ കൈ മുറുകുന്നത് ആദിയറിഞ്ഞു .
"ഞാൻ വേറൊരു കാര്യം
ചോദിക്കട്ടെ. ഈ ഡോർ തുറന്നു കൊടുക്കുക , കസേര വലിച്ചിട്ടു ഇരിക്കാൻ സഹായിക്കുക തുടങ്ങിയ
പരിപാടികൾ എവിടുന്നു പടിച്ചു .."
"ഹ .. അത്
നമ്മൾ കളിയാക്കുന്ന കളിയാക്കുന്ന പാശ്ചാത്യ സംസ്കാരത്തിന്റെ ഒരു ഭാഗമാണ് , സ്ത്രീകളെ
ബഹുമാനിക്കുന്ന ഒരു രീതി . പലതവണ നേരിൽ കണ്ടപ്പോൾ നല്ലതാണെന്നു തോന്നി , എന്റെ
ജീവിതത്തിൽ പകർത്തി , അത്രേ ഒള്ളൂ. "
"സാർ , ലഞ്ച്
.. "
"ആ .. "
അഞ്ജലിയു കൈയ്യിൽ നിന്നും
തന്റെ കൈ വലിച്ചെടുത്തു ആദി കസേരയിൽ ഇളകിയിരുന്നു . ആദ്യം കൊണ്ടുവന്നത് കബാബ് താലിയായിരുന്നു
. ഒരു പ്ലേറ്റിൽ ബിരിയാണിചോറും , രണ്ടു കഷ്ണം കബാബ് പീസും , രണ്ടു കുഴിയൻ പാത്രങ്ങളിൽ
ദാലും, ചിക്കൻ കറിയുടെ ചാറും . പുറകെ ആദിയുടെ സ്പെഷ്യൽ എത്തി . ഒരു പ്ളേറ്റിൽ വളരെ
കുറച്ചു വെള്ളയരിയുടെ ചോറും , അച്ചാറും. ഒരു കുഴിയൻ പാത്രത്തിൽ ദാൽ , പിന്നെയൊരു പ്ലേറ്റിൽ
ഓംലെറ്റും .പുറകെ രണ്ടു വലിയ ഗ്ലാസ്സ് നിറയെ മുന്തിരിങ്ങാ ജ്യൂസും .
"ഇതിലെന്താപ്പാ
സ്പെഷ്യൽ .."
കഴിക്കുന്നതിനിടയിൽ തലയുയർത്തി
അഞ്ജലി അവനോടു ചോദിച്ചു .
"സ്പെഷ്യൽ ഇവനാണ്
.. കഴിച്ചു നോക്ക് "
ആദി ഓംലെറ്റിന്റെ പാത്രം
അവൾക്കു നേരെ നീക്കി വച്ചു .
"ഹേ , തക്കാളി ഇട്ട
ഓംലെറ്റോ ..."
അവൾ ഒരു കഷ്ണം മുറിച്ചു
വായിൽ വച്ചു ..
"ഉം .."
"നീ കുറച്ചു വെള്ളം
കുടിച്ചു ആ ബിരിയാണിയുടെ ടേസ്റ്റ് മാറ്റിക്കെ , എന്നിട്ടു കഴിച്ചു നോക്ക് .. "
അവൾ കുറച്ചു വെള്ളം കുടിച്ച
ശേഷം വീണ്ടും ഒരു കഷ്ണം ഓംലെറ്റ് കൂടി വായിലേക്കിട്ടു .
"വൗ .. എന്നാ ടേസ്റ്റാ
.. സൂപ്പർ .. പക്ഷെ , ഇതിലും ബട്ടർ ആണല്ലോ "
"ഹ്മ്മ് ,.. അറിയാം
, അതല്ലേ ഞാൻ കുറച്ചു ചോറ് കഴിക്കുന്നേ .. "
"കൊള്ളാം , നല്ല
എരിവും ഉണ്ട് , ഇതെങ്ങനെ ഉണ്ടാക്കുന്നതെന്നു ചോദിക്കാമോ .. വീട്ടിൽ ട്രൈ ചെയ്യാനാ
.. "
"അത് അവരോട് ചോദിക്കണ്ട
, ഞാൻ പറഞ്ഞു തരാം .. "
"ഏഹ് .. "
"ആദ്യം ചൂടായി ഇരിക്കുന്ന
പാനിൽ രണ്ടു ബട്ടർ ക്യൂബ്സ് ഇടണം , അതിലേക്കു കുറച്ചു പച്ചമുളകും തക്കാളിയും ഇത്തിരി
ഉപ്പും ഇടണം . അതൊന്ന് വെന്തു വരുമ്പോൾ രണ്ടു മുട്ട നേരിട്ട് പൊട്ടിച്ചു ഇടാം .. അത്രേ
ഉള്ളൂ സിമ്പിൾ .. "
അഞ്ജലി അവനെ അതുഭുതത്തോടെ
നോക്കി .
"പിന്നെ നമ്മുട
ഇഷ്ടം പോലെ ഉള്ളിയോ , കാപ്സിക്കമോ പനീരോ ഒക്കെ ചേർക്കാം ..അതനുസരിച്ചു പച്ചമുളകും ഉപ്പും
കൂട്ടേണ്ടി വരും ... "
"ഞാനൊരു കാര്യം
ചോദിക്കട്ടെ .. "
"ഹ്മ്മ് .."
"ഈ പണിയെല്ലാം വിട്ടു
, ഏട്ടനൊരു ഹോട്ടൽ തുടങ്ങിക്കൂടെ .. "
"ആഗ്രഹം ഉണ്ട്
.. പക്ഷെ ഇപ്പോൾ പറ്റില്ല. ഒരു പത്തു കൊല്ലം കഴിയട്ടെ .. ബിസ്സിനെസ്സ് തുടങ്ങതിനു മുൻപ്
നമ്മൾ സെറ്റിൽഡ് ആയിരിക്കണം "
ആദിയുടെ ഫോണിലേക്കു വന്ന
കാൾ അവരുടെ സംഭാഷണത്തെയപ്പോൾ തടസ്സപ്പെടുത്തി .
"ദാ ബില്ല് , ഓഫീസിൽ
ക്ലെയിം ചെയ്യാൻ .. "
"അപ്പൊ ഇവിടുത്തെ
.. "
"അത് ഞാൻ കൊടുത്തു
.. ബാ സമയം പോയി .."
തിരികെ ഓഫീസിലേക്കുള്ള
യാത്രയിലും അഞ്ജലി തുടർച്ചായി എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു . സത്യം പറഞ്ഞാൽ ആദിക്ക്
അതൊന്നും ശ്രദ്ധിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല . അവൾ അടുത്തുള്ള ഓരോ നിമിഷവും
തനിക്കു തന്റെ മനസ്സിനും ബുദ്ധിക്കും മേലുള്ള അധികാരം നഷ്ടപ്പെടുന്നത് പോലെ അവനു തോന്നി
.
ഉച്ചക്ക് ശേഷമുള്ള സമയം
കൃഷ്ണയും ടീമുമായുള്ള തുടർച്ചയായ മീറ്റിംഗുകളും ഇഷ്യൂ ഫിക്സ് ചെയ്യന്നതിലും മാത്രമായിരുന്നു
അവന്റെ ശ്രദ്ധ .
"ആദിത്യ , ഇട്സ്
സിക്സ് നൗ , ഐ ആം ലിവിങ് .. എപ്പോഴാ ഇറങ്ങുന്നേ "
"അഹ് , ഓക്കേ ,
കുറച്ചു കൂടി തീരാനുണ്ട് , അത് തീർത്തിട്ടേ ഞാൻ ഇറങ്ങൂ.."
ലാപ്ടോപ്പിൽ നിന്നും
മുഖമുയർത്താതെ പറഞ്ഞതിൽ പരിഭവിച്ചു മുഖം വക്രിച്ചു പുറത്തേക്കു പോകാനായി വാതിലിനടുത്തേക്കു
നടന്ന അഞ്ജലിയുടെ ഇടതു കയ്യിൽ ആദിയുടെ പിടി വീണു ..
"അഞ്ജലി .. "
"യെസ് .. "
"ഉച്ചക്ക് നടന്നതിന്
ഒരിക്കൽ കൂടി സോറി , എന്നെയും കൃഷ്ണയെയും ഒരേ പോലെ കാണരുത് .. ബി ഗുഡ് ഫ്രണ്ട്‌സ്
.. "
"കൃഷ്ണ .. അതെങ്ങനെ
.. "
"പത്തിരുപത്തിഎട്ടു
കൊല്ലമായില്ലേ ഈ ഭൂമിയിൽ .. "
"ഹ്മ്മ് .. എന്നാലേ
ഞാനും പത്തിരുപത്തിനാല് കൊല്ലമായി ഈ ഭൂമിയിൽ , അവന്റെ കണ്ണിൽ കാണുന്ന വികാരവും , ഇയാളുടെ
കണ്ണിൽ കാണുന്ന വികാരവും തിരിച്ചറിയാൻ എനിക്ക് പറ്റും . കൈ വിട്ടേ ഞാൻ പോകട്ടെ .. "
അയഞ്ഞു പോയ ആദിയുടെ കൈ
പിടിച്ചു മേശമേൽ വച്ച് , വാതിൽ തുറന്നു അഞ്ജലി നടന്നകന്നപ്പോൾ അവന്റെ മുഖത്തൊരു പുഞ്ചിരി
വിടർന്നു ..
***********************************************
"ആഹാ , ഒറ്റ ദിവസം
കൊണ്ട് ഡേറ്റ് ഒക്കെ നടത്തിയോ .."
"പിന്നെ ഒരുമിച്ചു
ലഞ്ചിന് , അതും കബാബും ചോറും കഴിക്കാൻ പോണതല്ലേ ഡേറ്റ് . ഡേറ്റ് ഇതല്ല , എന്റെ ഡേറ്റ്
ഇങ്ങനെയല്ല . "
കയ്യിലിരുന്ന കത്തി താഴേക്ക്
വച്ച് അഞ്ജലി നിരാശയോടെ പറഞ്ഞു .ദിയയും മൈഥിലിയും കൂടി ഇരുവശവും നിന്ന് അന്നത്തെ കാര്യങ്ങൾ
അവളോട് ചോദിച്ചറിയുകയായിരുന്നു .
"ഏതായാലും നടന്നത്
നടന്നു. അങ്ങേർക്കു നിന്റെ മേലൊരു കണ്ണുണ്ട് അത് സത്യമാണ് ."
"എന്റെ മിഥു , എല്ലാ
ആണുങ്ങൾക്കും എൻ്റെ അഞ്ജുന്റെ മേൽ രണ്ടു കണ്ണുമുണ്ട് , പക്ഷെ ഇവളായിട്ടു തിരിച്ചു ഇതുവരെ
ഒരു കണ്ണ് പോയിട്ട് നോട്ടം പോലും കൊടുത്തിട്ടില്ലല്ലോ .. "
"പക്ഷെ ഇതെങ്ങനെയല്ല
ദിയെ , മനസ്സിലാക്കിയിടത്തോളം ഒറ്റ ദിവസം കൊണ്ട് പെണ്ണിന് അങ്ങോട്ടൊരു ചായ്‌വുണ്ട്
. "
"പിന്നെ ചായ്‌വ്
, ഇത് ഒരു സുഹൃത്തായി കണ്ടു അത്രേ ഉള്ളൂ , അല്ലാണ്ട് എനിക്കയാളെ പ്രേമിക്കണ്ട കാര്യമൊന്നുമില്ല
, എനിക്കെ നല്ല നസ്രാണി ചെക്കന്മാരെ കിട്ടും കെട്ടാൻ .. "
അവൾ ബെഡ്റൂമിന്റെ ബാല്കണിയിലേക്കു
നടന്നു ..
"സത്യം പറ അഞ്ജലി
, മറ്റാരോടും തോന്നാത്ത ഒരു അട്ട്രാക്ഷൻ നിനക്കു ആദിയോട് തോന്നുന്നില്ലേ .. "
മൈഥിലി അവളുടെ അടുത്തേക്കെത്തി
..
"അങ്ങനെ ചോദിച്ചാൽ
.. പുള്ളി നല്ല കെയറിങ് ആണ് , നല്ല സംസാരം , ആർക്കായാലും ഒരു ബഹുമാനം തോന്നുന്ന വ്യക്തിത്വം
, മികച്ച ഒരു ജോലിയുണ്ട് അങ്ങനെ എല്ലാം കൊണ്ടും .. "
"എല്ലാം കൊണ്ടും
.. "
"അഞ്ജു , ഇനി അയാൾ
ഈ സ്വഭാവമൊക്കെ കാണിച്ചു നിന്നെ പറ്റിക്കാൻ നോക്കുന്നതാണെങ്കിലോ. അങ്ങേരു സോഷ്യൽ മീഡിയയിൽ
സജീവമല്ല, ഫേസ്ബുക് ഐഡി ഇല്ലാ.ഒരു ഫ്രോഡ് ആണൊന്നാ എന്റെ സംശയം. "
"ദിയെ , ആദിയേട്ടൻ
ഒരു ഫ്രോഡാണെന്നു എനിക്ക് തോന്നുന്നില്ല , നമ്മൾ ആദ്യം പുള്ളീടെ അടുത്തേക്കാണ് ചെന്നത്
, അതോർക്കണം . അപ്പൊ തൊട്ടു ആള് ഡീസന്റ് ആയിട്ടാണ് നമ്മളോട് പെരുമാറുന്നത്
.. "
"ആദിയേട്ടൻ .. ഹ്മ്മ്
.. അപ്പൊ പറഞ്ഞത് മനസ്സിൽ കൊണ്ടുവല്ലേ ... മോളെ ഇത് പ്രശ്നമാകും .. "
"എന്ത് പ്രശ്‍നം
, ഇനി ഞാൻ അങ്ങേരോട് ഓഫീസിലെ കാര്യമല്ലാത്ത വേറെ ഒന്നും മിണ്ടാൻ പോകുന്നില്ല പോരെ
.. "
അഞ്ജലി അവരോടു പരിഭവിച്ചു
ബെഡ്റൂമിലേക്ക് നടന്നു ..
"അല്ലടി മിഥൂ ,
സമയം പത്താകാറായി , ഇതുവരെ അങ്ങേരുടെ ഫ്ലാറ്റിൽ വെളിച്ചമൊന്നും കണ്ടില്ലല്ലോ .. "
ദിയ ആദിയുടെ ഫ്ലാറ്റിന്റെ
ബാൽക്കണിയിലേക്കു എത്തി നോക്കി പറഞ്ഞു .
"അതിപ്പോ
ദിയെ ,ഒറ്റക്കുള്ള ജീവിതമല്ലേ , നൈറ്റ് ലൈഫ് എന്ജോയ് ചെയ്തു പാർട്ടിയെല്ലാം കഴിഞ്ഞു
പാതിരാത്രിക്കേ എത്തുവുള്ളൂ ... "
"ദേ , പെണ്ണുങ്ങളെ
, ഞാൻ കിടക്കാൻ പോകുവാ , ലൈറ്റ് അണക്കണം ,,"
"ആ , ഡി മിഥൂ
വാ നേരത്തെ ഉറങ്ങാം , രാവിലെ അവൾക്കു അങ്ങേരുടെ കൂടെ ഓടാൻ പോകാനുള്ളതാ .."
കണ്ണുകൾ ചിമ്മി കാണിച്ചു
ദിയ അത് പറഞ്ഞപ്പോൾ മൈഥിലി അവളുടെ വായ് പൊത്തി .
"എൻ്റെ പട്ടി പോകും
... "
"പോട്ടേ .. പട്ടി
തന്നെ പോകട്ടെ .. "
അത്രയും പറഞ്ഞു ദിയ
അഞ്ജലിയുടെ ഇടതു വശത്തേക്കു കയറി കിടന്നു പുതപ്പു കൊണ്ട് മൂടിയപ്പോൾ , ബാൽക്കണിയുടെ
ഡോർ അടച്ചു , ലൈറ്റ് കെടുത്തി അവളുടെ വലതു വശത്തെക്ക് മൈഥിലിയും നൂണ്ടു കയറി
. പിന്നെ മൂവരും പുഞ്ചിരിച്ചു കൊണ്ട് കെട്ടിപിടിച്ചു .
(തുടരും )
No comments:
Post a Comment